എയർപോർട്ടിൽ ചെക്കിങ്ങിനിടയിൽ ഇന്ത്യയെ പുച്ഛിക്കാൻ ശ്രമിച്ച ഇറ്റലിക്കാരിയോട് ലേഡി ഡോക്ടർ പറഞ്ഞു വൈറൽ കുറിപ്പ്

EDITOR

Updated on:

ഇന്നലെ വിമാനത്താവളത്തിൽ കൊറോണ വൈറസ് (കോവിഡ് – 19 ) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.International Flight ൽ വരുന്ന എല്ലാവർക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു.കൂടാതെ രണ്ട് ഫോമുകളിൽ ആരോഗ്യ വിവര റിപ്പോർട്ടുകൾ ഓരോ Passenger ഉം 2 കോപ്പി വിമാനത്തിൽ വച്ച് തന്നെ പൂരിപ്പിച്ച് Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്.അതിൽ ഒരു കോപ്പിയിൽ സീൽ ചെയ്ത് വിട്ടാൽ മാത്രമേ പുറത്തേക്ക് പോവാൻ പറ്റു.

ഇന്നലെ വന്ന ഒരു വിമാനത്തിൽ 30 ഓളം ഇറ്റലിയിൽ നിന്ന് വന്ന വിദേശിയർ ഉണ്ടായിരുന്നു.അവരിൽ പലർക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാൻ കഴിഞ്ഞു.രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാൻ അനുവദിക്കാതെ വന്നപ്പോൾ അവർ ചൂടാവുകയും എന്നാൽ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു ” യുറോപ്പ് പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല… എന്നിട്ടാണ് ഇൻഡ്യയിൽ ഇങ്ങനെ”ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടർ ആ വിദേശ വനിതയോട് പറഞ്ഞു

മേഡം , നൂറ് കോടിയിലേറെയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇൻഡ്യയിൽ ഇത്തരം ആരോഗ്യ പരിശോധനകൾ കർശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ൽ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇൻഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാൻ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തിൽ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാൻ കഴിഞ്ഞു.വനിതാ ദിനത്തിൽ ആ ലേഡി ഡോക്ടർ നൽകിയ മറുപടി ഒരു നല്ല കൈയടിക്ക് വക നൽകിയെങ്കിലും പരിസരം എയർപോർട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയിൽ ആയതിനാലും മനസ്സിൽ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവർക്ക് അഭിനന്ദനം അറിയിച്ചു.

ഇനി അഥവാ നിങ്ങളുടെ പരിചയത്തിൽ ഒരാൾക്ക്‌ COVID 19 ഉണ്ടെന്ന്‌ മനസ്സിലായാൽ അയാളെ ശാരീരികമായി മാത്രം ദൂരെ നിർത്താം. ഫോൺ കോളുകളും മെസേജുകളും വഴി അവരിലെ ഊർജം വീണ്ടെടുത്ത്‌ അവരെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ പിടിക്കേണ്ടത്‌ നമ്മളാണ്‌. കൊറോണ പുറത്ത്‌ പറയാൻ കൊള്ളാത്ത വൃത്തികേടല്ല. കാലത്തിന്റെ സ്വാഭാവികചലനത്തിൽ പുറത്തെത്തിയ ഒരു രോഗത്തെ തുരത്താനുള്ള ചെറുത്ത്‌ നിൽപ്പിൽ പങ്കാളികളാകുകയാണ്‌ വേണ്ടത്‌.

നമ്മൾ ചെയ്യേണ്ടത്‌ ഇവയാണ്‌.

*കൊറോണ ബാധിതമായ വിദേശരാജ്യങ്ങളിൽ നിന്നുമെത്തിയാൽ യാതൊരു മടിയും കൂടാതെ എയർപോർട്ടിൽ റിപോർട്ട്‌ ചെയ്‌ത്‌ ഹോം ക്വാറന്റീനിൽ പ്രവേശിക്കുക.

* കുട്ടികൾ ഉൾപ്പെടെയുള്ള വീട്ടുകാരിൽ നിന്ന്‌ 28 ദിവസത്തേക്ക്‌ നിർബന്ധമായും ഒരു മീറ്റർ അകലം പാലിക്കുക.

* ചുമ, ശ്വാസതടസം, പനി, മൂക്കൊലിപ്പ്‌, തൊണ്ടവേദന, പനി തുടങ്ങിയവ ഉണ്ടായാൽ 1056 എന്ന ദിശ നമ്പറിൽ വിളിച്ച്‌ അവരുടെ നിർദേശങ്ങൾ അനുസരിച്ച്‌ മാത്രം ആശുപത്രിയിൽ എത്തുക.

* ഇടക്കിടെ കൈ കഴുകുക/70% ആൽക്കഹോൾ ഉള്ള ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കുക.

* ക്വാറന്റീനിൽ ഉള്ളവരോ രോഗികളോ ആയി ഇടപെടുമ്പോൾ സർജിക്കൽ മാസ്‌ക്‌ ഉപയോഗിക്കുക.

* അവരുപയോഗിച്ച മാസ്‌കും ടിഷ്യുവും കത്തിച്ച്‌ നശിപ്പിക്കുക.

* അവരുപയോഗിച്ചയിടങ്ങൾ വൃത്തിയാക്കാൻ ബ്ലീച്ചിംഗ്‌ പൗഡർ ഉപയോഗിച്ച്‌ 0.5% ഹൈപ്പർക്ലോറൈറ്റ്‌ സൊല്യൂഷൻ ഉണ്ടാക്കി ഉപയോഗിക്കുക.

* ആൾക്കൂട്ടങ്ങൾ പാടേ ഒഴിവാക്കുക.

* അവരെ ശാരീരികമായി മാത്രം അകറ്റി നിർത്തുക, മാനസികമായി ചേർന്ന്‌ നിൽക്കുക.

ഓർക്കുക കോവിഡ്‌ 19 ഒരു ഭീകരരോഗമല്ല. രണ്ട്‌ പ്രളയവും നിപ്പയും കടന്ന കേരളത്തിന്‌ ജാഗ്രത കൊണ്ട്‌ കൊറോണയേയും നേരിടാനാകും. ഇതും കടന്ന്‌ പോകും.കൈ കഴുകണ്ട രീതി പരമാവധി ഷെയർ ചെയ്യുക