വീട്ടിൽ ഇതുവരെ ഇൻഡ്യൻ ക്ലോസറ്റ് ആയിരുന്നു ഭാര്യാമാതാവിനോട് വീട്ടിൽ വിരുന്നു നിൽക്കാത്തതെന്തെന്ന് ചോദിച്ചപ്പോഴാണ്

EDITOR

യൂറോപ്യൻ ക്ലോസറ്റ് ഒരു സൈഫോണിക് സത്യകഥ വീടിനകത്ത് ഇതുവരെ ഇൻഡ്യൻ ക്ലോസറ്റ് ആയിരുന്നു. ഭാര്യാമാതാവിനോട് വീട്ടിൽ വിരുന്നു നിൽക്കാത്തതെന്തെന്ന് ചോദിച്ചപ്പോഴാണ് അവർക്ക് ഇരിക്കാൻ ഉള്ള പ്രയാസം പങ്കു വച്ചത്. അകത്തെ ക്ലോസറ്റ് കഴിവതും യൂറോപ്യൻ തന്നെയാണ് നല്ലത്. (ഒരു നടുവേദന വന്നാലോ , കാലൊടിഞ്ഞാലോ പെട്ടെന്ന് നമുക്ക് മുതലാക്കാം … ഞാൻ നടുവുളുക്കിയാണ് മുതലാക്കിയത് .ഇപ്പോൾ ലാഭം ഉപയോഗിച്ച് ജീവിക്കുന്നു ).ഇവയിൽ തന്നെ ഓർഡിനറിയും സൈഫോണിക്കും ഉണ്ട്. (വിമാനത്തിൽ പക്കാ എയർ മാത്രം, ട്രെയിനിൽ കുപ്പി നമ്മൾ തന്നെ കൊണ്ടു പോവണം , ബസിൽ കടലാസ് മുഖ്യം ബിഗിലേ …)

മാർക്കറ്റിൽ ഇപ്പോൾ ഒരു സൈഫോണിക്ക് തരംഗമാണ്. 4000, രൂപ മുതൽ 40,000 വരെ , ചൈന മുതൽ ബ്രാൻഡുകൾ വരെ . കുറഞ്ഞ വെള്ളം കൊണ്ട് നന്നായി വൃത്തിയാക്കാൻ പറ്റും സൈഫോണിക്ക്. ഫിറ്റിംഗ് നാട്ടിലെ സാധാരണ പ്ലംബേർസിന് വലിയ ധാരണയില്ല എന്നാണനുഭവം. ഞാൻ കമ്പനിയിൽ നിന്ന് ആളെ വരുത്തി സ്വയമങ്ങ് പഠിച്ചു. നാട്ടിലെ ഹോം പ്ലംബറെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.

കമ്പനികൾ നല്കുന്ന റബ്ബർ വാഷറും കണക്ടറും ഒഴിവാക്കി റെഡ്യൂസർ ഉപയോഗിക്കുന്നതായിരിക്കും ലീക്കുണ്ടാവാതിരിക്കാൻ നല്ലത്. ടാങ്കിനകത്തെ സൈഫൺ രണ്ടു മോഡലുകൾ ആണ് എനിക്ക് കാണാൻ കഴിഞ്ഞത്. രണ്ടു മോഡലുകളും എല്ലാത്തിലും ഉപയോഗിക്കാം. ഇവ കംപ്ലയിന്റ് വന്നാലും മാർക്കറ്റിൽ വാങ്ങാൻ കിട്ടും.. ചിലവ ഫ്ലഷ് സ്വിച്ചിന്റെ കാലുകളുടെ നീളം കുറച്ച് മുറിച്ചു കളയേണ്ടി വരും എന്നു മാത്രം. പാഡ്, തുണി മറ്റ് അന്യ വസ്തുക്കൾ ക്ലോസറ്റിലിട്ടാൽ അൽപം പണി തന്നെയാണ്. സൈഫോണിക്കിലെ ബ്ലോക്ക് നീക്കുന്ന വിധം Robin dayanandan sir പങ്കു വച്ചത് ഇങ്ങനെയാണ്.

“സൈഫോണിക്ക് ക്ലോസറ്റ് ട്രാപ്പ് സൈസ്സ് കുറവായതു കാരണം സാനിറ്ററി നാപ്കിൻ പോലുള്ളവ ഫ്ലഷിംങ്ങിൽ പോകാൻ ബുദ്ധിമുട്ടാണ്. ഇതാണ് ഏറ്റവും അധികം കംപ്ലയിന്റ് റജിസ്റ്റർ ചെയ്യുന്നതും. വലിയ ശക്തിയായി വെള്ളം പുഷ് ചെയ്ത് ശ്രമിച്ചാലും ബ്ലോക്ക് മാറാതെ വരുമ്പോൾ ടോയ്ലറ്റുകൾ നീക്കി പാഡുകൾ പുറത്ത് എടുക്കുകയാണ് ഒട്ടു മിക്ക ബ്രാൻഡ് ടെക്നീഷ്യൻസും ചെയ്യുന്നത്. കഴിവതും ഇങ്ങനെ ഉള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.അതായത് ബ്ലോക്ക് വന്നാൽ ക്ലോസറ്റ് നീക്കി പൈപ്പ് വേർപെടുത്തി ബ്ലോക്ക് വലിച്ചൂരി എടുക്കേണ്ടി വരും എന്നു ചുരുക്കം.

സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന പൊതുവിടങ്ങളിൽ സാധാരണ ക്ലോസറ്റുകൾ തന്നെയാണ് നല്ലത് എന്നാണ് എന്റെയും അഭിപ്രായം. സാമൂഹിക പ്രതിബദ്ധതയേക്കാൾ തന്റെ കാര്യത്തിന് മുൻതൂക്കം നല്കുന്ന മനോഭാവവും അറിവില്ലായ്മയും മാറുന്നത് വരെ.നമ്മൾ മലയാളികൾ ഓരോ ദിവസവും അപ്ഡേറ്റ് ആവുക തന്നെയാണ്. അത് കൊണ്ട് ആ കാര്യത്തിൽ സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളൂ.വേനൽക്കാലത്ത് കലങ്ങിയ വെള്ളം ആണ് ടാങ്കിൽ വരാറുളളതെങ്കിൽ ഫിൽറ്റർ ചെയ്തു മാത്രമേ ഫ്ലഷ് ടാങ്കിൽ എത്താവു.പുള്ളി ഒരു “ഭാരത് stage 6 കളി “ആയത് കൊണ്ട് ശുദ്ധ ജലം മാത്രമേ കുടിക്കൂ.നിങ്ങൾക്കുണ്ടോ ഇതുപോലത്തെ ക്ലോസറ്റ് ചിന്തകൾ.?