ഒരു ആത്മഹതൃ നടന്നൂ കാരണം ഏറെ സങ്കടകരമാണ് മരണപ്പെട്ട യുവതിയും യുവതിയോട്

EDITOR

ഒരു ആത്മഹതൃ നടന്നൂ കാരണം ഏറെ സങ്കടകരമാണ്.മരണപ്പെട്ട യുവതിയും യുവതിയോട് പ്രണയം ഉണ്ടെന്ന് ഭംഗിയായ് അഭിനയിച്ച യുവാവും തമ്മിലുള്ള സ്വകാര വീഡിയോ എങ്ങനെയോ പ്രചരിച്ചു.പോണ്‍ സൈറ്റുകളിലും എത്തപ്പെട്ടു.കൂടുതല്‍ ചിന്തിച്ചില്ല യുവതി ആത്മഹതൃ ചെയ്തു.ഇത് ഒരു നാട്ടിലെ മാത്രം സംഭവമല്ല.ദിവസവും നടക്കുന്നതില്‍ ഒന്നിലധികം ആത്മഹതൃകളുടെ ഒരു കാരണം ഇത്തരം ചതികുഴികളില്‍ വീണുപോയവരുടെ നിസ്സഹായതകളാണ്.

എന്നിട്ടും കുറവൊന്നുമില്ല,ഇത്തരം ചിത്രീകരണത്തിനും, പ്രചാരത്തിനും. ഇനി പെണ്‍കുട്ടികളോടാണ്, പോൺ സൈറ്റുകൾ” കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി നോക്കണം.തന്റെ പ്രിയപ്പെട്ടവനുവേണ്ടി,സർവ്വവും സമർപ്പിച്ച്‌ അവൾ അവനോടൊത്ത്‌ ചിലവഴിക്കുന്ന ആ സ്വകാര്യ നിമിഷങ്ങളെ അവളറിയാതെ ക്യാമറയിൽ പകർത്തുന്ന ഒരു വൃത്തികെട്ടവനെ നിങ്ങള്‍ക്കവിടെ കാണാം.അതിമധുരമെന്ന്,ധരിപ്പിച്ച്‌ അവൾക്ക്‌ നൽകുന്ന ചുംബനങ്ങൾക്കിടയിൽ ഇതെല്ലാം ഫ്രെയിമിൽ തന്നെയല്ലേ പതിയുന്നതെന്ന് എത്തിനോക്കുന്ന ദുഷിച്ച അവന്‍റെ നോട്ടം കാണാം. പോൺ സൈറ്റുകളില്‍ ഡിമാന്റ് ഇത്തരം വീഡിയോകൾക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കുന്നു എന്നതാവും.

വീണ്ടും,പറഞ്ഞ് വരുന്നത് പെണ്‍കുട്ടികള്‍ പോണ്‍ സൈറ്റുകള്‍ കാണണമെന്ന് തന്നെയാണ്,ഒരു പ്രവശ്യമെങ്കിലും.നേരിട്ടറിയുന്ന,ഒരു സ്ത്രീയുടെ ഒരു വീഡിയോ പ്രചരിച്ചത് ഈ അടുത്ത കാലത്താണ്. ചിത്രികരിച്ചത് ആ സ്ത്രീയുടെ കാമുകന്‍ തന്നെയാണ്‌.എനിക്,നിന്നെ കണ്ടുകൊണ്ടിരിക്കണം മുത്തെ.
കണ്ടിട്ട്,ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം,’ഞാൻ മാത്രേ കാണൂള്ളൂ.തുടങ്ങിയ,ചില പഞ്ചാര വർത്തമാനങ്ങളുമുണ്ട് മേല്‍സൂചിപ്പിച്ച ആ വീഡിയോ ചിത്രീകരണത്തില്‍. അതിലാണ് അവള്‍ വീണുപോവുന്നത്. തുടര്‍ന്നാണ് ഒരു ചെറിയ പ്രതിരോധം പോലുമില്ലാതെ അവളെല്ലാം അവന്‍റെ കാല്‍ക്കീയില്‍ സമര്‍പ്പിക്കുന്നത്.

ആ സ്വകാരൃ നിമിഷങ്ങളാണ്,മനപൂര്‍വ്വമൊ അല്ലാതെയോ അയാളില്‍ നിന്നൊ മറ്റൊരാളില്‍ നിന്നൊ ഇത്തരം പോണ്‍ സൈറ്റുകളിലേക്ക് എത്തുന്നത്. സൈറ്റുകളില്‍ ഏറെ പ്രചുര പ്രചാരവും ഇത്തരം ഒളിഞ്ഞ് നോട്ട കിടപ്പറ ചിത്രീകരണത്തിന് തന്നെയാണ്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുളില്‍ 70ലക്ഷവും 80ലക്ഷവുമൊക്കൊയാണ് ഈ വീഡിയോ കാണുന്നത്.വലിയ അപമാന ഭീതിയില്‍,ഒറ്റപെടലില്‍, കുറ്റപ്പെടുത്തലുകളില്‍ അവള്‍ മറ്റൊന്നും ചിന്തിക്കാതെ ജീവിതം അവിടെ അവസാനിപ്പിച്ചു.

എവിടെയാണ് നമുക്ക് തെറ്റുന്നത് ?എവിടെയാണ് നാം തിരുത്തേണ്ടത്..?പ്രണയത്തില്‍,
അല്ലേല്‍ കല്ലൃാണത്തിന് മുന്‍പ് എന്തിനാണ് സെക്‌സിന് വേണ്ടി അവന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നത്..?എന്തിനാണത്,അവ രഹസൃമായ് ചിത്രികരിക്കുന്നത്..?എതിര്‍ക്കുന്ന നിങ്ങളെ,പഞ്ചാരവാക്കു പറഞ്ഞ് പറ്റിക്കുന്നത് എന്തിനാണ്…?സ്നേഹവും,പ്രണയവുമൊക്കെയാവാം.പ്രണയത്തില്‍ വേണ്ടത് സ്നേഹത്തിനപ്പുറത്തുള്ള പരസ്പര ബഹുമാനമാണ്. വൃക്തിത്വത്തെ പരസ്പരം മാനിക്കാന്‍ ഇരുവര്‍ക്കും കഴിയണം.

ഇനി പരസ്പര ഇഷ്ടത്തോടെ,പ്രതേക സാഹചരൃത്തില്‍ അങ്ങനെ സംഭവിച്ചു എന്ന് കരുതുക. പക്ഷെ ആ നിമിഷങ്ങളെ ഒരു കാരണവെച്ചാലും ചിത്രീകരണത്തിന് അനുവദിക്കരുത്. അതിന് നിര്‍ബന്ധിക്കുന്നവന്‍ തനി ഫ്രോഡാണെന്ന് അവിടെ ഉറപ്പിച്ചുകൊള്ളുക.അത്തരം മൃഗങ്ങളെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലൂടെ ജീവിതത്തില്‍ വിജയിക്കുകയെയുള്ളു നാം.

കടപ്പാട് : സുനിൽകുമാർ കാവിൻചിറ