മണം കേട്ടാൽ മതി ഏലി ജീവിതത്തിൽ വീട്ടിലേക്ക് വരില്ല അനുഭവമാണ്

EDITOR

എലി ശല്യം കൊണ്ട് പൊറുതിമുട്ടിയൊ? എന്നാൽ എലികൾ അവരുടെ ജീവനും കൊണ്ട് ഓടുവാൻ ഉള്ള വഴി നമ്മുടെ കയ്യിൽ തന്നെയുണ്ട്. ഇതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പത്തുപതിനഞ്ചു ഗ്രാമ്പൂ ഇട്ടുകൊടുക്കാം എപ്പോഴും പൂവിൻറെ ഭാഗത്ത് കുരു ഉള്ള ഗ്രാമ്പൂ വേണം ഇടാൻ, കാരണം അങ്ങനെ ഉള്ള ഗ്രാമ്പൂ ആയിരിക്കും എലിയെ ഓടിക്കാൻ കൂടുതൽ ഫലം ചെയ്യുക. ശേഷം നാലഞ്ചു അല്ലി വലിയ വെളുത്തുള്ളി നമുക്ക് അരിഞ്ഞ് ഈ വെള്ളത്തിലേക്ക് തന്നെ ഇട്ട് കൊടുക്കണം.

അതുകഴിഞ്ഞ് ഈ വെള്ളം അടുപ്പത്തുവെച്ച് വെട്ടി തിളപ്പിക്കണം, നല്ലപോലെ തിളച്ചു വരുമ്പോൾ അങ്ങനെ തന്നെ ഒരു അഞ്ചോ ആറോ മിനിറ്റ് വെട്ടി തിളക്കാൻ അനുവദിക്കുക. ശേഷം ഫ്ളെയിം ഓഫ് ചെയ്തു വെള്ളം ചൂടാറിയതിനു ശേഷം അതിൽ നിന്ന് ഗ്രാമ്പുവും വെളുത്തുള്ളിയും എടുത്തു മാറ്റി വെള്ളം മാത്രം ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുക്കുക അതുകഴിഞ്ഞ് ഒരു പാരസെറ്റമോൾ കൂടി ഈ വെള്ളത്തിലേക്കിട്ടു അത് അലിയിച്ച് എടുത്ത് എലി വരുന്ന സ്ഥലങ്ങളിൽ നല്ല പോലെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. ഇങ്ങനെ തുടർച്ചയായി മൂന്നോ നാലോ ദിവസം ചെയ്തുകൊടുത്താൽ ഈ വെള്ളത്തിന്റെ മണം എലികൾക്കും മറ്റു പ്രാണികളും പിടിക്കാത്തത് കൊണ്ട് അവർ എല്ലാം ജീവനുംകൊണ്ട് ഓടും. ഈ വിവരങ്ങൾ വീഡിയോയിലും വിശദമാക്കി പറയുന്നു.