ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്. പ്രായമാകുമ്പോള്‍ മുടി നരയ്ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലിന്ന് മുപ്പത് വയസിന് താഴെയുള്ളവരുടെ പോലും മുടി നരയ്ക്കുന്നത് സാധാരണമാണ്.
പിഗ്മെന്റ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്. മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്‍കുന്നത് പിഗ്മെന്റാണ്. അമേരിക്കക്കാര്‍ക്ക് അവരുടെ മുപ്പതാം വയസില്‍ മുടിയുടെ നിറം നഷ്ടപ്പെടുമ്പോള്‍, ഏഷ്യക്കാര്‍ക്ക് മുപ്പതിന് ശേഷവും, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നാല്പതുകളിലുമാണ് മുടിയുടെ നറത്തില്‍ മാറ്റം വരുന്നത്. തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. മുടി നരയ്ക്കുന്നത് തടയാനുള്ള ചില പ്രതിവിധികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.അകാല നരയ്ക്ക് മികച്ച പരിഹാരമാണ് നെല്ലിക്ക. വെളിച്ചെണ്ണയില്‍ ഏതാനും കഷ്ണം നെല്ലിക്കയിട്ട് തിളപ്പിക്കുക. എണ്ണക്ക് കറുപ്പ് നിറമായി മാറും. ഇത് മുടിയില്‍ മസാജ് ചെയ്യുന്നത് നരയകറ്റും.
നെല്ലിക്ക എണ്ണയുടെ രൂപത്തിലോ, പേസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. നെല്ലിക്ക കഷായം പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫലം നല്‍കും. ഇത് തയ്യാറാക്കാന്‍ ഏതാനും നെല്ലിക്ക കഷ്ണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതില്‍ ഒരു സ്പൂണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. ഇത് ഒരു ഇരുമ്പ് പാത്രത്തില്‍ ശേഖരിച്ച് ഒരു രാത്രി വെച്ച് മുട്ടയും, നാരങ്ങ നീരും, തൈരും ചേര്‍ത്ത് രാവിലെ ഉപയോഗിക്കുക. നെല്ലിക്ക മുടിയുടെ പിഗ്മെന്റേഷന് വീണ്ടും ശക്തിപ്പെടുത്തും. നെല്ലിക്ക ജ്യൂസ് നേരിട്ട് കഴിക്കാനും സാധിക്കും. അത് നിങ്ങളുടെ തലമുടി സംബന്ധമായ പ്രശ്നം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും അകറ്റും.