ഉപ്പും മുളകും ബാലു ചേട്ടനെ അറിയാത്തവർ ഇപ്പോൾ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം .ഒരു തവണ കണ്ടാ പ്രായഭേദമന്യേ ആരേയും സ്ഥിരം പ്രേക്ഷകരാക്കി മാറ്റുന്ന.. മറ്റു ചാനൽ സീരിയലുകളിൽ നിന്നും വ്യത്യസ്തമായ.എന്തോ ഒരു രസക്കൂട്ട് ഉണ്ട് ഉപ്പും മുളകിൽ .
ഈ രസക്കൂട്ടിൽ ബാലു, നീലു, പാറു, കേശു,ലച്ചു, ശിവ, മുടിയൻ തൊട്ട് എണ്ണം പറഞ്ഞ കലാകാരന്മാരുണ്ട്.മുമ്പ്.ഉപ്പും മുളകിനെ കുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്.. ഇവരെന്തോന്നാണ് ഇങ്ങനെ സീരിയൽ അഡിക്റ്റുകളാ യെന്ന് .ഒരു ദിവസം എന്താണീ സീരിയൽ ഏവർക്കും പ്രിയപ്പെട്ടതെന്ന് അറിയാൻ ഞാനും ഈ സീരിയൽ കണ്ടു.ഇപ്പോ.. ഞാനും ഒരു ഉപ്പും മുളകും അഡിക്റ്റായി.ഒരു ഇന്റർവൂവിൽ ആരോ പറയുന്നതു കേട്ടു.പുള്ളീടെ ഫ്രണ്ട്സിൽ ചിലർ രാത്രി ഉറങ്ങാൻ നേരം ഉപ്പും മുളകും എപ്പിസോഡ് കണ്ടു മൈന്റ് ഫ്രഷാക്കുമെന്ന്.ആ പറഞ്ഞതു എത്രയോ ശരിയാണ് എന്നു ഒരു തവണ എങ്കിലും ഉപ്പും മുളകും കണ്ടവർക്ക് മനസ്സിലാകും.
ഇന്നു എന്റെ യൂറ്റൂബ് ഓഫ് ലൈൻ വീഡിയോസിൽ ഉപ്പും മുളകിലെ എപ്പിസോഡ്സ് നിറഞ്ഞു നിൽക്കുന്നു ഉപ്പും മുളകിന്റെ ഒരു എപ്പിസോഡ് എങ്കിലും കാണാൻ മിക്ക ദിവസങ്ങളിലും ടൈം കണ്ടെത്തും.ബാലു ചേട്ടൻ ഏറ്റവും പുതിയതായി വെച്ച വീടിന്റെ വിശേഷങ്ങൾ ആണ് നാം ഇന്ന് ഇവിടെ കാണുന്നത് .ഒറ്റനോക്കതിൽ ഒരു കുഞ്ഞു വീട് തീർച്ചയായും ഒരു കുഞ്ഞു വീട് വെക്കാൻ പോകുന്നവർക്ക് ഉപകാരപ്പെടും ഇ വീട്ടു വിശേഷങ്ങൾ.