ഇനി മോഷ്ടാക്കൾ മോഷണം നടത്തി അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് തന്നെ പോലീസിന്റെ പിടിയിലാകും. ആഭ്യന്തരവകുപ്പിന്റെ മേൽനോട്ടത്തിൽ കെൽട്രോൺമായി സഹകരിച്ച് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ തുടങ്ങിയ ആധുനിക വിദ്യ കള്ളന്മാർക്ക് വൻ ഭീക്ഷണി ആകുന്നു. ഇത്രയും കാലവും പബ്ലിക് ആയിട്ടുള്ള സ്ഥലങ്ങളിൽ സിസിടിവി വെച്ചിട്ടാണ് കള്ളന്മാരെ പിടിച്ചിരുന്നത് അല്ലെങ്കിൽ സിസിടിവി ക്യാമറ ഉള്ള പേടി കൊണ്ടാണ് കൂടുതൽ പേരും മോഷണം നടത്താതെ ആയത്, എന്നാൽ ഇവർക്ക് കുറച്ചുകൂടി ബുദ്ധി വച്ചതോടെ സിസിടിവിയുടെ മുൻപിലും ക്യാമറ മറിച്ചും കള്ളന്മാരുടെ മുഖം മറിച്ചും എല്ലാം മോഷണം തുടങ്ങിയതോടെ പോലീസിന് വീണ്ടും തലവേദനയായി, ഇതിന് അതിജീവിക്കുക എന്നത് പോലീസിൻറെ അഭിമാനപ്രശ്നമായി മാറി. ഈ പ്രശ്നത്തെ പരിഹരിക്കാനാണ് “സി.ഐ.എം.എസ്” എന്ന പുത്തൻ സാങ്കേതിക വിദ്യ തുടക്കമിട്ടത്.
എവിടെ മോഷണം നടന്നാലും നിമിഷങ്ങൾക്കുള്ളിൽ പോലീസിനെ വിവരം അറിയിക്കാനും, മോഷ്ടാക്കളുടെ ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലേക്ക് എത്തുന്ന തരത്തിലാണ് ഈ ആധുനിക വിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ 24 മണിക്കൂറും പൊതു ജനങ്ങളുടെ ജീവനും വസ്തുക്കൾക്കും സുരക്ഷ ഉറപ്പാക്കുന്നു. അനിഷ്ട സംഭവം ഉണ്ടായാൽ മൂന്ന് തൊട്ടു ഏഴ് സെക്കൻഡിനുള്ളിൽ പൊലീസ് കൺട്രോൾ റൂമിൽ അലാറം അടിക്കുകയും സംഭവം ലൈവ് ആയി കാണാനും സാധിക്കും ഒപ്പം തന്നെ മോഷണം നടന്ന സ്ഥലത്തെ വിവരങ്ങളും എല്ലാം ആ സ്ഥലത്തെ ലോക്കൽ കൺട്രോൾ റൂമിലേക്കും പോലീസ് സ്റ്റേഷനിലേക്കും നിമിഷങ്ങൾക്കുള്ളിൽ എത്തുന്നതാണ്.
കൃത്യമായി ഇതിൻറെ പ്രവർത്തനത്തെ പറ്റി ഒരു പോലീസ് ഓഫീസർ തന്നെ നമുക്ക് ഉദാഹരണസഹിതം വീഡിയോയിൽ കാണിച്ചുതരുന്നു ഒപ്പം മറ്റു വിവരങ്ങളും വീഡിയോയിൽ നൽകുന്നു. ഇങ്ങനെ ഒരു വിദ്യയിലൂടെ പൂർണമായും ക്രൈം തടയുക എന്നതാണ് ലക്ഷ്യമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പറയുന്നു.