അളിയാ നിന്റെ ഭാഗ്യം നിനക്കിന്നു സീൻ കാണാല്ലോ പ്രാക്ടിക്കലിന്റെ ഭാഗമായി ലേബർറൂമിൽ പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു

EDITOR

അളിയാ നിന്റെയൊക്കെ ഒരു ഭാഗ്യം , നിനക്കിന്നു സീൻ കാണാല്ലോ .പ്രാക്ടിക്കലിന്റെ ഭാഗമായി ആദ്യമായി ലേബർ റൂമിൽ ഡ്യൂട്ടിക്ക്പോകുന്ന ജെറിയോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു .പൊന്നളിയാ അങ്ങനെയൊന്നുമല്ല, ഈപ്രസവം എന്നുവച്ചാൽ കാണാൻ അത്രസുഖമുള്ള കാര്യമൊന്നുമല്ല . ഞങ്ങടെ സീനിയർ ബാച്ചിലെ കൊലകൊമ്പന്മാർ പലരും അത് കണ്ടു തലകറങ്ങിവരെ വീണിട്ടുണ്ട്’’  ജെറിയവനെ തിരുത്തി.ഒരു നോർമൽ ഡെലിവറിയോളം പേടിപ്പിക്കുന്ന കാഴ്ച ഭൂമിയിലില്ല .അവരുടെ അഭിപ്രായത്തിൽ ഒരിക്കലെങ്കിലും ഒരാൾ നോർമൽ പ്രസവംകാണണം ,എങ്കിലവർ ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറില്ലത്രേ .പിന്നെ , ഈടിവിയിലും സിനിമയിലും കാണുന്നപോലെയൊന്നുമല്ല കൊച്ചിരിക്കുക . തലയൊന്നും ഉരുണ്ടായിരിക്കില്ല നീണ്ടുകൂർത്തൊക്കെ ഇരിക്കും , ചിലരുടെ ദേഹത്തെല്ലാം നിറയെ രോമങ്ങളായിരിക്കും.

നമ്മൾ പുറത്തു കാണുന്നപോലൊന്നുമല്ല കുഞ്ഞു പുറത്തേക്ക് വരുന്നത് അവൻപഠിച്ചതും സീനിയേഴ്സ് പറഞ്ഞുകേട്ടതുമായ കാര്യങ്ങൾ അവൻ തിരിച്ചുവിളമ്പി .അല്ലേലും IT, പഠിക്കുന്ന നിന്നോടിതൊക്കെ പറഞ്ഞിട്ടെന്താകാര്യമളിയാ.ഞാൻ പോകുവാ ജെറി മാത്രമല്ല വേറെയും കുട്ടികൾ ഉണ്ട് ഇന്ന്പ്രാക്ടിക്കലിന്.ജെറി , പഠിച്ചിറങ്ങിയാൽ ഉടനെ നല്ല ജോലികിട്ടുമെന്ന പ്രതീക്ഷയിൽ നഴ്സിംഗ്പഠിക്കാനിറങ്ങിയ പതിനായിരങ്ങളിലൊരുവൻ .ആണുങ്ങൾ കുറച്ചേയുള്ളു ബാക്കിയെല്ലാം പെൺകുട്ടികൾ .എങ്ങനെയെങ്കിലും രണ്ടെണ്ണം അറ്റൻഡ് ചെയ്യണം ,മിസ്സിന്റെ കയ്യിൽനിന്നും സൈൻ ചെയ്തുവാങ്ങണം അതുമാത്രമാണ് അവന്റെ മനസ്സിലിപ്പോൾ.

ചില സീനിയേഴ്സ് അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട് കുഞ്ഞുവരുന്നസമയത്തു കണ്ണടച്ചുപിടിച്ചാൽ മതിയെന്ന് .തീരെ നിവൃത്തിയില്ലേൽഅങ്ങനെയെന്തെങ്കിലും നോക്കണം , അവൻ മനസ്സിലുറപ്പിച്ചു .ഓരോരുത്തരായി അവരവർക്ക് നിർദ്ദേശിക്കപ്പെട്ട ഹോസ്പ്പിറ്റലുകളിൽകൊണ്ടുചെന്നിറക്കി അവരുടെ ബസ് യാത്രതുടർന്നു. ജെറിക്കൊപ്പം രണ്ടു പെൺകുട്ടികളാണ് ഈ ഹോസ്പിറ്റലിൽ , കൂടെഅവരുടെ മിസ്സുമുണ്ട് .അവർ ലേബർ റൂം ലക്ഷ്യമാക്കി മിസ്സിന്റെ പിന്നാലെ നടന്നു .എല്ലാവിധ സൗകര്യങ്ങളുമുള്ള വലിയൊരു ഹോസ്പിറ്റലാണ് അത് . ലേബർറൂമിനു പുറത്തു കുറേപ്പേർ നിറവയറുമായിനടക്കുന്നു .ആടയാഭരണങ്ങളില്ല , ചിലരുടെ കഴുത്തിൽ കൊന്തകാണാം .പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഒരുനൈറ്റിയും മാറിലൂടെ ഒരുതോർത്തും മാത്രമിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.

ഭർത്താക്കന്മാരും ബന്ധുക്കളും ചുറ്റുമുള്ള ബഞ്ചുകളിലും മറ്റുമിരിക്കുന്നു.ചിലർ ടെൻഷൻ താങ്ങാനാകാതെ വിരലും നഖവും കടിച്ചുതിന്നുന്നു .ചിലർ ആരുംകാണാതെ ഒരുമൂലക്ക് പോയിരുന്നു ഒന്നുരണ്ടു പുകവിടുന്നു. താനാദ്യമായി അമ്മൂമ്മയാകാൻ പോകുന്നതിന്റെ തിളക്കം ചില അമ്മക്കണ്ണുകളിൽ തെളിയുന്നു , ചില കുഞ്ഞുകണ്ണുകൾ തന്റെ അമ്മയെ തിരയുന്നു .എല്ലാവരുടെയും നോട്ടം ഒരേയിടത്തേക്കാണ്, ലേബർ റൂമിന്റെ വാതിലിലേക്ക്, ആ ഡോർ തുറക്കുന്നുണ്ടോ,തന്റെ പ്രിയപ്പെട്ടവളുടെ എന്തെങ്കിലും വിവരമുണ്ടോ എന്നാണവരുടെ ചിന്ത.ഡോർ തുറന്നു നേഴ്സ് വരുമ്പോൾ ചിലരെല്ലാം അങ്ങോട്ടുചെന്ന് ചോദിക്കുന്നു, ഇന്നയാളുടെ കാര്യമെന്തായി, വല്ലതും പുരോഗതി ഉണ്ടോ എന്നൊക്കെഅവരെയെല്ലാം കടന്നു ജെറിയും കൂട്ടരും അകത്തേക്കുകയറി .അടുത്തടുത്തായി ഇട്ടികിക്കുന്ന നാലു ടേബിളുകൾ , അവയെ കർട്ടൺകൊണ്ട് മറച്ചിരിക്കുന്നു .രണ്ടുപേർ പരസ്പരം സംസാരിക്കുന്നുണ്ട് , അവരുടെ സമയം ആകുന്നേയൊള്ളൂ ..

അവർ ചെല്ലുമ്പോൾ ഡോക്ടർ അവിടില്ല വന്നിട്ട്പോയി. തഴക്കവും പഴക്കവും ചെന്ന മൂന്ന് കന്യാസ്ത്രീകൾ അവിടുണ്ട്, പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവരാണ് അതെല്ലാം നോക്കാറ്.കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ മാത്രമേ ഡോക്ടറെ വിളിക്കൂ ഒരു ചേച്ചി നല്ല കരച്ചിലാണ് , പാവം, ആദ്യത്തെ പ്രസവമാണെന്നു തോന്നുന്നു . ഇടക്ക് ഈപണിക്ക് പോവണ്ടായിരുന്നു , കന്യാസ്ത്രീ ആയാമതിയായിരുന്നു എന്നൊക്കെ വിളിച്ചുപറയുന്നുണ്ട് .അതുകേട്ട് കന്യാസ്ത്രീമാരും ചുറ്റുമുള്ള സ്റുഡന്റ്സും അറിയാതെ ചിരിച്ചുപോയി , അവരിതൊക്കെ എത്ര കേട്ടിരിക്കുന്നതാ.

അവരിലൊരാൾ അവളുടെ മുടിയിൽ തലോടിക്കൊണ്ട് , നന്നായി പ്രാർത്ഥിച്ചു പുഷ് ചെയ്തോ മോളെ എന്നുപറഞ്ഞു  മറ്റൊരാൾ ആ ചേച്ചിയുടെ കാലുകൾ കൂടുതൽ വിടർത്തിവച്ചു  ഒരു കൈകൊണ്ട് അവരും അവളുടെ വയറ്റിൽ പതുക്കെ അമർത്താൻ തൊടങ്ങി .എനിക്കിനിയും വയ്യ സിസ്റ്ററെ , എന്നെ ഓപ്പറേഷൻ ചെയ്തോ . എനിക്കിനി വയ്യ ചേച്ചി കരയാൻ തുടങ്ങി .മോളേ , നല്ലവികാസം ഉണ്ട് , കൊച്ചു വരാൻ ഇനിതാമസം ഇല്ല . നീയൊന്നുആഞ്ഞുമുക്കിയാൽ എല്ലാം ശരിയാകും ഇനിയും വൈകിയാൽ ഞാനിപ്പോ മരിച്ചുപോകും , എന്നെ ഓപ്പറേഷൻ ചെയ്തോ സിസ്റ്ററെ” അവർ വീണ്ടും പറഞ്ഞു.ശരിമോളെ, മോള് ഒന്നുകൂടെനോക്ക്”. മാലാഖമാർ അവർക്ക് ധൈര്യം നൽകി.അല്ലെങ്കിലും വെള്ളക്കുപ്പായമണിഞ്ഞ മാലാഖമാരുടെ വാക്കുകൾക്ക് വലിയശക്തിയാണ്, വലിയപ്രചോദനമാണ്.ആ ചേച്ചി കണ്ണുകൾ ഇറുക്കിയടച്ചു , മുഖത്തെപേശികൾ വലിഞ്ഞുമുറുകി , കൈകൾ രണ്ടും ശക്തിയായി പിടിച്ചു , കാലുകൾ വീണ്ടും വിടർന്നു, മുഷ്ടികൾ പരമാവധിച്ചുരുട്ടി , അമ്മേയെന്ന നിലവിളിയിൽ എല്ലാം കഴിഞ്ഞു. ഒരുകുഞ്ഞുകരച്ചിൽ എല്ലാവരിലും പുഞ്ചിരിപടർത്തി .

അതേ, ഭൂമിയിലെ ഏറ്റവും ഭയാനകമായ കാഴ്ച, ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച താനിപ്പോൾ കണ്ടു .ഒരമ്മകൂടി ഭൂമിയിൽപിറവിയെടുത്തു റെക്കോർഡ് ബുക്കുമെടുത്തു തിരിച്ചിറങ്ങാൻ നേരം അവനാ അമ്മയെയും കുഞ്ഞിനേയും ഒന്നുകൂടെ നോക്കി .അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ‘അമ്മ”പുറത്തിറങ്ങിയതും അവൻ ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു അമ്മേ.

സമർപ്പണം :- എന്റെ അമ്മക്ക്
കടപ്പാട്