ചില പെണ്‍കുട്ടികള്‍ നാശം എന്ന് പിറുപിറുത്തു ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങള്‍ ഒതുക്കി എന്റെ മാതൃത്വം കലിപൂണ്ടു

EDITOR

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണപ്പെടുന്ന ചില പത്ര വാർത്തകളും മറ്റും കണ്ടു രണ്ടു വര്ഷം മുൻപ് മോൾജി എഴുതിയ പോസ്റ്റ് വീണ്ടും ഷെയർ ചെയ്യുന്നു .പ്രണയമെന്നെ പേരിൽ പെൺകുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന പല സംഭവങ്ങളും ഇ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങളും കേട്ട് കാണും.അതാ കാരണമാണ് ഇതിവിടെ വീണ്ടും ഷെയർ ചെയ്യുന്നത്

പോസ്റ്റ് ഇങ്ങനെ ആലപ്പുഴ കടപ്പുറത്തു വിരിയുന്ന ആഭാസ കുടകള്‍ ആലപ്പുഴക്കാരിയാണ്  സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ ആണ് …എസ്.പി യുടെ വനിതാ അഡൈ്വസറി ബോര്‍ഡ് അംഗമാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി .ബോര്‍ഡ് മീറ്റിംഗില്‍ ആലപ്പുഴ കടപ്പുറത്തുനിന്നും സ്‌കൂള്‍ കോളേജ് കുട്ടികളെ മോശമായ സാഹചര്യത്തില്‍ പിടിക്കുന്നതിന്റെയും മാതാപിതാക്കളെ കൂട്ടി വിടുന്നതിന്റെയും കഥകള്‍ കേള്‍ക്കാറുണ്ട് ആ അനുഭവ കഥകള്‍ എന്റെ ക്ലാസ്സുകളില്‍ ഞാന്‍ എടുത്തു പറയാറുണ്ട്.

കഴിഞ്ഞ മീറ്റിംഗിലും ഇതേ പ്രശ്‌നം പറഞ്ഞപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു …ഒന്നവിടം വരെ പോണം നിങ്ങള്‍ക്കൊക്കെ ഒന്ന് പൊക്കൂടെ എന്നുള്ള ബഹുമാന്യനായ ുെ യുടെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ ഇപ്പോള്‍ തന്നെ പോയിക്കളയാം എന്നുറപ്പിച്ചു നിര്‍ഭാഗ്യവശാല്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റൊരു പ്രോഗ്രാം ഓഫീസില്‍ നിന്നും വന്നതുകൊണ്ട് അങ്ങോട്ടുപോയി തൊട്ടടുത്ത ഞായര്‍ രാവിലെ 9 മണിക്ക് ബീച്ചില്‍ എത്തി കൂടെ ഒരു സുഹൃത്തിനെയും കൂട്ടി നടന്നു

അങ്ങ് തെക്കേ അറ്റത്തു കാറ്റാടി മരങ്ങള്‍ ലക്ഷ്യമാക്കി നടന്നു അങ്ങുന്നേ കണ്ടു ആലിംഗ ബന്ധരായി നില്‍ക്കുന്ന കാമുകീ കാമുകന്മാര്‍ ഞങ്ങള്‍ അടുത്തെത്തിയിട്ടും യാതൊരു വിധ ചലനവും ഇല്ലാതെ സങ്കോചവും ഇല്ലാതെ ന്യൂ ജന്‍ജനറേഷന്‍ ഗാപ് കണ്‍ട്രോള്‍ കണ്‍ട്രോള്‍ അവര്‍ പ്രായപൂര്‍ത്തിയായവര്‍ അതവരുടെ ഇഷ്ടം ,സ്വാതന്ത്ര്യം നിനക്കെന്തു കാര്യം ചുംബന സമരക്കാര്‍ സദാചാര പോലീസു ചമയണ്ട എന്നെ ഞാന്‍ പറഞ്ഞു മെരുക്കി കാറ്റാടി മരങ്ങള്‍ ക്കിടയിലേയ്ക്ക് കയറി കഴിഞ്ഞ 42 വര്‍ഷങ്ങള്‍ ജീവിച്ച നാടാണ് അന്നേ കണ്ടു തുടങ്ങിയ കടലാണ് ഇന്നോളം ഈ കാറ്റാടി മരങ്ങള്‍ക്കടുത്തേക്കു വന്നിട്ടില്ല അകത്തേയ്ക്കു കയറുമ്പോള്‍ കണ്ട കാഴ്ചകള്‍ എന്നെ ഞെട്ടിച്ചു നിറയെ പ്ലസ് ടു കുട്ടികള്‍ ലോകം മറന്നു നില്‍ക്കുന്ന അറയ്ക്കുന്ന കാഴ്ചകള്‍

ഇതിനൊക്കെ കാവലുപോലെയോ അവിടവിടെ കിറിഞ്ചി തൂങ്ങി മദ്യ ലഹരിയില്‍ ചില മുതിര്‍ന്ന പുരുഷന്മാരും കുറച്ചുകൂടി ഉള്ളിലേയ്ക്ക് ചെന്നപ്പോള്‍, 3 ബൈക്കില്‍ ആറു പ്ലസ് ടു കുട്ടികള്‍ ഒപ്പം ഒരു പെണ്‍കുട്ടി യൂണിഫോമില്‍ എന്നെ കണ്ടു അവളൊന്നു ഭയന്ന് നോക്കുന്നുണ്ട് മറ്റാര്‍ക്കും അങ്ങനൊരു ഭാവം ഉണ്ടായിരുന്നില്ല അതുകൊണ്ടും എന്റെ ഉള്ളില്‍ നുരഞ്ഞു പൊന്തിയ ‘അമ്മ ക്ഷോഭവും കൊണ്ട് ഞാന്‍ ആ കുട്ടികളോട് സംസാരിച്ചു പെണ്‍കുട്ടിക്ക് ഒരു പരുങ്ങലും വെപ്രാളവും ആണ്‍കുട്ടികള്‍ എന്നെ ഒരു പ്രത്യേക ഭാവത്തിലും രൂപത്തിലും മറു ചോദ്യങ്ങളുമായി വന്നു വളരെ നാളുകളായി ഒരു കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന എനിക്ക് കുഞ്ഞുങ്ങളുടെ ഭാഷയും രീതിയും ചിന്തകളും നന്നായി മനസ്സിലാവും അവരിലൊരാളാകാന്‍ വേഗം സാധിക്കും ഞാന്‍ സ്വത സിദ്ധമായ എന്റെ ശൈലികള്‍ കൊണ്ട് പിടിച്ചു നിന്നു

നമ്മുടെ മക്കള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു നിങ്ങള്‍ ആരാണ് ഞങ്ങളുടെ കാര്യം തിരക്കാന്‍?ഞങ്ങള്‍ ,ഞങ്ങളുടെ ഇഷ്ടങ്ങള്‍ സ്വാതന്ത്ര്യം ,നിയമം ഒക്കെ ആ കുഞ്ഞു മക്കള്‍ എന്നെ പഠിപ്പിക്ന്‍ ശ്രമിച്ചു തല ചെരിച്ചു മുടി കോതി ഒരു ആഴ്ന്ന ചൂഴ്ന്നു നോട്ടവും ഒക്കെ ഇടയ്ക്കിടെ തരുന്നുണ്ട് യൂണിഫോമില്‍ പോയ വനിതാ സി ഐ യോട് നിങ്ങള്‍ക്കെന്താ കാര്യം എന്ന് ചോദിച്ചതായി മാഡം പറഞ്ഞിരുന്നത് ഓര്മ വന്നു അങ്ങനെ വിട്ടു പോകാന്‍ എന്റെ മനസ്സ് വന്നില്ല ഞാന്‍ അവന്‍ മാരോടു സ്‌കൂളിന്റെ പേര് ചോദിച്ചു ആ പെണ്‍കുട്ടി വളരെ വ്യക്തമായി അവളുടെ പേരും സ്‌കൂളിന്റെ പേരും പറഞ്ഞു മാന്നാറുള്ള ഒരു ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആയിരുന്നു നിങ്ങള്‍ അറിയണം നമ്മുടെ മക്കള്‍ ഞായറാഴ്ചകളില്‍ സ്‌പെഷ്യല്‍ ക്ലാസ്സുകളില്‍ എന്ന് പറഞ്ഞു പോകുന്നത് എവിടെയാണെന്ന്

മനസ്സ് വല്ലാണ്ട് വേദനിച്ചുതിരികെ നടന്നു അടുത്തുള്ള പെട്ടിക്കടയില്‍ കയറി വെയിലില്‍ നിന്നും രക്ഷക്കായി അപ്പോഴേയ്ക്കും കൂട്ടം കൂട്ടമായി ആളുകള്‍ എത്തുന്നുണ്ടായിരുന്നു എന്റെ നോട്ടവും ഭാവവും സുഹൃത്തുമായുള്ള എന്റെ സംസാരവും കേട്ട് പെട്ടിക്കടക്കാരന്‍ പറഞ്ഞു ഇന്നല്ല കാണേണ്ടത് ഇന്ന് ഞായര്‍ അല്ലെ നാളെ വരൂ ഇവിടം നിറയെ ഇത് തന്ന ഏര്‍പ്പാട് .അങ്ങനെ തൊട്ടടുത്ത അധ്യയന ദിവസം ഞാന്‍ വീണ്ടും എത്തി സമയം കൃത്യം ഉച്ചയ്ക്ക് 12 :30ചുട്ട വെയില്‍ …നല്ല രവലേെ ഇന്‍ഫെക്ഷന്‍ ഉണ്ടായിട്ടും വകവെയ്ക്കാതെ ഇറങ്ങി നടന്നു എനിക്കറിയണമായിരുന്നുഎന്താണീ കടപ്പുറത്തു നടക്കുന്നത് പല കൗണ്‍സിലിംഗ് കേസുകളിലും ഒളിച്ചോട്ടങ്ങളിലും പീഡന കേസുകളിലും അന്ന് ഞങ്ങള്‍ കടപ്പുറത്തു പോയി …അവിടെ വെച്ച അങ്ങനെ ആദ്യം ചെയ്‌തേ പിന്നെ എനിക്ക് അങ്ങനെ സമ്മതിക്കേണ്ടി വന്നു’ എന്നൊക്കെ പല പെണ്‍കുട്ടികളും പറയുന്ന ചില കഥകള്‍ ഉണ്ടായിരുന്നു കണ്ടാല്‍ അറയ്ക്കുന്ന കാഴ്ചകള്‍ ആണെന്ന് മുന്‍പും പല വനിതാ പോലീസ് സുഹൃത്തുക്കള്‍ പറയാറുണ്ട്

എന്റെ ആലപ്പുഴ യില്‍ ഇത്രമേല്‍ ആഭാസം എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല…ആലപ്പുഴയിലെ 2 പ്രമുഖ വനിതാ രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു ചുട്ട വെയിലത്ത് അവരെ കടപ്പുറത്തു കൊണ്ട് വന്നതിനു മോള്‍ജീടെ ഓരോ വട്ടുകളെ എന്നൊക്കെഅവര്‍ പറയുന്നുണ്ടായിരുന്നു ഞങ്ങള്‍ ഇറങ്ങി നടന്നു കാറ്റാടി മരങ്ങള്‍ക്കിടയില്‍ നിറയെ ജോഡികള്‍ സ്വയം മറന്നു ആലിംഗ ബന്ധരായി കൈകള്‍ കോര്‍ത്ത് മടിയില്‍ തലവെച്ചു തൊട്ടടുത്ത് പാഠപുസ്തകങ്ങള്‍ അമ്മ ഉറക്കം ഒഴിച്ച് ഉണ്ടാക്കി കയ്യില്‍ സ്‌നേഹത്തോടെ കൊടുത്ത ചോറ്റുപാത്രങ്ങള്‍ ഇവരുടെ കോപ്രായങ്ങള്‍ കണ്ടു മയക്കത്തില്‍ എന്നപോലെ ചില സാമൂഹ്യ വിരുദ്ധര്‍ എന്ന് തോന്നിപ്പിക്കുന്ന പുരുഷന്മാര്‍ മദ്യലഹരിയില്‍ ഈ കുട്ടികളെ മറ്റു പല വിധത്തിലും ചൂഷണം ചെയ്യുകയാണ് ഇവരുടെ രീതിയെന്ന് പിന്നീട് അറിഞ്ഞു കൂട്ടുകാരിക്ക് കാമുകനെ കാണാനും അവിടിരുന്നു കോപ്രായങ്ങള്‍ കാണിക്കാനും കൂട്ടുവന്ന പെണ്‍കുട്ടികള്‍ അപ്പുറം മാറി ഫോണില്‍ കുത്തി യിരിപ്പുണ്ട് എന്ത് നല്ല സൗഹൃദങ്ങള്‍

തിരിഞ്ഞു കടലിലേയ്ക്ക് നോക്കി അപ്പോഴേയ്ക്കും കടപ്പുറത്തു കുടകള്‍ നിരന്നിരുന്നു ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കുടകള്‍ ലക്ക്ഷ്യമാക്കി ഞാന്‍ നീങ്ങി ഞങ്ങള്‍ വരുന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ കുത്തിമറിയുന്ന കൗമാരം എന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ ഞാന്‍ അവിടെ കണ്ട കാഴ്ചകള്‍ വിവരിക്കാന്‍ ആവില്ലെനിക്ക് ചിലര്‍ സിബുകള്‍ വലിച്ചിട്ടു ചിലര്‍ എന്തൊരു ശല്യം എന്ന പോലെ എന്നെ തുറിച്ചു നോക്കി ചില പെണ്‍കുട്ടികള്‍ നാശം എന്ന് പിറുപിറുത്തു ചുരിദാറിന്റെയും ടോപുകളുടെയും തുറന്നിട്ട ഭാഗങ്ങള്‍ ഒതുക്കി പൂട്ടി എന്റെ മാതൃത്വം കലിപൂണ്ടു…എനിക്ക് അവിടെ കിടന്നു അലറണം വടിയെടുത്തു അടിച്ചൊടിക്കണം എന്ന് തോന്നി …എന്റെ കൂടെ വന്ന ആലപ്പുഴയുടെ സമര മുഖ നേതാക്കളായ 2 നേതാക്കള്‍ വായും പൊളിച്ചു നാണം കൊണ്ട് ചുവന്നു നിന്നു

ആര്‍ത്തു ഇരമ്പുന്ന കടലിനു അഭിമുഖമായി ചുട്ടുപൊള്ളുന്ന വെയിലത്ത് കാമകേളി നടത്തുന്ന നമ്മുടെ കൗമാരത്തെ അങ്ങനങ്ങു ഉപേക്ഷിച്ചു വരാന്‍ എനിക്ക് തോന്നിയില്ല  ഉള്ളില്‍ ആര്‍ത്തിരമ്പുന്ന ‘അമ്മ കോപം അടക്കി ഞാന്‍ ചെന്ന് നിന്നു ഓരോ കുടയ്ക്കരികിലും നീരസത്തോടെ എന്നെ നോക്കി യവരോട് നന്നായി .അഭിനയിച്ചു ചിരിച്ചു നിന്നു ഞാന്‍ തീരെ പഴഞ്ചനല്ല ഞാനും ഒരു ന്യൂ ജെന്‍ അമ്മയാണ് എന്ന ഭാവത്തില്‍ ഡിസ്റ്റര്‍ബ് ചെയ്തതില്‍ ക്ഷമിക്കണം ഞാന്‍ ഒരു ൂൗലേെശീി ചോദിയ്ക്കാന്‍ വന്നതാണ് നിങ്ങള്‍ എവിടുന്നു വരുന്നു പേരെന്ത് എന്നൊക്കെ ചോദിചു ..ഇങ്ങനെ ഇവിടിരിക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് അതിനെന്തു ? ഞങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം ,നിയമം എന്നൊക്കെ പതിവ്ഉത്തരങ്ങള്‍ പറഞ്ഞു ക്ഷോഭിച്ചു അത് അങ്ങനെ കണ്ട ഞാനാണ് പഴഞ്ചന്‍ ചിന്താഗതിക്കാരി എന്നമട്ടില്‍ ആയിരുന്നു ഓരോ മറുപടികളും ..പെണ്കുട്ടികള്‍ക്കായിരുന്നു വീറു കൂടുതല്‍

സ്ത്രീ ശാക്തീകരണത്തിനായി തൊണ്ടകീറി പ്രസംഗിക്കുന്ന ഞാന്‍ അവളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാടില്‍ രോഷം കൊണ്ട് ദേഷ്യം അമര്‍ത്തിപ്പിടിച്ചു നിന്ന് ആണ്കുട്ടിയോടായി ചോദിച്ചു മോനെ എന്റെ ചോദ്യം ഇതാണ് നിനക്ക് പെങ്ങള്‍ ഉണ്ടോ ? അതെ എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി .അവള്‍ക്കും ഇതേ സ്വാതന്ത്ര്യവും അവകാശവും നമുക്ക് കൊടുക്കണ്ടേ ? അവള്‍ ഇവിടെ ഇതേപോലെ മറ്റൊരു പുരുഷനുമായി വന്നിരുന്നു നിങ്ങള്‍ കാണിക്കുന്നത് പോലൊക്കെ കാണിക്കാന്‍ നീ സമ്മതിക്കുമോ ? ്യല െീൃ ിീ ? മറുപടി പറയാതെ ഞാന്‍ വിടില്ലെന്ന് കണ്ടു അവന്‍ മെല്ലെ തല താഴ്ത്തി പറഞ്ഞു നോഇല്ല എന്ന് ഞാന്‍ പറഞ്ഞു ഇത്രെയേ എനിക്ക് കേട്ടാല്‍ മതി …തിരിഞ്ഞു ആ പെണ്കുട്ടിയോടായി പറഞ്ഞു അതായതു കുട്ടി അവന്‍ പറയുകയാണ് ഇതത്ര നല്ല കുട്ടികള്‍ ചെയ്യുന്ന ഏര്‍പ്പാടല്ലന്നു നീ കേട്ടല്ലോ ആണ്‍കുട്ടികള്‍ ഇങ്ങനെ അവരുടെ ഇഷ്ടത്തിന് ആണേലും ഇത്തരത്തില്‍ ഉള്ള പ്രവര്‍ത്തികള്‍ പൊതുവെ ഇഷ്ടപ്പെടുന്നില്ലന്നു ഇതൊന്നു നിന്നെ കേള്‍പ്പിക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത് എന്ന് പറഞ്ഞു അടുത്ത കുട ലക്ഷ്യമാക്കി ഞാന്‍ നടന്നു

എല്ലാ കുടക്കീഴിലും ഒരേ ആഭാസങ്ങള്‍ ഒരേ ചോദ്യങ്ങള്‍ 30 കുടകള്‍ ഉത്തരങ്ങള്‍ എല്ലാം ഒന്നായിരുന്നു ഇല്ല ഞങ്ങളുടെ പെങ്ങള്മാര് ഇങ്ങനെ വന്നിരിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല തൊട്ടടുത്ത് അവയവങ്ങളില്‍ തഴുകി സുഖിപ്പിച്ചവള്‍ വാ പൊളിച്ചു കേട്ട് കൊണ്ടിരുന്നു പെണ്‍കുട്ടികളില്‍ ചിലര്‍ എന്നെ രൂക്ഷമായി നോക്കി മറുപടി പറഞ്ഞു തട്ടിക്കയറിയതത്രേം പെണ്‍കുട്ടികള്‍ ആയിരുന്നു അതെന്നെ ചിന്തിപ്പിച്ചു മറുപടി പറയാനും തലയുയര്‍ത്തി നില്‍ക്കാനും നമ്മള്‍ നമ്മുടെ പെണ്മക്കളെ പഠിപ്പിക്കുന്നത് ചൂഷണങ്ങളില്‍ നിന്നും രക്ഷ നേടാനാണ് ചൂഷണങ്ങള്‍ക്ക് സ്വയം നിന്ന് കൊടുക്കാനല്ലാ…സ്വയം നശിക്കുന്ന എന്റെ പെണ്മക്കളെ നിങ്ങള്‍ക്കറിയോ ആരോഗ്യം മോശമായിട്ടും ആ വെയില് വകവെയ്ക്കാതെ നിങ്ങളുടെ അടുത്ത് വന്നു നിന്ന് നിങ്ങളുടെ പുഛ നോട്ടവും ആക്ഷേപവും കേട്ട ഈ സ്ത്രീ കഴിഞ്ഞ എട്ടു വര്‍ഷമായി ഇതേപോലെ ചൂഷങ്ങള്‍ക്കിരയായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനും കൈപിടിച്ചു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും നന്നായി പരിശ്രമിക്കുന്നവളാണ് അത് എത്രത്തോളം പ്രയാസകരമാണെന്നു അനുഭവിക്കുന്നവളാണ്

വന്നവരൊക്കെയും പറഞ്ഞ അനുരാഗ കഥകളില്‍ നിങ്ങളെ പോലെ ചേര്‍ന്നിരുന്ന കഥകളും അവര്‍ക്കും ഉണ്ടായിരുന്നു …നിങ്ങള്‍പറഞ്ഞു നിങ്ങളുടെ സ്വാതന്ത്ര്യം ,അവകാശം എന്നൊക്കെ ശെരിയാണ് നിങ്ങള്ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം പക്ഷെ ഇത് പ്രണയം അല്ല മക്കളെ …ഇത് വ്യഭിചാരമാണ് …അവന്റെ ആത്മസഖിയെ തുറസ്സായ സ്ഥലത്തു വെച്ച് വിവസ്ത്രയാക്കി രസിക്കാന്‍ ഏതു പുരുഷന് തോന്നും ? അവനു നീ അമൂല്യമായ നിധിയെങ്കില്‍ ഇങ്ങനെ തെരുവില്‍ വെച്ചാണോ അവനതു ആസ്വദിക്കുന്നത്? ഇതല്ല നിങ്ങളുടെ സ്വാതന്ത്ര്യം ഇതല്ല നിങ്ങളുടെ അവകാശം ..

പൊള്ളുന്ന ചൂടും പൊള്ളുന്ന മനസ്സും പിന്നില്‍ അലറി തുള്ളുന്ന കടലും …ആരൊക്കെയോ വഴിപോക്കര്‍ പുലമ്പി ഇതൊന്നും അല്ല കാഴ്ചകള്‍ അപ്പുറത്തു പാര്‍ക്കിനടുത്തു പാറക്കൂട്ടങ്ങള്‍ക്കടുത്തേക്കു ചെല്ലൂനിങ്ങള്ക്ക് ഇതിലും വലിയ കാഴ്ചകള്‍ കാണാം മാഡം എന്ന് ഞാന്‍ അപ്പോള്‍ മാഡം അല്ലാരുന്നു വെറുമൊരു അമ്മയായിരുന്നു 22 വയസ്സുള്ള എന്റെ മോനെയും മോളെയും ഉടനെ കാണണം എന്ന് തോന്നി എന്റെ മക്കളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം എന്ന് തോന്നി ഒരിടത്തും പോയിരുന്നു നശിപ്പിച്ചു കളയാതെ ഒരു അങ്കലാപ്പും എനിക്ക് തരാതെ അച്ചടക്കത്തോടെ വളര്‍ന്ന എന്റെ പൊന്നു മക്കള്‍ എനിക്ക് അവരോടു ബഹുമാനം തോന്നി ….ഒന്നും മിണ്ടാന്‍ ആവാതെ കൂടെ വന്ന സുഹൃത്തുക്കള്‍ എന്നെ നോക്കിഞാന്‍ അവരോടായി പറഞ്ഞു നമ്മളും വളര്‍ന്നത് ഇവിടൊക്കെയാണ്

അന്നും ഈ കടലും കടപ്പുറവും ഇവിടുണ്ട് നമ്മളാരും ഇവിടെ വന്നില്ലല്ലോ ഹോ ഈ സാദ്ധ്യതകള്‍ നമ്മള്‍ കണ്ടെത്തിയില്ലല്ലോ എന്ന് സ്വതവേ തമാശക്കാരിയായ സുഹൃത്ത് … തിളച്ചു കിടക്കുന്ന പുതമണ്ണിനെ ചവിട്ടി മെതിച്ചു ഞാന്‍ ഓര്‍ക്കുകയായിരുന്നു ..ഞങ്ങളുടെ കൗമാരം പിന്നാലെ വന്ന പൂവാലന്മാര്‍ സൈക്കിളില്‍ കറങ്ങി ഓരോ ജംഗ്ഷനിലും കാത്തുനിന്ന കൗമാര പ്രണയാഭ്യര്‍ഥനകളെ കോരിച്ചൊരിയുന്ന മഴയത്തു സ്വയം നനഞ്ഞു കയ്യില്‍ മടക്കി പിടിച്ച കുടയുമായി എനിക്ക് തരാന്‍ എന്റെ പിന്നാലെ സൈക്കിള്‍ ചവിട്ടിയ ഒരു കൗമാര ക്കാരനെ തലപൊക്കിപ്പൊലും നോക്കാതെ മഴകൊണ്ട് നടന്നു നീങ്ങിയ ഞാന്‍ എന്ന കൗമാരക്കാരിയെ ആലപ്പുഴയിലെ അന്നത്തെ റോമിയോ മാരോട് ആദ്യമായി ഇഷ്ടവും ബഹുമാനവും തോന്നി അവരാരും പെണ്‍കുട്ടികളെ കടപ്പുറത്തു കൊണ്ടിരുത്തി ഈ പേക്കൂത്തുകള്‍ കാട്ടിയിട്ടില്ല അന്നത്തെ കടപ്പുറത്തു ഈ ആഭാസ കുടകള്‍ വിരിഞ്ഞിട്ടില്ലാ

ഇനിയും വൈകിക്കൂടാ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം ആലപ്പുഴയിലെ നേതൃത്വങ്ങള്‍ ഒന്നിക്കണം ചവറു നീക്കം ചെയ്യാനും മാലിന്യ നീക്കം ചെയ്യാനും എടുക്കുന്ന അതെ ശുഷ്‌കാന്തി ശ നമ്മള്‍ കാണിക്കണം പോലീസ് നിസ്സഹായരാണ് അവര്‍ക്കാവുന്നതു അവര്‍ നന്നായി ചെയ്യുന്നുണ്ട് പൊതു ജനം ഉണരണം ഒന്നിക്കണം നമ്മുടെ സാമൂഹ്യ മര്യാദകള്‍ ചീഞ്ഞു നാറുന്നു… എന്തും കാണിക്കാം എന്നുള്ള അവകാശം പോലെ തന്നെ യാണ് കുടുംബവുമായി വരുന്ന വര്‍ക്ക് ഈ അശ്ലീലം കാണാതിരിക്കാനുള്ള അവകാശവും …ഇത് പാശ്ചാത്യ രാജ്യമല്ല

അവിടെ പോലും സഭ്യതയിലേക്കുള്ള തിരിഞ്ഞു നടത്തം തുടങ്ങിക്കഴിഞ്ഞു …അവിടെ ഒരു ഒരു സ്ത്രീക്കും എന്റെ കുഞ്ഞിന് ചിലവിനു തായോ ന്നും ചോദിച്ചു കോടതി വരാന്ത നിരങ്ങേണ്ട അവസ്ഥയല്ലാ എന്നിരിക്കെ ചിന്തിക്കു …നമ്മുടെ മക്കള്‍ നശിക്കാതിരിക്കേണ്ടേ ? പൂവിട്ടു കായി ട്ടു തളിര്‍ ക്കേണ്ട നമ്മുടെ യൗവനം നശിക്കുന്നു …എല്ലാരും ഒന്നിക്കു …കടപ്പുറത്തെ ഈ മാലിന്യം കാണാതെ പോവല്ലേ.

കടപ്പാട് : മോൾജി റഷീദ്