നാം പോലും അറിയാതെ തലച്ചോറിന്റെ പ്രവർത്തനം നിർത്തും നാം ദിവസവും ചെയ്യുന്ന ഇ പ്രവർത്തികളിലൂടെ

EDITOR

ശാരീരിക വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധിവികാസവും പ്രധാനമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാകുന്നു നിങ്ങളുടെ മസ്തിഷ്‌കം.തലച്ചോറ് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണരീതി അനിവാര്യമാണ്. എന്നാല്‍ എന്തും കഴിക്കാമെന്നല്ല. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ ഓര്‍മ്മയെയും മാനസികാവസ്ഥയെയും ബാധിക്കുകയും മറവിരോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2030ഓടെ ലോകമെമ്പാടുമുള്ള 65 ദശലക്ഷത്തിലധികം ആളുകളെ ഡിമെന്‍ഷ്യ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

തലച്ചോറിന്റെ വികാസത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ് മധുരപാനീയങ്ങളുടെ അമിതോപയോഗം. സോഡ, സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫ്രൂട്ട് ജ്യൂസ് എന്നിവ മധുരപാനീയങ്ങളില്‍ ഉള്‍പ്പെടുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന ഉപയോഗം നിങ്ങളുടെ അരക്കെട്ട് വികസിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയുംചെയ്യുന്നു.

ലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരുതരം കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. മാംസം, പാല്‍ തുടങ്ങിയവയില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും പേടിക്കേണ്ട ഭക്ഷണങ്ങളല്ല ഇവ. എന്നാല്‍ നിര്‍മ്മിച്ചെടുക്കുന്ന ട്രാന്‍സ് ഫാറ്റുകളെ പേടിക്കണം. ഹൈഡ്രജന്‍ സസ്യ എണ്ണകള്‍ അത്തരത്തിലൊന്നാണ്. റെഡിമെയ്ഡ് കേക്കുകള്‍, ജങ്ക് ഫുഡുകള്‍, കുക്കികള്‍ എന്നിവയില്‍ ഈ കൃത്രിമ ട്രാന്‍സ് ഫാറ്റുകള്‍ ഉണ്ട്.

മിതമായി കഴിക്കുമ്പോള്‍ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതും അമിതമായാല്‍ ആളെക്കൊല്ലുന്നതുമായ ഒന്നാണ് മദ്യം. ഇതിന്റെ അമിതോപയോഗം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതാണ്. അമിതമായ മദ്യപാനം തലച്ചോറ് ക്ഷയിക്കാന്‍ കാരണമാകുന്നു. ഉപാപചയ മാറ്റങ്ങള്‍, ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ തടസം എന്നിവയ്ക്ക് മദ്യം കാരണമാകുന്നു. മദ്യപാനമുള്ള ആളുകളില്‍ വിറ്റാമിന്‍ ബി 1 ന്റെ കുറവു കാണിക്കാറുണ്ട്. ഇത് മസ്തിഷ്‌ക വൈകല്യത്തിലേക്ക് നയിച്ചേക്കാം. ഓര്‍മ്മക്കുറവ്, കാഴ്ചശക്തി ക്ഷയിക്കല്‍, അസ്ഥിരത എന്നിവയുള്‍പ്പെടെ തലച്ചോറിന് ഗുരുതരമായ കേടുകള്‍ക്ക് കാരണമാകുന്നു.