തുണികൾ ദിവസം മുഴുവൻ വടി പോലെ നിൽക്കും ഇ ലായനി മാത്രം മതി

EDITOR

പണ്ടുകാലത്ത് നമ്മുടെ സ്റ്റിഫ് ആൻഡ് ഷൈന്/ കംഫർട്ട് എല്ലാം കഞ്ഞി വെള്ളത്തിൻറെ പശ ആയിരുന്നു… പക്ഷേ അതിൻറെ മണം എല്ലാവർക്കും ഇഷ്ടപ്പെടാത്തത് കൊണ്ട് എല്ലാവരും പുതിയ രീതി തേടിപ്പോയി…, അങ്ങനെ കാലം മാറിയപ്പോൾ തുണികൾ സ്റ്റിഫ്‌ ആകാൻ പല തരം ലിക്വിഡ് ഓരോ കമ്പനിക്കാർ ഇറക്കി തുടങ്ങി… മുണ്ട് വടി പോലെ ആക്കി നിർത്തുക മാത്രമല്ല അതിന് നല്ല മണം നൽകാനും ഇൗ ലിക്വിഡ്നു സാധിച്ചു അതുകൊണ്ട് എല്ലാവരും വളരെ ഹാപ്പിയായി..

എന്നാൽ ഒരുപാട് തവണ ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ തുണികളുടെ ക്വാളിറ്റി നഷ്ടപ്പെട്ട് അത് നരക്കാൻ തുടങ്ങുന്നു എന്ന് ആളുകൾ മനസ്സിലാക്കി വരുന്നതെ ഉള്ളൂ… അതുകൊണ്ട് എളുപ്പം ആളുകൾക്ക് ഇഷ്ടപ്പെടുന്ന മണമില്ലാതെ നാച്ചുറൽ ആയി തുണി വടി പോലെ ആക്കാൻ മൈദക്ക് സാധിക്കും. അതിനായി ഒരു ബൗളിൽ നമ്മൾ എടുക്കുന്ന തുണികൾക്ക് ആവശ്യമായിട്ടുള്ള മൈദ എടുക്കുക.., ഒരു ഡബിൾ മുണ്ടിന് രണ്ട് ടീസ്പൂൺ മൈദയെ ആവശ്യമുള്ളൂ.. എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ കലക്കുക എന്നിട്ട് വേറെ ഒരു ബക്കറ്റ് എടുത്തു അതിൽ ഇളം ചൂടുള്ള വെള്ളം ഒഴിച്ച് അതിലേക്ക് കലക്കി വച്ചിരിക്കുന്ന മൈദ ഒഴിച്ചുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യു, ശേഷം നമ്മൾ കഴുകാനുള്ള മുണ്ട് ഇതിലേക്ക് മുക്കി മൂന്നു മിനിറ്റ് കഴിഞ്ഞ് നല്ലപോലെ പിഴിഞ്ഞ് ഉണക്കാൻ വിരിക്കാവുന്നതാണ്…

ഏത് കമ്പനിയുടെയും പ്രോഡക്റ്റ് തരുന്ന അത്രയും ഗുണത്തോടെ ഈ മൈദ കലക്കിയ വെള്ളം നമുക്ക് റിസൾട്ട് തരുന്നു.. അതുകൊണ്ട് സ്റ്റിഫ് ആൻഡ് ഷൈന്/ കംഫർട്ട് ഇല്ലെന്നു കരുതി വിഷമിക്കേണ്ട എല്ലാവരും ഇങ്ങനെ ഒന്നു ചെയ്തു നോക്കണം കൂടാതെ മറ്റുള്ളവർക്കും ഇൗ ടെക്നിക് പറഞ്ഞു കൊടുക്കുക, ഇത്തരം ഹാക്സിനു വേണ്ടി വീണ്ടും വരിക.