ചതികുഴികൾ തീർക്കുന്നവരുമുണ്ട് കഴിഞ്ഞദിവസം +1 ന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ മോളുടെ school bag ല്‍ അവിചാരിതമായി ഒരു ladies purse കണ്ടെത്തുന്നു. അതേക്കുറിച്ച് കുട്ടിയോട് ചോദിച്ചപ്പോൾ ആ purse ആരുടേതാണെന്നോ അതെങ്ങനെ തന്‍െറ bag ല്‍ വന്നെന്നോ കുട്ടിക്കും അറിയില്ല. Purse നുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ആധാര്‍ card…pan card.. Election id card, bank passbook മുതലായവ ലഭിക്കുന്നു, അതോടൊപ്പം ലഭിച്ച ഒരു hospital card ൽ ഉളള നമ്പർ വഴി ഏറെ പണിപ്പെട്ട് ആ രക്ഷിതാക്കള്‍ purse ന്‍െറ ഉടമയില്‍ എത്തിച്ചേർന്നു.
ഉടമയായ സ്ത്രീക്ക് bus യാത്രക്കിടയില്‍ നഷ്ടപ്പെട്ടതായിരുന്നു ആ purse ഉം അതിലെ കാർഡുകളും 3000 രൂപയും. എന്നാൽ കുട്ടിയുടെ bag ൽ നിന്നും ലഭിച്ച purse ല്‍ പണം ഉണ്ടായിരുന്നില്ല.ഉത്തരം കിട്ടാത്ത ചോദ്യം ആ purse എങിനെയാണ് കുട്ടിയുടെ school bag ല്‍ വന്നത് എന്നായിരുന്നു.ഏറെ തിരക്കുള്ള രാവിലത്തെ school time ല്‍ private bus ല്‍ യാത്ര ചെയ്യുന്ന കുട്ടികൾ തിരക്ക് മുലം ഇരിക്കുന്നവരെ school bag ഏല്‍പ്പിക്കുക പതിവാണ്. അന്നേ ദിവസം purse മോഷ്ടിച്ച സ്ത്രീ പണം എടുത്ത ശേഷം purse ഈ കുട്ടിയുടെ bag ല്‍ ഒളിപ്പിച്ചതാണ്.
ഇനി നാം മറ്റൊന്ന് ആലോചിച്ചു നോക്കൂ.ആ ബസ്സിൽ വെച്ചുതന്നെ് purse നഷ്ടപ്പെട്ടത് അതിന്റെ ഉടമ അറിയുകയും ബഹളം വെക്കുകയും യാത്രക്കാരെ ഓരോരുത്തരേയും പോലീസുകാർ പരിശോധിക്കുകയും ചെയ്തിരുന്നുവെങ്കിൽ ആകുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു ഇത്തരം കാരൃങ്ങളെ കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ബോധവല്കരണം ആവശൃമാണ്. അതു വീടുകളില്‍ നിന്നും തുടങ്ങേണ്ടതുമാണ്.
കുറ്റം ചെയ്യാതെ പെട്ടുപോകുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തില്‍. അതില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടു പോകാതിരിക്കാന്‍ അവരെ കരുതലോടെ ജീവിക്കുന്നതിന്‍െറ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അപരിചിതരെ അകറ്റി നിര്‍ത്താന്‍ അവരെ പഠിപ്പിക്കണം. ചതികുഴികള്‍ മാത്രമല്ല, പെട്ടു പോകലുകളുടെ നിസ്സഹായാവസ്ഥയെ പറ്റി പറഞ്ഞു കൊടുക്കാം ചതികുഴികൾ തീർക്കുന്നവരുമുണ്ട്. ചെയ്യുക