ആൺകുട്ടികൾക്ക് അമ്മമാരോട് പ്രത്യേക സ്നേഹമാണ്.അങ്ങനെയിരിക്കെ ആരെന്നു പോലും അറിയാത്ത ഒരു അമ്മയെ ഒരു കൂട്ടം പെൺകുട്ടികൾ കളിയാക്കി ചിരിക്കുന്നത് കണ്ടു സാം എന്ന യുവാവ് അതിനെതിരെ പ്രതികരിച്ച കഥയാണ് താഴെ വീഡിയോയിൽ വിവരിക്കുന്നത്. പെൺകുട്ടികളെ ഒന്നു നോക്കിയാൽ പോലും പോലീസിന് കേസ് കൊടുക്കുന്ന ഈ കാലത്ത് അവരുടെ അഹങ്കാരത്തിന് നല്ലൊരു മറുപടി കൊടുത്ത സാം എന്ന യുവാവ് പ്രശംസ അർഹിക്കുന്നു കാരണം അദ്ദേഹം ആ നേരത്ത് സ്വന്തം അമ്മയോടുള്ള സ്നേഹവും ഇഷ്ടവും ഒക്കെയാണ് അവിടെ പ്രകടിപ്പിച്ചത്.
കണ്ണൂർ സ്വദേശിയായ സാം ജോലിചെയ്യുന്നത് കുറച്ച് അകലെയാണ് ദിനവും ബൈക്കിൽ പോകുന്ന അദ്ദേഹം ഒരു ദിവസം ബസിൽ പോയപ്പോൾ ഉണ്ടായ സംഭവമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവം ഇങ്ങനെകുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ജോലി കഴിഞ്ഞു ബസിൽ വരുവായിരുന്നു ഇത്തിരി ദൂരേക്ക് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവരു ഡ്രൈവറുടെ നേരെ എതിർവശം ഉള്ള പെട്ടി സീറ്റിൽ ചെന്നിരുന്നു കോളേജ് വിദ്യാർത്ഥിനികൾ ആണെന് തോന്നുന്നു അവർ ബസിലിരുന്നു സംസാരിക്കാനും തമാശപറഞ്ഞു ചിരിക്കാനുമൊക്കെ തുടങ്ങി
ഒരു 5പേര് കൂടിയാൽ ഉണ്ടാകുന്ന ധൈര്യം അവരിൽ കാണാമായിരുന്നു
അല്പം കഴിഞ്ഞു പ്രായം ആയ മെലിഞ്ഞ ശരീര പ്രകൃതം ഉള്ളൊരു
‘#അമ്മ” ആ ബസിൽ കയറി അവരു ചുരിദാർ ആണ് ഇട്ടിരുന്നെ അല്പം മേക്കപ്പ് കൂടി ഉണ്ടായിരുന്നു അവരും പെട്ടി സീറ്റിന്റെ അടുത്ത് വന്നു മേലെ പിടിച്ചു നിന്ന് ബസ് പോകുന്നതിനു അനുസരിച്ചു നിക്കാൻ പറ്റാതെ വിഷമിക്കുന്നത് ഞാനും അവരും കണ്ടു.ഒരു ബാഗും ഉണ്ടായിരുന്നു ആ സ്ത്രീയുടെ കൈയിൽ.അവരുടെ മേക്കപ്പ് അത്
കണ്ടിട്ടാണെന്നു തോന്നുന്നു പെൺകുട്ടികൾ അടക്കം പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു ബസ് കുറച്ചു ദൂരം പോയി ഇവര് വിചാരിച്ചാൽ നീങ്ങി അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു അവരു പക്ഷെ ചെയ്തില്ല
ഞാൻ ഡോർ സീറ്റിൽ ആയിരുന്നു തൊട്ടടുത്ത സീറ്റിലുള്ള ആളെ മാറ്റി ഇരുത്തി അവിടുന്നു എന്നിട്ട് ഞാൻ ആ അമ്മയെ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു അമ്മക്കെവിടാ പോകണ്ടതെന്ന് അപ്പോ കാറ്റിൽ അവരുടെ തലയിൽ ഇട്ട ഷാൾ മാറിപ്പോയി മുടിയെന്നു പറയാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല ‘അമ്മ പറഞ്ഞു സുഖമില്ല അഡ്മിറ്റ് ആവണം ഞാൻ ചോദിച്ചു എന്താ പറ്റിയെ ?ആ ‘അമ്മ പറഞ്ഞു
കാൻസർ ആണ് പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല അങ്ങനെ ഒരുപാട് പേരൊന്നും സഹായിക്കാനും ഇല്ല.
പക്ഷെ മോനെ നിന്നോട് പറയാൻ കാരണം ഉണ്ട് ഇത്രപേർ ബസ്സിൽ ഉണ്ടായിട്ടും പ്രായമായ എനിക്കിരിക്കാൻ ഒരിത്തിരി സ്ഥലം തന്നത് നീ മാത്രമാ.ഞാൻ പറഞ്ഞു എന്റെ ‘അമ്മ ആണേലും ഞാൻ സീറ്റ് കൊടുക്കൂല്ലേ അങ്ങനെ കണ്ടാൽ മതി എന്ന് പറഞ്ഞു ഞാൻ മെല്ലെ പെട്ടി സീറ്റിന്റെ അവിടെപ്പോയി പിള്ളേരോട് മെല്ലെ ചോദിച്ചു നിന്റെയൊക്കെ അമ്മയെ വിധി ഈ രൂപത്തിൽ ആക്കിയാൽ അവരെയും നോക്കി ഫ്രണ്ട്സിനെയും കൂട്ടി നന്നായി കളിയാക്കി ചിരിക്കണം കേട്ടൊ
അവർക്ക് കാൻസർ ആണെന് ആണ് അവരു പറയുന്നേ ആ അമ്മയുടെ കാൻസർ ഒരുപക്ഷെ ചികിൽസിച്ചു മാറ്റാൻ പറ്റിയെന്നു വരാം പക്ഷെ നിങ്ങളുടെ മനസിന്റെ “കാൻസർ” ഒരിക്കലും മാറാൻ പോകുന്നില്ല ആ ‘അമ്മ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ബസ്സ് പതുക്കെ നീങ്ങി.ദൂരേക്ക് ദൂരേക്ക് ഒരിക്കലും നമ്മളെക്കാൾ പ്രായം ഉള്ളവരോ വയ്യാത്തവരോ ഉണ്ടെങ്കിൽ അവരെ നമ്മൾ കാണുന്നെങ്കിൽ സഹായിച്ചില്ലെങ്കിലും അപമാനിക്കരുത് അപേക്ഷയാണ്.
രചന :സാംസൺ