ഞാൻ ചെന്നു രോഗിയെ നോക്കി രണ്ടു കൺപോളകൾ അടഞ്ഞു വരുന്നുണ്ട് രോഗിക്ക് ശ്വാസം കിട്ടുന്നില്ല

  0
  1701

  ഇക്കഴിഞ്ഞ മെയ്‌ 26, സ്ഥലം മഞ്ചേരി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം.സർജറി ഹൗസ് സർജൻ ഫോണിൽ വിളിച്ചു, സാറെ ഒരു രോഗി നിരീക്ഷണ വാർഡിൽ കിടക്കുന്നുണ്ട്, കൈപ്പത്തിയിൽ കല്ല് കൊണ്ട് മുറിഞ്ഞു സർജറി ഡിപ്പാർട്മെന്റിന്റെ കീഴിൽ നിരീക്ഷണത്തിൽ ആണ്, ശ്വാസം മുട്ടാണെന്ന് പറഞ്ഞത് കൊണ്ട് സാറിനോടൊന്ന് കാണണം എന്ന് സർജറി ഡ്യൂട്ടി ഡോക്ടർ പറഞ്ഞിട്ടുണ്ട്.ഞാൻ ചെന്നു രോഗിയെ നോക്കി, രണ്ടു കൺപോളകൾ അടഞ്ഞു വരുന്നുണ്ട്, രോഗിക്ക് ശ്വാസം കിട്ടുന്നില്ല, ശ്വാസകോശം പ്രവർത്തനം നിർത്തുന്നതിന്റെ ലക്ഷണങ്ങൾ,രോഗിയുടെ ഉപ്പയോട് കാര്യങ്ങൾ തിരക്കി, കല്ല് എടുത്തു വച്ചപ്പോൾ കുടുങ്ങി പോയതാണെന്ന് ഉപ്പയും, പിന്നെ മോനും കട്ടായം പറയുന്നു.

  രോഗിയുടെ ലക്ഷണം കണ്ടിട്ട് മൂർഖൻ പാമ്പ് കടിച്ചതിന്റെ എല്ലാ ലക്ഷണവും ഉണ്ട് താനും,ഉപ്പയോട് കാര്യങ്ങൾ പറഞ്ഞു.. പ്രതിവിഷ മരുന്ന് (ASV) കൊടുക്കാൻ ഉപ്പ സമ്മതിക്കുന്നില്ല രോഗിയുടെ നില വഷളായി കൊണ്ടിരിക്കുന്നു. രോഗിയെ വെന്റിലെറ്ററിലേക്ക് മാറ്റി പിന്നെ ഒന്നും നോക്കിയില്ല, സ്വന്തം റിസ്കിൽ ASV അങ്ങ് കൊടുത്തു,വരുന്നത് വരട്ടെ, വെറും 28വയസുള്ള പയ്യനാട് സ്വദേശിയായ ചെറുപ്പക്കാരൻ, രക്ഷപ്പെട്ടാൽ ഒരു ജീവൻ, അല്ലെങ്കിൽ സസ്‌പെൻഷൻ,
  രണ്ട് മണിക്കൂറിനുള്ളിൽ രോഗി സ്വന്തമായി ശ്വാസം എടുത്തു, സംസാരിച്ചു, എല്ലാം ശുഭം,ഉപ്പ ഓടിവന്ന് കെട്ടിപിടിച്ചു, വളരെ നന്ദി ഉണ്ട് സാറെ.എന്നും പറഞ്ഞു കൊണ്ട്.എങ്ങാനും വേണ്ടാത്തത് സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിൽ വീണ്ടും ഒരു സസ്‌പെൻഷൻ അടിച്ചു കിട്ടിയേനെ.

  വെറും 28വയസുള്ള പയ്യനാട് സ്വദേശിയായ ചെറുപ്പക്കാരൻ, രക്ഷപ്പെട്ടാൽ ഒരു ജീവൻ, അല്ലെങ്കിൽ സസ്‌പെൻഷൻ എന്ന് Dr മനസ്സിൽ കരുതി.രണ്ട് മണിക്കൂറിനുള്ളിൽ രോഗി സ്വന്തമായി ശ്വാസം എടുത്തു, സംസാരിച്ചു, എല്ലാം ശുഭം,ഉപ്പ ഓടിവന്ന് കെട്ടിപിടിച്ചു, വളരെ നന്ദി ഉണ്ട് സാറെ.. എന്നും പറഞ്ഞും കെട്ടിപിടിച്ചും.മനുഷ്യ ജിവന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്ന ഷിനാസ് ബാബുവിനെ പ്പോലെത്തെ ഡോക്ട്ടർമമാരെയാണ് നമുക്ക് ആവശ്യം.ഇത് ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റാണ് .കഴിഞ്ഞ ദിവസം കുട്ടി മറിക്കാൻ ഉണ്ടായ സാഹചര്യം ഓർത്തപ്പോൾ ഇതും പോസ്റ്റ് ചെയ്യണം എന്ന് തോന്നി .

  കടപ്പാട് : ഡോക്ടർ ഷിനാസ്

  LEAVE A REPLY