ബാത്ത്റൂമിലെ ബക്കറ്റിനും കപ്പും അഴുക്ക് ഇളകി ഇ രീതിയിൽ തിളങ്ങി നില്ക്കാൻ

EDITOR

Updated on:

ബാത്ത്റൂമിലെ ബക്കറ്റിനും കപ്പിനും എല്ലാം നല്ല നിറം ലഭിക്കാൻ ഇനി ഉപ്പ് മാത്രം മതി. നിങ്ങളുടെ വീടുകളിൽ ബാത്റൂമുകളിലെ ബക്കറ്റും കപ്പും എല്ലാം അഴുക്കുപിടിച്ച് കിടക്കുകയാണോ..? എത്ര വെള്ളമൊഴിച്ചു കഴുകിയാലും അതിന്മേൽ പറ്റിയിരിക്കുന്ന കറയും വഴുവഴുപ്പും എല്ലാം ഒന്നും പോകാൻ പോകുന്നില്ല, ഇനി സോപ്പും സ്ക്രബ റും ഇട്ട് കഴുകിയാൽ ആ പ്ലാസ്റ്റിക് ബക്കറ്റ് പതിയെ കേടാകാൻ തുടങ്ങും. നമുക്കും അതുപോലെ തന്നെ മറ്റുള്ളവർക്കും ഇത് കാണുമ്പോൾ വളരെ അറപ്പു തോന്നാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് ഈ നാണക്കേടിൽ നിന്നും ഒഴിവാക്കാനും പിന്നെ നമുക്ക് സ്വന്തമായി സംതൃപ്തി ഉണ്ടാകാനും ഒരു കിടിലൻ ഐഡിയ ഉണ്ട്.

ആദ്യം ഒരു ബൗളിൽ ഉപ്പ് എടുത്തു വെക്കുക.. പൊടി ഉപ്പ് എടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക കല്ലുപ്പ് ആണെങ്കിൽ നമ്മൾ അത് തേച്ചാൽ ബക്കറ്റിലും കപ്പിലും എല്ലാം സ്ക്രാച്ച് വീഴുന്നതാണ്, എന്നിട്ട് വൃത്തിയാക്കാനുള്ള കപ്പ് അല്ലെങ്കിൽ ബക്കറ്റ് എടുത്ത് ഈ ഉപ്പിൽ ബ്രഷ് മുക്കി ബക്കറ്റിലെ എല്ലാ ഭാഗത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കവുനതാണ്, എന്നിട്ട് കൈ കൊണ്ട് ഒന്നുകൂടി ചെറുതായിട്ട് അതിന്മേൽ ഉറച്ചു കൊടുത്തു ശേഷം വെള്ളം മാത്രം ഒഴിച്ച് കഴുകി എടുത്താൽ മതിയാകും.. പെട്ടെന്ന് തന്നെ വഴുവഴുപ്പ് എല്ലാം മാറി ബക്കറ്റും കപ്പും എല്ലാം നല്ല ക്ലീൻ ആയിട്ടുണ്ടാകും.

ഇനി ഉടനെ ഒന്നും അത് വീണ്ടും വൃത്തികേട് ആകാതിരിക്കാൻ എപ്പോഴും ബാത്റൂമിൽ നിന്നും പോരുമ്പോൾ ബക്കറ്റിലെയും കപ്പിലെയും വെള്ളം എല്ലാം കളഞ്ഞു വയ്ക്കുക, അങ്ങനെ വെള്ളമില്ലാതെ ഇരിക്കുമ്പോൾ തന്നെ പെട്ടെന്ന് വഴുവഴുപ്പ് ഉണ്ടാക്കുന്നത് കുറയും. ഇനി വെള്ളം പിടിച്ച് വെക്കേണ്ടി വന്നാൽ ഉപ്പ് ഉപയോഗിച്ച് അതെല്ലാം നമുക്ക് അടിപൊളിയായി വൃത്തിയാക്കുന്നതാണ്, സോപ്പ് പൊടിയോ അല്ലെങ്കിൽ സ്ക്രബർ ഒക്കെ വച്ച് ഉരച്ചു പ്ലാസ്റ്റികിൽ സ്ക്രാച്ച് ആകേണ്ട ആവശ്യമില്ല.ഈ ഐഡിയ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ തീർച്ചയായും മറ്റുള്ളവരിലേക്ക് പറഞ്ഞു കൊടുക്കുക, ഒപ്പം ഇതുപോലെയുള്ള കിടിലൻ അറിവുകൾ ലഭിക്കാൻ വീണ്ടും വരിക, ഏവർക്കും നല്ലൊരു ദിനം ആശംസിച്ചു കൊണ്ട് നന്ദി