അമ്മയ്ക്കറിയോ കല്യാണം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഇന്നേവരെ വരുണേട്ടൻ എന്റെ ദേഹത്ത് തൊട്ടിട്ടില്ല

  0
  13404

  അമ്മയ്ക്കറിയോകല്യാണം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഇന്നേവരെ വരുണേട്ടൻ എന്റെ ദേഹത്ത് തൊട്ടിട്ടില്ല ഇന്നേവരെ ഞങ്ങൾ ശാരീരികമായി ബന്ധപ്പെട്ടിട്ട് പോലുമില്ലമൂന്ന് മാസം മുമ്പ് വിവാഹം കഴിഞ്ഞ് പോയ മകൾ അരുണിമയുടെ പരാതി കേട്ട് ആ അമ്മ ഞെട്ടി പല പെൺമക്കളും കല്യാണം കഴിഞ്ഞാൽ അമ്മായമ്മ ശരിയല്ല അമ്മായച്ചൻ ശരിയല്ല നാത്തൂന്മാർ ശരിയല്ല എന്നൊക്കെ പരാതി പറയുന്നതായി കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെയൊരു പരാതി അതും യാതൊരു ജാള്യതയുമില്ലാതെ സ്വന്തം അമ്മയോട് മകൾ പറയുന്നത് കേട്ടാൽ ആ അമ്മ എങ്ങനെ ഞെട്ടാതിരിയ്ക്കും

  എന്ത് മറുപടി പറയണമെന്നറിയാതെ തൊണ്ട വരണ്ട് ആ അമ്മ വിഷമിച്ചുപകല് മുഴുവൻ അച്ഛന്റെ കൂടെ വരുൺ ബിസിനസ്സ് കാര്യങ്ങളിൽ തിരക്കിലാണ് രാത്രി വീട്ടിൽ വന്ന് കഴിഞ്ഞാൽ കുളിച്ച് ഭക്ഷണം കഴിച്ച് ബെഡ് റൂമിൽ കയറി ചുരുണ്ട് കൂടി കിടന്നുറങ്ങുംഎന്നോടൊന്ന് സംസാരിക്കുക പോലും ചെയ്യില്ലഞാനും ഒരു പെണ്ണല്ലേ എനിക്കുമില്ലേ വികാരവിചാരങ്ങൾവിവാഹ ജീവിതത്തെക്കുറിച്ചും മധുവിധുനാളുകളെ കുറിച്ചും എന്തെല്ലാം മധുരസ്വപ്നങ്ങളായിരുന്നു എനിക്ക്എല്ലാം തകർന്നുഎല്ലാം തകർത്തു

  അരുണിമ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ മടിയിൽ മുഖം പൊത്തി കിടന്നുമകളെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ അമ്മ സങ്കടപ്പെട്ടുതെല്ല് ഭയത്തോടെ രാത്രി കിടക്കാൻനേരംഭർത്താവിനോട്മകളുടെ പ്രശ്നം അവതരിപ്പിച്ചുപ്രശ്നം ഗുരുതരമാണെന്ന് അച്ഛനും മനസ്സിലായി അതോടെ ആ മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെട്ടുആ കുടുംബത്തിൽ സമാധാനം ഇല്ലാണ്ടായി

  പിറ്റേ ദിവസം തന്നെ അരുണിമയും അച്ഛനും അമ്മയും കൂടി വരുണിന്റെ വീട്ടിലെത്തി വരുണും വീട്ടുകാരുമായി കാര്യങ്ങൾ തുറന്ന് സംസാരിച്ചുകുറേ സംസാരങ്ങൾക്കും വാക്ക് തർക്കങ്ങൾക്കുമൊടുവിൽ വരുണിനെ പ്രശസ്തനായ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുവാൻ എല്ലാവരും കൂടി തീരുമാനമെടുത്തുഏകദേശം ഒന്നര മണിക്കൂർ ഒരു മുറിക്കുള്ളിലിരുത്തി ഡോക്ടർ വരുണിനോട് കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ശേഷം വരുണിനെ പുറത്തിരുത്തിഅരുണിമയേയുംരണ്ട് പേരുടേയും മാതാപിതാക്കളേയും വിളിച്ചിരുത്തി സംസാരിച്ചു

  വരുണിന് വിവാഹത്തിന് മുമ്പ് മറ്റൊരു പെൺകുട്ടിയുമായി പ്രണയം ഉണ്ടായിരുന്നില്ലേ ?ഡോക്ടറുടെ ഈ ചോദ്യത്തിന് വരുണിന്റെ അച്ഛൻ മടിച്ച് മടിച്ച് ഉവ്വ എന്ന് മറുപടി നല്കിവരുണിന് ആ കുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ വിവാഹം നിങ്ങൾ നടത്തി കൊടുത്തില്ല ?ഡോക്ടർക്കറിയാമല്ലോ ഞങ്ങൾ പേരുകേട്ട തറവാട്ടുകാരും വൻകിട ബിസിനസ്സുകാരുമാണെന്ന് ആ പെൺകുട്ടി ഞങ്ങളേക്കാൾ താഴ്ന്ന ജാതിയിലെ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നുആ ബന്ധം ഞങ്ങളുടെ സ്റ്റാറ്റസിന് മോശമാണെന്ന് തോന്നിയതുകൊണ്ടാണ് ആ ബന്ധത്തിൽ നിന്ന് വരുണിനെ പിൻതിരിപ്പിച്ച് ഞങ്ങൾക്ക് ഒപ്പം നില്ക്കുന്ന ബന്ധം ഞങ്ങൾ തേടിയത്തല താഴ്ത്തിപ്പിടിച്ച് വരുണിന്റെ അച്ഛൻ ഡോക്ടർക്ക് മറുപടി നല്കി

  ഹേ മിസ്റ്റർ നിങ്ങൾ വരുണിനേയും ആ പാവപ്പെട്ട പെൺകുട്ടിയേയും ഭീഷണിപ്പെടുത്തി അവരുടെ ബന്ധം വേർപ്പെടുത്തുമ്പോൾ ആർക്കും വേർപ്പെടുത്താനാകാത്ത ഒരു ബന്ധം അവിടെ വളർന്ന് തുടങ്ങിയിരുന്നു
  ആ പെൺകുട്ടി വരുണിന്റെ ഗർഭം ധരിച്ചിരുന്നുഅതറിയാമോ നിങ്ങൾക്ക് ?പിന്നീട് വരുണും ആ പെൺകുട്ടിയും തമ്മിൽ കണ്ടുമുട്ടിയില്ലവരുണിന്റെ കല്യാണ ദിവസമാണ് അവൾ ഒരു പെൺകുട്ടിയെ പ്രസവിച്ചെന്നും
  ആ പൊന്നുമകളെ തന്റെ അമ്മയെ ഏല്പിച്ച് അവൾ മരണത്തിലേയ്ക്ക് പോയെന്നും ഒരു സുഹൃത്തിൽ നിന്നും വരുൺ അറിഞ്ഞത്

  അതോടു കൂടി വരുണിന്റെ ഉപബോധമനസ്സിൽ ആ കുട്ടിയെപ്പറ്റിയുള്ള ചിന്തകളായിരുന്നു തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെപ്പറ്റിയുള്ള ചിന്തകളായിരുന്നുപകൽ മുഴുവൻ അവൻ ബോധമനസ്സിൽ ബിസിനസ്സ് കാര്യങ്ങളിൽ മുഴുകുമായിരുന്നുരാത്രി ബെഡ് റൂമിൽ എത്തുമ്പോൾ ഉപബോധമനസ്സിൽ തന്റെ കുഞ്ഞിന്റെ വാവിട്ട് കരയുന്ന മുഖമായിരുന്നുഅതുകൊണ്ടാണ് വരുണിന് അരുണിമയുമായി അടുത്ത ബന്ധം പുലർത്തുവാൻ കഴിയാതിരുന്നത്ഡോക്ടറുടെ വിശദീകരണം കേട്ടതും ആ മുറിയിൽ സ്മശാന മൂകതയായിഈ അവസ്ഥയിൽ നിന്ന് വരുണിന് ഇനിയൊരു മോചനമില്ലേ ഡോക്ടർ ?ആ മൂകതയെ മുറിച്ചു കൊണ്ട് അരുണിമ ചോദിച്ചു

  അരുണിമയുടെ ചോദ്യത്തിന് മറുപടിയായി ഡോക്ടർ പറഞ്ഞുരണ്ട് ശ്രമങ്ങൾ നമുക്ക് നടത്താംഒന്നുകിൽ കുറേ ദിവസങ്ങളിലെ കൗൺസിലിങ്ങിലൂടെ വരുണിന്റെ ഉപബോധമനസ്സിനെ മാറ്റിയെടുക്കാം പക്ഷെ അത് നൂറ് ശതമാനം വിജയിക്കണമെന്നില്ല കാരണം അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെ വെട്ടിമുറിയ്ക്കുക എന്നത് വളരെ പ്രയാസകരമാണ്മറ്റൊന്ന് ആ കുട്ടിയെ സ്വന്തം മകളായി അരുണിമ സ്വീകരിക്കുമെങ്കിൽ ഈ പ്രശ്നം അതോടെ അവസാനിക്കുംഇത് രണ്ടും സാധ്യമല്ലങ്കിൽ നിങ്ങൾക്ക് പിരിയാം

  അരുണിമയാണ് ഇവിടെ തീരുമാനം എടുക്കേണ്ടത്കുറച്ച് നേരത്തെ ആലോചനക്ക് ശേഷം അരുണിമ പറഞ്ഞുപിരിയാം അതാണ് നല്ലത്കാരണം വെറും മൂന്ന് മാസത്തെ ഭാര്യ ഭർതൃബന്ധത്തിന് വേണ്ടി ഭർത്താവിന്റെ പ്രണയബന്ധത്തിൽ ഉണ്ടായ കുട്ടിയെ പോറ്റേണ്ട ഗതികേട് എനിക്കില്ലഈ ബന്ധം അവസാനിപ്പിച്ചാൽ എനിക്ക് മറ്റൊരു ബന്ധം കിട്ടുംഅതിലുണ്ടാകുന്ന സ്വന്തം മക്കളെ ഞാൻ പെറ്റ് വളർത്തിക്കൊള്ളാം

  പിന്നെ ജാതിയുടേയും മതത്തിന്റെയും പണത്തിന്റെയും പ്രതാപത്തിന്റെയും പേരിൽ ആത്മാർത്ഥ പ്രണയങ്ങളെ വേർപിരിയ്ക്കുന്ന ഇവരെപ്പോലുള്ള മാതാപിതാക്കൾ ഈ മകന്റെ ദുർവിധിയോർത്ത് വെന്ത് നീറണം
  ഇത് ഇത്തരം മാതാപിതാക്കൾക്ക് ഒരു പാഠമാകട്ടെ ഇത്രയും പറഞ്ഞ് അരുണിമ ആ മുറി വിട്ട് പുറത്ത് പോയി കീഴ്ജാതി പെണ്ണിൽ പിറന്ന കുട്ടിയെ ഞങ്ങളുടെ വീട്ടിലേയ്ക്ക് കയറ്റാൻ പറ്റില്ല എന്ന് പറഞ്ഞാണ് വരുണിന്റെ മാതാപിതാക്കളും അവിടം വിട്ട് പോന്നത്

  കുറച്ച് നാളുകൾക്ക് ശേഷം വരുണിനെ തേടി അരുണിമയുടെ ഡൈവോഴ്സ് നോട്ടീസ് എത്തി വരുൺ സന്തോഷത്തോടെ അത് ഒപ്പിട്ട് വാങ്ങി പിറ്റേ ദിവസം രാവിലെ വരുണിനെ കാണാതായി അച്ഛനും അമ്മയും കുറേ തിരഞ്ഞെങ്കിലും വരുണിനെ കണ്ടെത്തിയില്ല തൃശൂർ റെയിൽവേ സ്റ്റേഷൻ സമയം രാവിലെ ഒമ്പത് മണി പതിയെ നീങ്ങിത്തുടങ്ങിയ മംഗലാപുരം എക്സ്പ്രസ്സിന്റെ ലോക്കൽ കമ്പാർട്ട്മെന്റിൽ വരുൺ തന്റെ പൊന്നോമന മകളെ നെഞ്ചോടടുക്കിപ്പിടിച്ച് ഇരുന്നു അച്ഛന്റെ ഹൃദയത്തുടുപ്പ് ഏറ്റ് വാങ്ങുവാൻ ആ മകൾ ആ നെഞ്ചിലേക്ക് കൂടുതൽ ചുരുണ്ടു കൂടി

  രചന :സജയൻ ഞാറേക്കാട്ടിൽ കൊടകര

  LEAVE A REPLY