നാളെ എന്റെ വിവാഹം ആണ് ജീവിതത്തിൽ കണ്ടിട്ടില്ലാത്ത പേര് പോലും അറിയാത്ത ഒരു പെണ്ണിനെ ആണ് വിവാഹം കഴിക്കുന്നത് കാരണം

  0
  6147

  നാളെ എന്റെ വിവാഹം ആണ് ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പേര് പോലും അറിയാത്ത ഒരു പെണ്ണിനെ ആണ് വിവാഹം കഴിക്കുന്നത്.മനസ്സ് അസ്വസ്ഥം ആയിരുന്നു… നാട്ടിൽ നിന്ന് അച്ഛൻ വിളിച്ചു പെട്ടന്ന് വരാൻ പറഞ്ഞു… നെഞ്ചിൽ ഒരു തീ കത്തി… അമ്മയുടെ മുഖം ആണ് ആദ്യം ഓർമ്മ വന്നത്.ന്താ ന്നു വീണ്ടും ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു ” നിന്റെ വിവാഹം ഞങ്ങൾ ഉറപ്പിച്ചിരുക്കുന്നു നീ വരുന്നതിന്റെ പിറ്റേ ദിവസം ആണത്രേ “എന്ന് ശരിക്കും ഞാൻ അങ്ങ് ഇല്ലാതായി.പക്ഷെ ഇന്നുവരെ അച്ഛനോട് എതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.അച്ഛൻ ഒരു സ്കൂൾ മാഷ് ആയിരുന്നു.. നടത്തത്തിലും നോട്ടത്തിലും എല്ലാം അത്‌ പ്രകടം ആണ് നിഴൽ പോലും കണ്ടാൽ ഇപ്പോഴും പേടി കലർന്ന ബഹുമാനം ആണ്.

  ആരാണ് പെണ്ണ്? എവിടെയാണ്? എങ്ങനെ വന്ന ബന്ധം ആണിത് എന്നൊന്നും എനിക്കറിയില്ല… കറുത്തതാണോ വെളുത്തയാണോ.. ന്തേലും പോരായ്മ ഉള്ള കുട്ടി ആണോ എന്നൊന്നും എനിക്കറിയില്ല… മനസ്സിൽ വരച്ചിടാൻ ഒരു രൂപം പോലും ഇല്ല.പോട്ടെ എന്റേതായ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഒരായിരം കൂട്ടുകാർ ഉണ്ട് ആരോടും പറയാതെ പെട്ടന്ന് ഇങ്ങനെ ഒരു വിവാഹം.. ചിന്തിക്കാൻ പോലും പറ്റണില്ല.ഇങ്ങനെ ഒന്നും അല്ല ഞാൻ വിചാരിച്ചിരുന്നത് ഒരുപാട് സങ്കല്പങ്ങൾ ഉള്ള ഒരു 27വയസ്സുകാരൻ.അമ്മയെ സ്നേഹിക്കുന്ന കുടുംബം നോക്കുന്ന. എന്റെ ഏത് അവസ്ഥയിലും കൂടെ നിൽക്കുന്ന ഒരു പെണ്ണ്… സ്വപ്നങ്ങൾ ഉള്ള… ധൈര്യം ഉള്ള ഒരു പെണ്ണ്.

  സൗന്ദര്യത്തിന് അപ്പുറം സ്നേഹിക്കാൻ ഒരു മനസ്സുള്ളവൾ… ജീവിതത്തിൽ ഒരു കട്ട തേപ്പ് കിട്ടിയിട്ട് ഇനി ഒരുവൾ ജീവിതത്തിൽ വരുമ്പോൾ അതൊക്കെ തുറന്ന് പറഞ്ഞിട്ട് വേണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു.ന്റേതായ ചില മോഹങ്ങൾ ഉണ്ട്… ഒരു വേള ഒന്ന് നൈറ്റ്‌ റൈഡ് പോണമെങ്കിൽ കൂടെ വരുന്നവൾ… ഒരു മഴ കൂടെ നനയുന്നവൾ… ഒരുപാട് വായിക്കുന്നവൾ…ഇങ്ങനെ ഇങ്ങനെ പക്ഷെ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.ഒന്ന് മാത്രം ഉറപ്പാണ് ന്റെ അച്ഛനും അമ്മയും എന്റെ നന്മയ്ക്കല്ലാതെ ഒന്നും ചെയ്യില്ല.ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല 24മത്തെ വയസ്സിൽ പ്രവാസി ആയവൻ ആണ് ആദ്യം ആയിട്ട് ആണ് ഞാൻ വന്നിട്ട് പോലും വീട്ടിൽ ഒരു മൂകത അമ്മ ന്നെ ചുംബിച്ചു ചേർത്ത് പറഞ്ഞത് ഓൾ നല്ല കുട്ടി ആണെന്ന് ആണ്… അമ്മയും അച്ഛനും ചെറുപ്പത്തിൽ മരിച്ച ഒരു കുട്ടി…. ബന്ധു വീടുകളിൽ മാറി മാറി നിന്നതിനു ശേഷം ആരോ ഒരാൾ ഒരു അനാഥ മന്ദിരത്തിൽ കൊണ്ടാക്കി അത്രേ…. അവിടെ നിന്നവൾ പഠിച്ചു.

  നേഴ്സ് ആയി അമ്മയ്ക്ക് വയ്യാതെ ആശുപത്രിയിൽ ആയപ്പോ പരിചരിച്ചത് ഇവൾ ആണത്രേ ആ ഒരിഷ്ടം ആണ്…. അവളെ അറിഞ്ഞപോ കൂടുതൽ ഇഷ്ടം ആയി….
  ഇവളുടെ ബന്ധുക്കളിൽ ആരോ ഇവളെ നിരന്തരമായി ശല്യപെടുത്തുന്നുണ്ടത്രേ… ഇനിയും അത്‌ മുന്നോട്ടു പോയാൽ അവൾ നഷ്ടപ്പെടും എന്ന് തോന്നലിൽ നിന്നാണ് അച്ഛൻ ഈ കടുത്ത തീരുമാനം എടുത്തത്.ഈ വീട്ടിൽ അവളെ തിരഞ്ഞു ആരും വരില്ലത്രേ.അവൾക്കു പേടിക്കേണ്ടി വരില്ലത്രേ.ഞാൻ കഥകൾ ഒക്കെ കേട്ടിട്ട് മൂകമായി തന്നെ ഇരുന്നു അന്ന് രാത്രി എനിക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല…. കല്യാണ ദിവസം ആയി ഞാൻ നെഞ്ചിടിപ്പോടെ നിക്കുവാണ് അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരു ചെറിയ ചടങ്ങ് ന്റെ ചങ്ക് എന്റെ ചെവിയോട് ചേർന്ന് നിന്ന് പറഞ്ഞു ദേ വരണട എന്ന്.

  രജിസ്റ്റാറിനു മുന്നിൽ നിൽക്കുന്ന എനിക്ക് തിരിഞ്ഞു നോക്കുവാൻ ഉള്ള ധൈര്യം ഉണ്ടായില്ല അവൾ എന്റെ അരികിൽ നിൽപ്പുണ്ട്…. ഒരു രൂപം മാത്രം ഞാൻ കണ്ടോള്ളൂ ന്റെ നെഞ്ചിൽ പെരുമ്പറ കൊണ്ടു ഹൃദയം ഇടിപ്പ് കൂടി…. ഒപ്പിട്ട ശേഷം അവൾ ഒപ്പിട്ടപ്പോ ഒരു വിധം ഞാൻ നോക്കാൻ ശ്രെമിച്ചു ശരിക്കും മുഖം കാണാൻ പറ്റിയില്ല.ഇട തൂർന്നു കിടക്കുന്ന അവളുടെ മുടി… എന്നിൽ ആകാംഷ കൊണ്ട് മൂടി… അടുത്തത് മാല ഇടുന്ന ചടങ്ങ് ആയിരുന്നു മുഖത്തോട് മുഖം അന്നാദ്യമായി കണ്ടു..ഹൃദയം നിറഞ്ഞു തൂവി…. പ്രതീക്ഷക്കും അപ്പുറം ആയിരുന്നു അവൾ… വിറയ്ക്കുന്ന ചുണ്ടുകൾ… ഇളം ചാര നിറത്തിലെ കണ്ണുകൾ… അത്‌ അവളെ അതീവ സുന്ദരി ആക്കി പക്ഷെ ഒരിക്ക പോലും അവൾ എന്നെ നോക്കിയില്ല
  ഒരൊറ്റ മിനിറ്റ് അവളെ ഒന്ന് കണ്ടു പിന്നീട് ചടങ്ങുകൾ എല്ലാം പെട്ടന്ന് ആയിരുന്നു അവൾ എല്ലാവരോടും യാത്ര പറഞ്ഞു.അടക്കിപ്പിടിച്ച തേങ്ങൽ ആയിരുന്നു ചുറ്റും കൂടെ നിന്ന് വളർന്ന ഒരുവൾ പടി ഇറങ്ങുകയാണ് ആരോരും ഇല്ലാത്തവർ എല്ലാം അങ്ങനെ തെങ്ങുകയാണ്.

  ന്റെ കണ്ണ് നിറഞ്ഞു കാറിൽ ഞാൻ അവളെ നോക്കി ഇരുന്നു അവൾ കരഞ്ഞു വീർത്ത കണ്ണുകൾ ആയി ന്റെ അരികെ വന്നിരുന്നു.ന്റെ ഹൃദയം വല്ലാതെ ഹൃദ്യമായി. കരയണ്ട ന്നു പറയണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും മിണ്ടിയില്ല
  വീട് എത്തി വലതുകാൽ വെച്ചവൾ കയറി… എനിക്ക് അവളെ ഒന്ന് കാണാൻ തോന്നി പക്ഷെ അമ്മയ്ക്ക് അരികിൽ നിന്നവൾ മാറുന്നതെ ഇല്ല.കൂടെ എന്റെ പെങ്ങളും… കുരിപ്പ്‌ ഞാൻ ഫോണിൽ നോക്കി നിറയെ നിറയെ മെസ്സേജുകൾ.കളിയാക്കിയും പരിഭവം പറഞ്ഞും ആശംസകൾ അറിയിച്ചും എല്ലാം…. ഒന്നിനും റിപ്ലൈ കൊടുത്തില്ല…. ഒന്ന് രാത്രി ആവണേ എന്നൊരു വിചാരം മാത്രേ എനിക്ക് ഉണ്ടായിരുന്നുള്ളു.ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ക്ലോക്ക്ഇൽ നോക്കി ഇരിപ്പാണ് ബന്ധുക്കൾ ആരോക്കെയോ വരുന്നുണ്ട് പുതുപ്പെണ്ണ് കയറി വന്ന വീടാണ് സാധനം മേടിക്കാൻ ഉണ്ടെന്ന് പറഞ്ഞു അച്ഛൻ കൂട്ടി പോയി.

  രാത്രി ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ കാണാം എന്ന പ്രതീക്ഷയും പോയി തല മൂത്ത അമ്മാവൻമാർക്ക് ഒപ്പം ആരുന്നു ഇല എനിക്കും ഇട്ടത്. രാത്രി ആയി ഞാൻ റൂമിൽ കയറി ആകെ ഒന്ന് എന്നെ ഒന്ന് നോക്കി.സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു ന്റെ ഹൃദയം വല്ലാതെ ഇടിക്കുവാൻ തുടങ്ങി അക്ഷമയോടെ ഞാൻ കാത്തിരുന്നു. വാതിൽ ആരോ തുറക്കുന്ന കേട്ടു ഞാൻ എണീറ്റു.അമ്മ ആയിരുന്നു അത്‌ ഞാൻ അമ്മയുടെ പിറകിലേക്ക് നോക്കി ആരെയും കണ്ടില്ല ന്റെ മുഖം ശ്രെദ്ധിച്ചു കൊണ്ട് അമ്മ പറഞ്ഞു “ആദ്യം ആയിട്ട് വീട്ടിൽ വന്ന കുട്ടി ആണ് നിന്നെ പോലും അവൾ ഇന്നാണ് കാണുന്നത് പരിചയം ഇല്ലാത്ത ചുറ്റുപാടും ആൾക്കാരും ഇന്ന് അവൾ ന്നോട് കൂടെ കിടക്കട്ടെ മോൻ കിടന്നോളു.

  അമ്മ പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി എന്നിൽ ഒരു നിർവികാരം ഉണ്ടായി ഞാൻ ഒന്നും മിണ്ടാതെ കിടന്നു എനിക്ക് ഉറപ്പ് ആണ് ഇന്നവൾ ഉറങ്ങില്ല ഞാൻ കണ്ണടയ്ക്കാൻ ശ്രെമിച്ചു അപ്പോഴൊക്കെ അവളുടെ പാതി മറഞ്ഞതും അവ്യകതമായ മുഖം ആണ് വരുന്നത് ഒന്ന് അടുത്ത് കാണാൻ വികാരങ്ങൾ ഒക്കെ അനുഭവിക്കുവാൻ… കുറെ സംസാരിക്കുവാൻ ഒക്കെ ആഗ്രഹിച്ചു എപ്പോഴോ ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി.രാവിലെ പിടഞ്ഞെണീറ്റു നോക്കുമ്പോ സമയം 9മണി കഴിഞ്ഞിരുന്നു രണ്ടു ദിവസം ആയിട്ട് നല്ല ക്ഷീണം ഉണ്ടായതിനാൽ ഉറങ്ങി പോയിരുന്നു ചാടി എണീറ്റ് ഉമ്മറത്തേക്ക് പോയി അച്ഛൻ പത്രം വായിക്കുകയാണ് ചുമ്മാ ഇങ്ങനെ ഇങ്ങനെ അടുക്കള വശത്തേക്ക് ഞാൻ നോക്കി അവളെ ഒന്ന് കാണുക എന്നതാണ് ആവിശ്യം ഞാൻ ചുമ്മാ വെറുതെ അടുക്കള വശത്തേക്ക് നീങ്ങി അമ്മാ ചായ എന്ന് പറഞ്ഞു അകത്തേക്ക് കേറാനും പെങ്ങൾ മുന്നിലേക്ക് ഒരാവശ്യവും ഇല്ലാതെ ഇങ്ങനെ ഇളിച്ചു നിക്കുന്നു

  ന്താവോ??? അവളുടെ പുച്ഛം നിറഞ്ഞ ചോദ്യത്തിനു രണ്ടു പെട ഒന്നിച്ചു കൊടുക്കണ്ടേതാണ് ഒന്നും മിണ്ടിയില്ല ചായ എന്ന് മാത്രം പറഞ്ഞു
  ഉടനെ അവൾ ഇവിടെ കിടന്ന് കറങ്ങേണ്ട പൊന്നു മോൻ ചെല്ല് ഞാൻ റൂമിൽ കൊണ്ട് തരാം ഞാൻ ചമ്മിയത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ അവ്ടെന്നു മാറി
  രാവിലെ ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ അവളെ കാണാം എന്ന ന്റെ ചിന്തയിൽ നിന്ന് നേരത്തെ പോയി സ്ഥലം പിടിച്ചു കുറച്ചു കഴിഞ്ഞു അച്ഛനും വന്നിരുന്നു
  പെങ്ങൾ കുരിപ്പ്‌ എന്റെ നേരെ വന്നിരിക്കുയാണ് എന്നെ തന്നെ നോക്കി ഇരിക്കയാണ് അസത്ത് ഇവൾ എന്തേലും വിളിച്ചു കളിയാക്കുമോ എന്ന പേടിയിൽ അവൾ ഭക്ഷണം കൊണ്ടു വരുമ്പോൾ ഒന്നും ഞാൻ നോക്കിയത് പോലും ഇല്ല. കഴിക്കുമ്പോൾ ഒക്കെയും അവളുടെ സാനിധ്യം ഞാൻ അറിയുന്നുണ്ടാരുന്നു.
  എന്നിൽ അതൊരു പുഞ്ചിരി ഉളവാക്കി ആ ചിരിയിൽ നേരെ നോക്കിയത് പെങ്ങളെ ആണ് കുരിപ്പ്‌ എന്നെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടേ ഇരിക്കുവാണ്.ഒന്നും മിണ്ടാതെ എണീറ്റ് പോയി.അതിനിടയിൽ അമ്മ വന്നു പറഞ്ഞു.കുടുംബത്തിൽ പോവണം അമ്മയെ കാണണം അനുഗ്രഹം വാങ്ങണം ഒരു കാറിൽ ഞങ്ങൾ പുറപ്പെട്ടു ഇടയ്ക്ക് എപ്പോഴോ സൈഡ് ഗ്ലാസിൽ വെച്ചും കണ്ണുകൾ തമ്മിൽ ഉണ്ടാക്കിയും ഒക്കെ ഞങ്ങൾ കണ്ടു നോക്കുമ്പോ എല്ലാം അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞിരുന്നു.

  ഒരു വാക്ക് പോലും സംസാരിച്ചില്ലെങ്കിലും ഒരു നൂറായിരം തവണ ഞങ്ങൾ പരസ്പരം നോക്കിട്ടുണ്ടാവനം ഒരുമിച്ച് അടുത്ത് ഇരുന്നു ഭക്ഷണം കഴിച്ചത്… ഒരുമിച്ചു അമ്മമ്മ യുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയത് ഒരേ നടയിൽ തൊഴുതത്… എനിക്കായ് ജനിച്ചവൾ എന്ന് ഹൃദയം കൊണ്ടു നൂറു തവണ എങ്കിലും ഞാൻ പറഞ്ഞു കാണും.ഒന്ന് അടുത്ത് കാണുവാനും മിണ്ടുവാനും ഹൃദയത്തിൽ നിന്ന് ആഗ്രഹം പൊട്ടിമുളച്ചു കൊണ്ടേ ഇരുന്നു…. ഒരു പുരുഷനിൽ ഉണ്ടാവുന്ന എല്ലാ വികാരങ്ങളെയും അടക്കി പിടിച്ചു അന്ന് രാത്രി അക്ഷമയോടെ ഞാൻ ഇരുന്നു അവൾ വരുന്നതിന്റെ കാലടി ശബ്ദം ഞാൻ കേട്ടു ഹൃദയം പെരുമ്പറ പോലെ ഇടിക്കുന്നുണ്ട് ഉയർന്നു വന്ന വികാരങ്ങളെ അടക്കി ഞാൻ ഇരുന്നു ഞാൻ കാത്തിരുന്ന നിമിഷം… അവൾ എന്റെ അരികിൽ ഇരിക്കുകയാണ് മുഖം ചേർത്ത് ഒന്ന് ചുംബിച്ചാലോ എന്ന് ആലോചിച്ചു നിൽക്കേ അവൾ പറഞ്ഞു തുടങ്ങി.

  “ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയി ബന്ധു വീട്ടിൽ ആയിരുന്നു ആദ്യം. സഹതാപം തോന്നിയ കണ്ണുകളിൽ ഒരു 11വയസ്സുകാരിയോട് കാമം തോന്നാൻ ഒരുപാട് നാളൊന്നും വേണ്ടി വന്നില്ലത്രേ വെള്ള പെറ്റിക്കോട്ടിൽ കൈ ഇട്ട് അയാൾ അവളെ ചേർത്ത് പിടിച്ചപ്പോ കരഞ്ഞു കൊണ്ടു അലറി പോയ 11 വയസ്സുകാരി അയാൾ പിടി വിട്ടു മാറി പോയി അന്ന് തന്നെ അവളെ അനാഥാലയത്തിൽ ആക്കി.ഒറ്റപെടുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ ഭീകരം ആണത്രേ തലയണ നനഞ്ഞ രാത്രികൾ സമ്മാനിച്ചത് വാശി ആയിരുന്നു പഠിച്ചു വാശിയോടെ പഠിച്ചു തളർന്നു പോയവൾക്കു മുന്നിൽ വിജയം തല ഉയർത്തി തന്നെ നിന്നു പക്ഷെ അപ്പോഴേക്കും ബന്ധുക്കൾ വീണ്ടും അവകാശം പറഞ്ഞു വന്നു ശല്യ പെടുത്തുവാൻ തുടങ്ങി 11 വയസ്സിൽ മനസ്സിൽ മുറിവ് സമ്മാനിച്ച ക്രൂരൻ തന്നെ ആണ് അവകാശം പറഞ്ഞു വരുന്ന അറിഞ്ഞു അവൾ തകർന്നിരുന്നു.

  ആ സമയത്ത് ആണ് എന്റെ അമ്മയ്ക്കു വീണ് കാലിൽ പരുക്കേൽക്കുന്നതും അഡ്മിറ്റ്‌ ആവുന്നതും പരിചരിക്കാൻ ഈ മാലാഖ കുട്ടി എത്തുന്നതും അമ്മയോട് പെട്ടന്ന് അവൾ കൂട്ടായി പിന്നീട് എപ്പോഴോ ഈ കഥയും പറഞ്ഞു അങ്ങനെ ആണ് ഈ വിവാഹത്തിൽ എത്തി നില്കുന്നത്… അവൾ പറഞ്ഞു നിർത്തി.ന്റെ കണ്ണിൽ ഒരു നനവ് ഉണ്ടായിരുന്നു അത് വരെയും ഉണ്ടായിരുന്ന എല്ലാ വികാരങ്ങളും അണഞ്ഞു പോയിരുന്നു അവളുടെ വിറയ്ക്കുന്ന മുഖം ഇരു കൈകളും ചേർത്തു ഞാൻ എടുത്തു എന്നിട്ട് കണ്ണുകളിൽ നോക്കി ഞാൻ പറയാതെ പറഞ്ഞു.എന്റെ പെണ്ണെ നിന്റെ സ്വപ്നങ്ങൾ തീരാതെ ഇരിക്കട്ടെ സ്വപ്നങ്ങക്കു താങ്ങായി ഞാൻ ഉണ്ടാവും എന്നിലൂടെ നീ ലോകം കണ്ടോളു പുതിയ രുചികൾ രുചിച്ചോളൂ ആകാശത്തോളം ആഗ്രഹിച്ചോളൂ ആ കണ്ണുകൾ ഇനി നിറയാതെ ഇരിക്കട്ടെ ഈ കൈകളിൽ നീ സുരക്ഷിത ആണ്  ചേർത്തു വെക്കുമ്പോൾ ഒരു പെണ്ണിനും അപ്പുറം എന്റെ പാതിയെ നെഞ്ചോടു വെക്കുന്ന സുഖം ആയിരുന്നു

  രചന : അയ്യപ്പൻ

  LEAVE A REPLY