എനിക്കൊരു പെണ്ണിനെ വേണം ഒരു പകൽ അവൾ എന്റെകൂടെ കഴിയണം അപ്രതീക്ഷിതമായ എന്റെ ആഗ്രഹം കേട്ട് കിരൺ വാ പൊളിച്ചു

  0
  2051

  എനിക്കൊരു പെണ്ണിനെ വേണം  ഒരു പകലും രാത്രിയും അവൾ എന്റെകൂടെ കഴിയണം.അപ്രതീക്ഷിതമായുള്ള എന്റെ ആ വിചിത്ര ആഗ്രഹം കേട്ട് ചങ്ക് ബ്രോ കിരൺ വാ പൊളിച്ചു നിക്കുന്നത് കണ്ട് എനിക്കൊട്ടും അതിശയം തോന്നിയില്ല. കാരണം എന്നെ അടുത്തറിയുന്ന ആർക്കും ഇത്തരം ഒരാഗ്രഹം എന്റെയുള്ളിൽ ഉണ്ടായിരുന്നെന്ന് സമ്മതിച്ചു തരാൻ കഴിയുമായിരുന്നില്ല.കിരൺ മറുപടി തരാതെ അന്തംവിട്ട് നിൽക്കുന്നത് കണ്ട് ഞാൻ തുടർന്നു.ആ പെണ്ണ് ഒരു രാത്രിയും പകലും എല്ലാംകൊണ്ടും എന്റെതായിതീരണം.ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ, കാമുകി കാമുകനെ ഇഷ്ടപ്പെടുന്നത് പോലെ അവൾ ആ ഇരുപത്തിനാല് മണിക്കൂർ എന്നെ സ്നേഹിക്കണം. അത് കഴിഞ്ഞിറങ്ങുമ്പോൾ അവൾ പറയുന്ന പണം ഞാൻ നല്കിയിരിക്കും.നിനക്ക് കല്യാണം കഴിച്ചൂടെ..? അതല്ലേ ഇതിനേക്കാൾ നല്ലത്..? ” കിരണിന്റെ മറുചോദ്യം കേട്ടപ്പോൾ എന്റെ ഉത്തരം പെട്ടെന്ന് വന്നു.

  അതിലൊരു ത്രില്ലില്ല മാൻ അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം കിരൺ ബൈക്കിൽ കയറാൻ തുനിയുമ്പോൾ പിറകിൽനിന്ന് ഞാൻ വിളിച്ചുകൂവി.നിന്റെ സഹായം ഞാൻ പ്രതീക്ഷിക്കുന്നുണ്ട് മറുപടി നൽകാതെ അവൻ ബൈക്കിൽ അകലുമ്പോൾ ഞാനൊരു ദീർഘനിശ്വാസം ഉതിർത്തു.എന്നേക്കാൾ രണ്ട് വയസ്സിന്റെ മൂപ്പുണ്ട് കിരണിന്.അതിന്റെ പക്വതയും അവനുണ്ട്, അതുകൊണ്ട് തന്നെ ഏത് ആവശ്യത്തിനും ഏത് സമയത്തും കിരണായിരുന്നു എന്റെ ആശ്രയം.അതുകൊണ്ട് തന്നെയാണ് ഈ “പ്രത്യേക ആഗ്രഹവും ഞാൻ അവനോട് മാത്രം പറഞ്ഞത്.അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈലിൽ കിരണിന്റെ മെസ്സേജ് വന്നത് ഞാൻ ആകാംഷയോടെ നോക്കി.നീ പറഞ്ഞപോലെയൊരു പെണ്ണിനെ കിട്ടി.. എപ്പോൾ, എവിടേക്ക് കൊണ്ടുവരണം.

  കൈകൾ ഒന്ന് കൂട്ടി തിരുമ്മികൊണ്ട് ഞാനതിന് മറുപടി നൽകി.നാളെ രാത്രി ഏഴ് മണിക്ക് ഓളെ പഞ്ചായത്ത്‌ ഗ്രൗണ്ടിൽ എത്തിക്കാൻ പറ്റുമോ..? പറ്റുമെങ്കിൽ..? കിരണിന്റെ മറുചോദ്യം ഉടനെ വന്നു.അങ്ങിനെയാണേൽ ഞാൻ ഓളെയും കൊണ്ടൊന്ന് കറങ്ങി മറ്റന്നാൾ വൈകീട്ട് വൈകീട്ട് ഏഴ് മണിക്ക് അവിടെത്തന്നെ തിരിച്ചെത്താം. only 24 hours.രണ്ട് മിനിട്ടിന് ശേഷമാണ് കിരണിന്റെ മറുപടി കിട്ടിയത്… ” ശരി.. നാളെ വൈകീട്ട് ഏഴ് മണിക്ക് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ അവളെയും കൂട്ടി എത്താം.ഏറെ നാളായി മനസ്സിൽ സൂക്ഷിച്ചുവെച്ച വിചിത്രമായ ആഗ്രഹം പൂർത്തീകരിക്കാൻ പോകുന്ന സന്തോഷത്താൽ എനിക്ക് ആ രാത്രിയിൽ ഉറക്കം വന്നില്ല. 24 മണിക്കൂർ സമയത്തേക്ക് എന്റെ ജീവിതത്തിൽ വരാൻ പോകുന്ന ആ പെൺകുട്ടിയെകുറിച്ചായി പിന്നെ എന്റെ ചിന്ത.കാണാനൊക്കെ ചേലുണ്ടാകുമോ ആവോ..? കിരൺ അറേഞ്ച് ചെയ്യുന്നതല്ലേ, മോശമാവില്ല.ഞാൻ മനസ്സുകൊണ്ട് ആശ്വസിക്കാൻ ശ്രമിച്ചു.

  പിറ്റേന്ന് രാവിലെ തന്നെ കാർ ഷെഡിൽ പൊടിപിടിച്ചു കിടന്നിരുന്ന അച്ഛന്റെ പഴയ പടക്കുതിരയെ, ‘മയിൽവാഹനം’ എന്ന് പേരുള്ള ബ്ലാക്ക് കളർ അംബാസിഡർ കാറിനെ ഞാൻ കുളിപ്പിച്ചു കുട്ടപ്പനാക്കിയെടുത്തു.കൂട്ട്കാരുടെ കൂടെ രണ്ടുദിവസത്തെ ടൂർ പോവുകയാണെന്ന കള്ളം വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു രാത്രി ഏഴുമണിയോട്കൂടി മയിൽ വാഹനത്തിൽ കയറി പഞ്ചായത്ത്‌ ഗ്രൗണ്ടിലെത്തുമ്പോൾ കൈകൾ പോക്കറ്റിലൊന്ന് പരതി.കോണ്ടത്തിന്റെ കവറിൽ കൈ പതിഞ്ഞപ്പോൾ ആശ്വസിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു.സുരക്ഷയാണ് മുഖ്യം ‘കൃത്യം ഏഴ്മണിക്ക് തന്നെ കിരൺ ഗ്രൗണ്ടിലെത്തി.അവന്റെ ബൈക്കിന് പിറകിലിരുന്ന പെൺകുട്ടി അവിടുന്ന് ചാടിയിറങ്ങി ഓടിവന്ന് കാറിൽകേറി മുൻസീറ്റിൽ എന്റെ അടുത്തായി ഇരുന്നുകൊണ്ട് “വണ്ടി വിട് ചേട്ടായി ” എന്ന് പറഞ്ഞപ്പോൾ ഞാനവളെയൊന്ന് അതിശയത്തോടെ നോക്കി.എനിക്കണോ അതോ ഇവൾക്കാണോ ഈ കാര്യത്തിൽ ഇത്ര താല്പര്യം എന്നമട്ടിൽ.

  എന്തോ അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു ബൈക്കിന് അടുത്തായി നിൽക്കുന്ന കിരണിനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഞാൻ മയിൽവാഹനത്തിന്റെ ഗിയർ മാറി.കറുത്ത ഷാൾകൊണ്ട് മുഖം മുഴുവൻ മൂടി കണ്ണ് മാത്രം വെളിയിൽ കാണുന്ന രീതിയിൽ എന്റെ അടുത്ത് ഇരിക്കുന്നവൾ എന്തോ മാനസികസംഘർഷത്തിൽ അകപെട്ടെന്നവണ്ണം കൈകൾ കൂട്ടിതിരുമ്മുന്നത് കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു.തന്നെ കൊല്ലാൻ കൊണ്ടുപോകുന്നതല്ല, ഇത്രക്കങ്ങു പേടിക്കണ്ട.ചേട്ടായിക്ക് അത് പറയാം വല്ലോരും കണ്ടാൽ പോകുന്നത് എന്റെ മാനമാണ്.വൾ അത് പറഞ്ഞപ്പോൾ ഞാനുറക്കെ ചിരിച്ചുപോയി.അല്ല.. ഈ പണിക്ക് വരുന്നവർക്ക് മാനം എന്ന വസ്തുത ഉണ്ടോ.ശരിയാ.ചേട്ടായുടെ കൂടെ ഈ പണിക്ക് ഇറങ്ങിയ എനിക്ക് മാനത്തെകുറിച്ച് പറയാൻ അവകാശമില്ല.മുഖം കുനിച്ചുകൊണ്ട് അവളത് പതിയെ പറഞ്ഞപ്പോൾ ഞാൻ ഊറിചിരിച്ചുകൊണ്ട് സ്റ്റിയറിങ്ങിൽ താളംപിടിച്ചു.

  അല്ല ചേട്ടായി എന്റെയൊപ്പം ഈ പണിക്ക് ചേട്ടായിയും ഉണ്ടല്ലോ.. അപ്പൊ ഇങ്ങക്ക് ഈ പറഞ്ഞ മാനവും മര്യാദയും ഉണ്ടോ.ആ ചോദ്യത്തെയും അതോടൊപ്പമുള്ള തീക്ഷ്ണമായ നോട്ടത്തെയും നേരിടാനാകാതെ ഞാനല്പനേരം നിശബ്ദനായി.നീയൊന്ന് ഷാൾ മാറ്റിക്കെ, ഞാൻ വൃത്തിയായിട്ടൊന്ന് കാണട്ടെ ഒരു വഷളചിരിയോടെ ഞാനത് പറഞ്ഞപ്പോൾ അവൾ നിസ്സംഗഭാവത്തിൽ മറുപടി നൽകി.ഓ, എന്നാത്തിന്.. കാണാനുള്ളതൊക്കെ ഇന്ന് രാത്രിയിൽ വൃത്തിയോടെ കാണിച്ചു തന്നേക്കാം..,ഇപ്പൊ കുറച്ചു നേരം ഞാനൊന്ന് ഉറങ്ങട്ടെ.അവളത് പറഞ്ഞ് സൈഡിലേക്ക് ചാരി ഉറക്കം തുടങ്ങിയപ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു..’ ഇപ്പൊ ഉറങ്ങിക്കോ.. ഈ രാത്രി നിന്നെ ഉറക്കൂല മോളെ.ഞങ്ങളെയും കൊണ്ട് മയിൽവാഹനം പറന്നത് അടിമാലിയിലുള്ള എന്റെ സുഹൃത്തിന്റെ കോട്ടേജിലേക്കായിരുന്നു ഞങ്ങൾക്ക് ഒരു രാത്രിയും പകലും അവിടെ താങ്ങുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഞാൻ മുൻപേ വിളിച്ചു ഏർപ്പാടാക്കിയിരുന്നു.

  ഏകദേശം പതിനൊന്നു മണിയോട് കൂടി അടിമാലിയിലെ കോട്ടേജിൽ എത്തി മയിൽ വാഹനത്തെ ഒതുക്കി പാർക്ക് ചെയ്തതിന് ശേഷം തൊട്ടരികിൽ ഒരുവശത്തേക്ക് ചെരിഞ്ഞു ഉറങ്ങുന്നവളെ ഞാൻ ഒരുനിമിഷം നോക്കി നിന്നു.ആ ഷാൾ മാറ്റി, ആ മുഖമൊന്ന് കണ്ടാലോ..? സുന്ദരിയാണോന്ന് അറിയാലോ..? അല്ലെങ്കിൽ വേണ്ട, ആ കണ്ണ് കണ്ടാൽ അറിയാം ആള് കിടുക്കാച്ചിയാണെന്ന്.. ‘ അതും മനസ്സിലോർത്തു ഞാൻ അവളെ തോളിൽ തട്ടി വിളിച്ചു.. ” ഹലോം, നമ്മൾ എത്തി.ഹോ.. ഞാൻ വല്ലാതെ ഉറങ്ങിപ്പോയി.. ഇതേതാ സ്ഥലം? വല്ലാത്ത തണുപ്പാണല്ലോ ഇവിടെ? ” എനിക്ക് പിറകെ കാറിൽ നിന്നിറങ്ങി തോളുകൾ ഇറുക്കി പിടിച്ചുകൊണ്ട് അവളത് ചോദിച്ചപ്പോൾ ഞാൻ മറുപടി നൽകിയില്ല.. കാരണം എനിക്കപ്പോൾ വേണ്ടത് ഭക്ഷണമായിരുന്നു, വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും.

  എനിക്ക് നന്നായി വിശക്കുന്നുണ്ട്.. നിനക്ക് കഴിക്കാൻ… ” ഞാനത് പറഞ്ഞുമുഴുമിപ്പിക്കുംമുൻപേ ഉത്തരം എന്നെ തേടി വന്നു.എനിക്ക് പുട്ടും പോത്തിറച്ചിയും മതി.ആഹാ, എങ്കിൽ എനിക്കും അത് മതി.പുട്ട് പൊടിയും, ബീഫും അരമണിക്കൂർ കൊണ്ട് ഇവിടെ എത്തിക്കാം.കിച്ചണിൽ ആവശ്യത്തിന് പാത്രങ്ങളും കാണും. ഞാനത് പറഞ്ഞു തീർക്കും മുൻപേ അവൾ വീണ്ടും ഇടയിൽ കയറി എങ്കിൽ ചേട്ടായി വേഗം പോയി ഫുഡ്‌ ശരിയാക്കൂ ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം എങ്ങിനെ, എങ്ങിനെ എങ്ങിനെയെന്നാ മോള് പറഞ്ഞെ..?അതായത് ഞാൻ കുളിച്ചു വരുമ്പോഴേക്കും ചേട്ടായി പുട്ടും പോത്തിറച്ചി കറിയും ചൂടോടെ ഉണ്ടാക്കി വെച്ചാൽ നമുക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാം, അങ്ങനെ പരസ്പരം സ്നേഹിക്കാം. അവളത് സിംപിൾ ആയിട്ട് പറഞ്ഞപ്പോൾ എനിക്ക് അരിശം കേറി.

  “അതേടി, ഞാൻ നിനക്ക് ഉണ്ടാക്കി തരാം.. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത് പോലെ നീ ഈ രാത്രി എന്നെ സ്നേഹിക്കാമെന്നും, ഒരുമിച്ചു ഉറങ്ങാമെന്നുമുള്ള ഉടമ്പടിയിലാണ് നമ്മൾ ഇവിടേക്ക് വന്നത്… എന്നിട്ട് ഞാൻ നിനക്ക് ഈ പാതിരാത്രിയിൽ വെച്ചു വിളമ്പി തരാനോ..?ചേട്ടായി.. ഈ സ്നേഹം എന്ന് പറയുന്ന സാധനം അങ്ങോട്ട്‌ കൊടുത്താൽ മാത്രമേ തിരിച്ചും കിട്ടൂ.. സ്വിച് ഇട്ടാൽ സ്നേഹിക്കാൻ ഞാൻ എന്താ മെഷീൻ ആണോ..? അതോണ്ട് ചേട്ടായി എനിക്ക് കുറച്ച് സ്നേഹം പുട്ടിലും, പോത്തിറച്ചിയിലും കലർത്തി തരൂ.. അതിന്റെ പത്തിരട്ടി ഞാൻ തിരിച്ചു നൽകും.ഇത് ‘ കതിർ ‘ നൽകുന്ന വാക്കാണ്.കതിർ.. ! കേട്ട് പരിചയമുള്ള ആ പേര് അങ്ങിനെ മനസ്സിൽ ഉടക്കി നിൽക്കവേ, എനിക്ക് മുൻപിൽ നിന്നവൾ കറുത്ത ഷാൾ മുഖത്തുനിന്ന് അടർത്തി മാറ്റി.കതിർ.. ! കിരണിന്റെ സ്വന്തം പെങ്ങൾ… അവളാണ് എനിക്ക് മുൻപിൽ നിൽക്കുന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ രണ്ട് കണ്ണും തള്ളി പുറത്തേക്ക് വന്നു…

  നാലഞ്ചു തവണ കിരണിന്റെ വീട്ടിലേക്ക് പോയപ്പോഴെല്ലാം അവിടെ കണ്ടിട്ടുണ്ട് ഇവളെ.. കതിർ എന്ന പേരിലുള്ള വ്യത്യസ്തത കൊണ്ടും, ഇടിച്ചുകേറിയുള്ള സംസാര രീതികൊണ്ടും ഇവളെ അന്നേ ശ്രദ്ധിച്ചിരുന്നു.അതിനെല്ലാം ഉപരി കിരണിന് പൊന്നനുജത്തി ആയിരുന്നു കതിർ.ആ അവളാണ് ഇതുപോലൊരു സാഹചര്യത്തിൽ എന്റെ മുൻപിൽ നിൽക്കുന്നത്.കൂട്ടുകാരന് സ്വന്തം പെങ്ങളെ കൂട്ടികൊടുക്കുന്നവനായിരുന്നോ കിരൺ.നൂറായിരം സംശയങ്ങളും ചോദ്യങ്ങളും തലച്ചോറിൽ വട്ടമിട്ട് പറക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കുളിമുറിയിൽ കയറി കതകടച്ചുകൊണ്ട് കതിർ വിളിച്ചുകൂവുന്നുണ്ടായിരുന്നു.പുട്ടും പോത്തിറച്ചിയും വേം റെഡിയാക്ക് ചേട്ടായി.അടുത്ത പാർട്ടിൽ തീരുന്ന കൊച്ചു കഥയാണ് ഇത്. പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ പ്രിയപ്പെട്ടവരെല്ലാം തുടർന്നും വായിക്കുമെന്ന് കരുതുന്നു.

  രചന : സായി ബ്രോ

  LEAVE A REPLY