കുഞ്ഞുപെങ്ങൾക്ക് ആദ്യ ആർത്തവം വീട്ടിൽ ചേട്ടൻ തനിച്ച് ചേട്ടന്റെ കരുതൽ വൈറൽ വീഡിയോ

    0
    19418

    വീട്ടിൽ അച്ഛനമ്മമാരില്ലാത്ത ഒരു ദിവസം വീട്ടിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന സഹോദരങ്ങളുടെ ദൃശ്യങ്ങളോടെയാണ് ‘ആദ്യ’ എന്ന ഹ്രസ്വചിത്രം തുടങ്ങുന്നത്. തീൻമേശയിൽ അനിയത്തിയുടെ കുറുമ്പുകളുമായി ചിത്രം പുരോഗമിക്കുമ്പോൾ ഇരുവരും വഴക്കിടരുതെന്ന ഉപദേശവുമായി അമ്മയുടെ ശബ്ദസാന്നിധ്യം ഹ്രസ്വചിത്രത്തിലെത്തുന്നുണ്ട്.

    സഹോദരന്റെ പ്രണയിനിയോടുപോലും കുസൃതിവാക്കുകളുമായി കലപിലെ സംസാരിച്ച് അടുക്കളയിലേക്ക് പോയ കുഞ്ഞനിയത്തിയെ പിന്നെ ഏട്ടൻ കാണുന്നത് വല്ലാതെ പകച്ചു പോയ ഭാവവുമായാണ്. ഏട്ടനിൽ നിന്നകന്ന് മുറിയിലൊളിച്ച അവളുടെ പെട്ടന്നുള്ള ഭാവമാറ്റത്തിനു കാരണം അമ്മയിലൂടെ ഏട്ടനറിയുന്നതും പിന്നെ അവളെ പൊന്നുപോലെ കാക്കുന്നതും പരിചരിക്കുന്നതും ഏറെ ഹൃദയസ്പർശിയായാണ് ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചത്.

    LEAVE A REPLY