പഠിക്കാനുള്ളത് കൊണ്ടു ഈ ആഴ്ച്ച വരാൻ പറ്റില്ലന്നു വീട്ടിലും വീട്ടിലേക്കു പോകുന്നെന്ന് ഹോസ്റ്റലിലും പറഞ്ഞു അവൾ ഇറങ്ങി

  0
  6984

  പഠിക്കാൻ ഒത്തിരിയുള്ളതു കൊണ്ടു ഈ ആഴ്ച്ച വരാൻ പറ്റില്ലായെന്നു വീട്ടുകാരോടും,വീട്ടിലേക്കു പോവുകയാണെന്നു ഹോസ്റ്റലിലും പറഞ്ഞു,മെർക്കറയിലെ കാപ്പിത്തോട്ടങ്ങളിൽ അവനോടൊപ്പം അവധി ആഘോഷിക്കാൻ പോകുന്നതിനായി അവൾ ഇറങ്ങി,കാപ്പിത്തോട്ടങ്ങളിൽ സായാഹ്നം നനയുക എന്നത് രസകരമായ കാര്യമാണ്, അന്നവൾ അത് തീർത്തും ആസ്വാദിച്ചു.അവളുടെ പ്രണയം നേർത്ത പാളിക്കിടയിൽ നിന്നും നവജാത ശിശുവിന്റെ ഭൂമിയിലേക്കുള്ള ആദ്യത്തെ മിഴിയനക്കം പോലെ നൈർമല്യമായിരുന്നു.അവന്റെ കണ്ണുകളിലെ ആകാശനീലിമയിൽ ഒരു ചിത്രശലഭം പോലെ പാറിപറന്നു നടക്കാനായിരുന്നു അവൾക്ക് ഇഷ്ടം.എന്നാൽ അവന് അവൾ
  ഒരു ശരീരം മാത്രമായിരുന്നു.സായാഹ്‌നകാഴ്ചകൾക്ക് ശേഷം തണുപ്പിനു തീ പിടിച്ചു.

  അതോടെ അവൻ അവന്റെ പദ്ധതികൾ നടപ്പിലാക്കൻ തുടങ്ങി.ഈ കഴിഞ്ഞ ദിവസം വരെ ഇല്ലാത്ത സ്നേഹവും തേൻപുരട്ടിയ വാക്കുകളും അവനിൽ നിന്ന് പിറന്നു വീണു.ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന തത്വം ഉൾകൊണ്ട് അവൻ ഉണർന്നു പ്രവർത്തിച്ചു.വിവാഹശേഷം ഹണിമൂൺ ആഘോഷിക്കാൻ കൂടി നമ്മൾക്കൊരുമിച്ച് ഇവിടെ തന്നെ വരണമെന്നുള്ള അവന്റെ വാക്കുകൾ അവളെ പുളകിതയാക്കി,
  ആവേശം കൊള്ളിച്ചു.ആദ്യം വസ്ത്രങ്ങൾക്ക് മുകളിലൂടെ അവളെ തഴുകിയ അവൻ വസ്ത്രത്തിന്റെ ഹുക്ക് അഴിക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.

  ഉടനെ അവൻ ചോദിച്ചു.നിനക്ക് എന്നെ വിശ്വാസമില്ലേ ????വിശ്വാസമില്ലാ ?അവൻ അത് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞപ്പോൾ അവളുടെ കൈ അഴഞ്ഞു.ഓരോ ഹുക്കുകൾ അഴിക്കുമ്പോഴും അവളുടെ എതിർപ്പിനെ നിനക്കെന്നെ വിശ്വാസമില്ലേ…?
  എന്ന വജ്രായുധവുമായി അവൻ നേരിട്ടു.അവളതിൽ മയങ്ങുകയും അവനോടുള്ള ഇഷ്ടത്തിന്റെ തീവ്രത കാണിക്കാൻ മണിയറയിൽ തുറക്കേണ്ടതെല്ലാം എതോ നാലു ചുമരുക്കൾക്കുള്ളിൽ വെച്ചു അവൾ അവനായി തുറന്നിട്ടു.അല്ലെങ്കിലും
  നിശബ്ദമായി നിരസിക്കുന്നവൾ പാതി സമ്മതിച്ചു എന്നല്ലേ ????

  രണ്ട് ദിവസത്തെ അവധി ദിവസങ്ങൾ അവർ അത്യാവശ്യം നന്നായി തന്നെ ആഘോഷിച്ചു.വളരെ ഭദ്രമായി തന്നെയവളെ അവൻ നാട്ടിലെത്തിച്ചു.കുറച്ചു ദിവസങ്ങൾക്ക് ശേഷം എല്ലാ മാസവും വരുന്ന വിരുന്നുകാരനെ കാണാതായപ്പോൾ ഭീതിയായി.പ്രെഗ്നൻസി ടെസ്റ്റിൽ ഒന്നിനു പകരം രണ്ട് വരകൾ തെളിഞ്ഞപ്പോൾ മനസ്സിലായി ശരിക്കും പെട്ടുവെന്ന്.അവൾ അവനെ വിളിച്ചു എന്ത് ചെയ്യുമെന്നു ചോദിച്ചപ്പോൾ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു അവൻ ഫോൺ വെയ്ച്ചു.പിന്നെ എത്ര വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല.ഇപ്പോൾ ഫോൺ ഓഫും ആയി. അതോടെ അവൾക്ക് മനസ്സിലായി അവൾ ചതിക്കപെടുകയായിരുന്നുയെന്ന്.

  കീഴടങ്ങാൻ അവൾ തയ്യാറായിരുന്നില്ല.അവൾ അവനേയും തേടിയിറങ്ങി.അവൻ കാണിച്ച ഒരു വിവരക്കേടിൽ തന്നെ അവൾ പിടിമുറുക്കി.ഫോൺ നമ്പറിലെ അഡ്രസ് കണ്ടുപിടിച്ചു തുടർന്നവൾ അവന്റെ ഫോണിലേക്കു ഒരു മെസ്സേജ് ഇട്ടു വെച്ചു.ഈ മെസേജ് ഡെലിവറി ആയി.രണ്ട് ദിവസത്തിനുള്ളിൽ എന്നെ കാണാൻ വന്നില്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലെത്തും അതേറ്റു അവനവളെ കാണാൻ അവൾ പറഞ്ഞ സ്ഥലത്തെത്തി.അവൾക്കറിയാം അവനോട് എന്ത് പറഞ്ഞാലും, കരഞ്ഞാലും,
  കാലുപിടിച്ചാലും,ഒന്നും അവന്റെ മനസ്സ് മാറില്ലായെന്നു ഇങ്ങിനെയുള്ളവർ എന്നും അങ്ങിനാണ്.എന്നാലും നേരിട്ട് അവന്റെ ആ മോന്തയൊന്നു ഒരിക്കൽ കൂടി കണ്ടെയടങ്ങു എന്നവൾ തീരുമാനിച്ചിരുന്നു.

  അവനെ കണ്ടതും ഒരു മുഖവുരയും കൂടാതെ അവൾ പറഞ്ഞു ആണെന്ന വാക്കിന്റെ അർത്ഥം അറിയുമോടാ നിനക്ക് ?കൊടുത്ത വാക്കും പറഞ്ഞ കാര്യവും പാലിക്കുന്നവരെയാണ് ആണെന്ന് പറയുന്നത്.കേവലം ഒരു അരമണിക്കൂർ നേരത്തെ സുഖത്തിനു വേണ്ടി വിശ്വസിച്ചു കൂടെ നിന്ന പെണ്ണിനെ നിനക്കൊക്കെ എങ്ങനെയാടാ ഇത്ര നിസാരമായി ഒഴുവാക്കാൻ പറ്റുന്നത്.നീ ഓർത്തു വെയ്ച്ചോനീ ചെയ്തത് ഒരു വലിയ കാര്യമായും നിന്റെ കഴിവായും നിനക്ക് തോന്നുന്നുണ്ടെങ്കിൽ ഒന്നറിഞ്ഞോ നീ എനിക്ക് വെയ്ച്ച കെണിപോലെ നാളെ നിന്റെ അമ്മക്കോ പെങ്ങൾക്കോ നിന്നെക്കാൾ ബുദ്ധിസാമർഥ്യമുള്ള ആരെങ്കിലും ഇതേ പണി വെക്കും.എന്നെ പോലെ അവരും പെണ്ണാണെന്ന് നീ മറന്നാലും അവരെ കാണുന്ന മറ്റാണുങ്ങൾ അത് മറക്കില്ലാ, അവർക്കും നിന്നെ പോലെ നിന്റെ അമ്മയും പെങ്ങളും വെറും സ്ത്രീശരീരങ്ങൾ മാത്രമാണെന്ന് മറക്കണ്ട.

  ഞാനിപ്പോൾ എനിക്ക് സംഭവിച്ചത് വീട്ടിൽ പറയാത്ത പോലെ അവരും ചെയ്യും.കൊടുത്തത് എന്തായാലും തിരിച്ചു കിട്ടും.നീയൊരു ചതിയനാണെന്നും
  മാംസക്കൊതിയൻ മാത്രമാണെന്നും എനിക്കറിയാം.നാളെനിന്റെ അരക്കെട്ടിലെ മാംസം ദണ്ഡിന്റെ സുഗമ സഞ്ചാരത്തിന് വേണ്ടി മാത്രം പെണ്ണുങ്ങളെ ആഗ്രഹിക്കുന്ന നീ ഒരവസരം കിട്ടിയാൽ നിന്റെ സ്വന്തം അമ്മയോടൊപ്പവും കേറി കിടക്കാൻ മടിക്കില്ല.ഇനി അങ്ങനെ ഒരവസരം ഒത്തുവന്നാൽ അതൊഴിവാക്കരുത്അന്നേരം ആ ലൈറ്റ് അങ്ങു ഓഫ് ചെയ്തേക്കണം അപ്പോൾ മുഖം കാണേണ്ടതില്ലലോ അപ്പൊ കാര്യങ്ങൾ കുറേ കൂടി എളുപ്പമാകുകയും ചെയ്യും.

  പഴമക്കാർ അവരുടെതായ രീതിയിൽ പറയുന്ന അവരുടെതായ ഒരുതരം ശാസ്ത്രം പോലും പറയുന്നത് ഒരു സ്ത്രീ സൂര്യൻ ഉദിക്കുന്നതിനു മുൻപേ ഉണർന്നു കുളിച്ചു വൃത്തിയാക്കണമെന്നാണ് അതല്ലെങ്കിൽ സൂര്യസ്തമനത്തിനു ശേഷമേ കുളിക്കാവു എന്നാണ്.എന്നാണെന്നറിയാമോ.ഒരു സ്ത്രീയുടെ കൈവിരലുകളും പാദവും കഴുത്തും മുഖവുമല്ലാതെ മറ്റൊന്നും അവളുടെ ഭർത്താവല്ലതെ സൂര്യവെളിച്ചം പോലും കാണരുതുതെന്നാണ്.എന്നിട്ടും നിന്നെ പോലെ ഒരുത്തന്റെ മുന്നിലേക്കത് അതെല്ലാം നീട്ടി തരുമ്പോൾ ആ പെണ്ണ് നിന്റെയൊക്കെ മേലേ വെച്ചിരിക്കുന്ന ആ വിശ്വാസത്തിന്റെ അളവ് എത്രാമാത്രമാണെന്നു നിനക്കൊക്കെ
  ഊഹിക്കാൻ ആവുമോ ?എങ്ങനെ ഊഹിക്കാനാ ????ഓർത്തുവെയ്ച്ചോ.നാളെ നീയും കല്യാണം കഴിക്കും ഒരു പെൺകുഞ്ഞിന്റെ അച്ഛനാകും.

  അന്നു നിന്നെക്കാൾ സമർത്ഥനായ ആരെങ്കിലും അവൾക്കു വേണ്ടീയും വല വിരിക്കും അതല്ലെങ്കിൽ നീ ഇന്നു എന്നോട് ചെയ്തതെല്ലാം നിനക്കോർമ്മയുണ്ടാകുമല്ലോ അതൊക്കെ ഒാർത്ത് നിന്റെ ഭാര്യക്കും മകൾക്കും അതു പോലെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് ആധിയോടെ നീയും ജീവിതക്കാലം മൊത്തം കിടന്നോടും.പണ്ട് ഇതൊക്കെ ചെയ്ത കൂട്ടിയ കുറെ അച്ഛനമ്മമാർ ഇന്ന് കിടന്ന നെട്ടോട്ടം ഒാടുന്നുണ്ട്.മോള് വന്നോ ?എന്താ അവൾ ലേറ്റ് ആവുന്നേ ?നിന്നോട് വല്ലതും പറഞ്ഞായിരുന്നോ ലെയ്റ്റാവും എന്നത്…?അവൾക്ക ക്ലാസ് കഴിഞ്ഞാൽ നേരെ ഇങ്ങു വന്നൂടെ.പെൺക്കൊച്ചാണെന്ന വിചാരം വേണ്ടേ.കാലം മോശമാണെന്നറിഞ്ഞൂടെ.എന്തൊക്കെ വാർത്തകളാണ് പത്രത്തിൽ വരുന്നത്…?എന്നൊക്കെ ആ തരത്തിലുള്ള അച്ഛൻ പറയുമ്പോൾ മക്കൾ വിചാരിക്കുന്നത് അച്ഛന് തന്റെ കാര്യത്തിൽ എന്ത് കെയർ ആണെന്നാണ്.

  എന്നാൽ പലർക്കും താൻ കൊടുത്തത് മറ്റൊരാളിലൂടെ തനിക്ക് തിരിച്ചു കിട്ടുമോ എന്നുള്ള ഭയമാണ് അതെന്ന് അവർ അറിയുന്നില്ല.കുറച്ചു അമ്മമാരും ഉണ്ട്
  ആയ കാലത്ത് We are enjoying the youth എന്ന് പറഞ്ഞവർ ഇന്ന് മകളോട്
  അങ്ങോട്ട് നീങ്ങരുത്.ഇങ്ങോട്ടും നീങ്ങരുത്.പെണ്ണാണെന്ന വിചാരം വേണം.മറ്റൊരുത്തന് കെട്ടിച്ചു കൊടുക്കാനുള്ളതാണ് എന്ന് ഒക്കെ പറഞ്ഞു
  ഇന്ന് വേവലാതി പൂണ്ട് സ്വന്തം മകളുടെ പുറകെ നടക്കുന്നവർ.പെൺക്കുട്ടി ഉണ്ടായില്ലെങ്കിലോ എന്നു വിചാരിച്ച് രക്ഷപ്പെടാമെന്നു നീ വിചാരിക്കണ്ട.

  വീട്ടിൽ തേങ്ങായിടാനും മീൻ വിൽക്കാനും എന്തിന് പറമ്പിൽ പണിടെടുക്കാൻ വന്ന ബംഗാളിയെ വരെ വിളിച്ചു റൂമിൽ കയറ്റുന്ന മരുമകളെയോ ഭാര്യയേയോ തന്നെ നിനക്കു കിട്ടും നീയതിനു ദൃക്സാക്ഷിയാവേണ്ടിയും വരും.അന്നേ നിന്നെ പോലുള്ളവർക്ക് അത് മനസിലാവൂ എന്നതാണ് സത്യം,സ്വന്തം ജീവിതത്തിൽ അതെല്ലാം കടന്നു വരുമ്പോഴെ എല്ലാവരും അതു പഠിക്കു.അതുവെരെയും അവർക്കെല്ലാം സ്ത്രീകൾ പെൺശരീരങ്ങൾ മാത്രമാണ്.ഒന്നുറപ്പിച്ചോ.വിതച്ചതേ കൊയ്യൂ എന്നൊരു ബൈബിൾ വചനമുണ്ട്.അത് നിന്റെ കാര്യത്തിലും അച്ചെട്ടാണ്.ഏതെങ്കിലും ഒരു ഡോക്ടറോട് ഒന്നു നന്നായി കരഞ്ഞു കാണിച്ച് കെട്ടാമെന്നു വാക്കു തന്നവൻ ചത്തു പോയി എന്നു പറഞ്ഞ് അപേക്ഷിച്ചാൽ ഒരു പെൺക്കുട്ടിയുടെ ഭാവിയെ ഒാർത്തെങ്കിലും അവരെനിക്ക് അബോർഷൻ നടത്തി തരും.എന്നാൽ നിന്നെ പോലുള്ളവർ എറിഞ്ഞു കൊണ്ടിരിക്കുന്നത് ബൂമാറാങ്ങാണ് അതൊരിക്കൽ നിനിലെക്ക് തന്നെ തിരിച്ചു വരുക തന്നെ ചെയ്യും ഒാർമ്മിച്ചോ.അതു പറഞ്ഞവൾ തിരിഞ്ഞു നടന്നു.

  രചന :Pratheesh

  LEAVE A REPLY