കല്യാണം കഴിക്കുന്നവർക്ക് വീട്ടുകാർ നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് ഇത് കാരണം

EDITOR

കല്യാണം കഴിക്കാൻ പോകുന്ന ദമ്പതികൾക്ക് വീട്ടുകാർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ലൊരു സമ്മാനമാണ് അവർക്കായി മറ്റൊരു വീട് കണ്ടുപിടിച്ചു കൊടുക്കുകയെന്നത്. ഇത് രണ്ടു വീട്ടുകാരും തുല്യ മൂലധനം കണ്ടെത്തി ചെയ്യാവുന്നതാണ്. സ്ത്രീധനം പോലുളള സമ്പ്രദായം നിർത്തലാക്കി, കല്യാണത്തിനായി ചിലവഴിക്കുന്ന ഭീമൻ തുകയും കൂടെ ചേർത്തു വച്ചാൽ നല്ലൊരു വീട് കേരളത്തിൽ നിർമ്മിക്കനോ, വാങ്ങാനോ കഴിയും.ഇനി കല്യാണം കഴിക്കാൻ പോകുന്ന രണ്ടുപേരും ജോലിയുള്ളവരാണ് എങ്കിൽ ഈ കടമ സ്വന്തമായി ചെയ്യാവുന്നതെയുള്ളൂ.

ഇതൊക്കെ കേൾക്കുമ്പോൾ ചിലർക്കെങ്കിലും തോന്നും ഇത്രയും കാലം വളർത്തിയ വീട്ടുകാരെ വിട്ടു ഒരു കല്യാണം കഴിച്ചയുടൻ പ്രത്യേകം താമസമക്കണം എന്നൊക്കെ പറയാൻ ഇവനാരു ഹുവെ?സാധാരണയായി കല്യാണം കഴിഞ്ഞു പെണ്കുട്ടികൾ ആണ്കുട്ടികളുടെ വീട്ടിലേക്കവും പറിച്ചു നടുന്നത്. അന്ന് വരെ കണ്ടിട്ടു അനുഭവിച്ചിട്ടെയില്ലാത്ത ഒരു ചുറ്റുപാടിലെക്ക് പെട്ടെന്നു അവൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നു വരില്ല.അതുപോലെ പുതുതായി കല്യാണം കഴിഞ്ഞു വരുന്നവർ അവരുടേതായ ഒരു ലോകം സ്വപ്നം കണ്ടുകൊണ്ടാകും വരിക, ഭർത്താവിന്റെ വീട്ടിൽ ചിലപ്പോൾ അതിനുള്ള സാഹചര്യങ്ങൾ ഒത്തിണങ്ങിവന്നുവെന്ന് വരില്ല.

ചിലപ്പോൾ എല്ലാ വശങ്ങളിൽ നിന്നും അവൾ തീർത്തും ഒറ്റപ്പെടുന്ന ഒരു അവസ്ഥയിലെക്ക് മാറും. സ്വന്തം വീട്ടിൽ രാജകുമാരിയായി കഴിഞ്ഞ അവൾക്ക് വീട്ടുജോലികളും ഉപാധികളും ഉൾകൊള്ളാൻ കഴിഞ്ഞുവെന്ന് വരില്ല.പിന്നെ വളരെ പ്രധാനമായും അമ്മായിയമ്മ പോര്, മരുകൾ യുദ്ധം എന്നിയൊക്കെ ഇടയിക്കിടെ തലപൊക്കും.ഇതിൽ നിന്നൊക്കെയുള്ള പോംവഴിയാണ് പ്രതേകമായി ഒരു വീട്.കല്യാണത്തിനു ഒരു അഴ്ച്ച മുൻപു എന്റേയും അങ്കുന്റെയും സാലറിയൊക്കെകൊണ്ടു പുതിയൊരു വീട് വച്ചു അങ്ങോട്ടു മാറിയ ഒരു അനുഭവത്തിൽ നിന്നും കുറച്ചു കാര്യങ്ങൾ പറയാം.

വീട് വയ്ക്കുമ്പോൾ വീടിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ രണ്ടുപേരുടെയും അഭിപ്രായത്തിനു തുല്യ പ്രാധാന്യം നൽകികൊണ്ടായിരുന്നു നിർമാണം രണ്ടുപേർക്കും കല്യാണം കഴിഞ്ഞു മറ്റൊരു സാഹചര്യത്തിലേക്ക് വന്നു കയറുന്ന അവസ്ഥയുണ്ടായിരുന്നില്ല.വീടിലേക്കുള്ള മൊട്ടു സൂചി മുതൽ സോഫ വരെ രണ്ടുപേരും ഒരുമിച്ചു പോയി വാങ്ങുകയായിരുന്നു അതുകൊണ്ടു വളരെ പെട്ടെന്നു തന്നെ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.ഉറുമ്പ് അരി ചേർക്കുന്ന പോലെ ഓരോ സാധനങ്ങളും വാങ്ങി സ്വായം പര്യപ്തത കൈവരിച്ചു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

അന്ന് വരെ അടുക്കളയിൽ കയറുകയോ വീട്ടുജോലികളോ ചെയ്യാതിരുന്ന ഞാൻ ഓരോ ജോലികളും എങ്ങനെ ചെയ്യണമെന്നു പഠിച്ചു,രണ്ടുപേരും ഒരു പോലെ അടുക്കളയും വീടും പങ്കിട്ടെടുത്തു,ആഹാരത്തിലെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി.ഞങ്ങളുടെ കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്നു മറ്റൊരാൾ ഞങ്ങൾക്കിടയിൽ കടന്നു വന്നു പ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരുന്നു.ഞങ്ങളുടെ രാത്രിയാത്രകൾ,ഫാന്റസികൾക്കൊന്നും തന്നെ കണ്ണുരുട്ടുകൾ ഉണ്ടാകാതിരുന്നു.ഞങ്ങളുടെ ഉയരുന്ന ശബ്ദങ്ങൾ ആരുടെയും സ്വൈര്യം കെടുത്തുമെന്ന വേവലാതിയില്ലാതെ അഭിപ്രായങ്ങളും പൊരുത്തക്കെടുകളും പങ്കു വച്ചു.ഒരു വർഷത്തെ ഈ ജീവിതത്തിനിടയിൽ പരസ്പരം ഒരുപാട് മനസിലാക്കി,തെറ്റുകൾകളും കുറവുകളും ഏറ്റു പറഞ്ഞു മുന്നോട്ട് നിങ്ങാൻ കഴിയുന്നതു ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത് കൊണ്ട് മാത്രമാണ്.
കടപ്പാട് : അജിൻ ആർ കൃഷ്ണ