ഈ സാധനങ്ങൾ ടോയ്ലറ്റിൽ ഒരിക്കലും ഫ്ലഷ് ചെയ്യരുത് ചെയ്താൽ സംഭവിക്കുന്നത് ഇങ്ങനെ

EDITOR

ഈ സാധനങ്ങൾ ടോയ്ലറ്റിൽ ഒരിക്കലും ഫ്ലഷ് ചെയ്യരുത്.പലപ്പോഴും പൈപ്പിൽ എന്തെങ്കിലും തടയുമ്പോഴോ പ്ലംബറെ വിളിച്ചു മാത്രം പരിഹരിക്കപ്പെടുമ്പോഴോ ഒക്കെയാണ് പലരും ടോയ്ലറ്റിൽ ഫ്ലഷ് ചെത് വയെക്കുറിച്ച് ഓർക്കാറുള്ളത് .പ്ലാസ്റ്റിക്കും നാപ്കിനും ഡയപ്പറുമൊക്കെ സംസ്കരിക്കാനുള്ള മന കേടു കണക്കിലെടുത്ത് ഒരു ഫ്ലഷിൽ കാര്യം തീർക്കുന്നവരുണ്ട് .എന്നാൽ ഗുണത്തേക്കാളേറെ ഇവ ദോഷമാണ് സൃഷ്ടിക്കുന്നതെന്നു പറയാതെ വയ്യ.ടോയ്ലറ്റിൽ ഒരിക്കലും ഫ്ലഷ് ചെയ്യരുതാത്ത സാധനങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം.

ഭക്ഷണ സാധനങ്ങൾ:കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഭക്ഷണ സാധനങ്ങൾ ഒരിക്കലും ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങൾ സ്വാഭാവികമായി തന്നെ ജീർണിച്ച് ഇല്ലാതാകുമെങ്കിലും ചിലതെല്ലാം സമയമെടുത്തു മാത്രമേ അലിഞ്ഞു പോകൂ.

സാനിറ്ററി നാപ്കിനുകൾ, ടാംപൂണുകൾ, ആർത്തവകാലത്ത് ഉപയോഗിക്കുന്ന നാപ്കിനുകളും ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യരുത്. ഇവ ഒരിക്കലും താനേ നശിച്ചുപോകില്ലന്നു മാത്രമല്ല വെള്ളത്തെ വലിച്ചെടുക്കുന്നവ കൂടിയാണ്. അതിനാൽ ഫ്ലഷ് ചെയ്യുന്ന സന്ദർഭങ്ങളിൽ ഇവ കൂടുതൽ വീർത്ത് പൈപ്പ് അടയാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക.

ബേബി വൈപ്പ്സ്, ഡയപ്പറുകൾ:നാപ്കിനുകളുടെ കാര്യം പോലെ തന്നെയാണ് കുട്ടികൾക്കു വേണ്ടി ഉപയോഗിക്കുന്ന ഡയപ്പറുകളും. നാപ്കിനു കളേക്കാൾ വലിപ്പം ഏറിയ ഡയപ്പറുകൾ തടസ്സത്തിനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുക. ഒപ്പം കുട്ടികളിൽ ഉപയോഗിക്കുന്ന ബേബി വൈപ്സും ഫ്ലഷ് ചെയ്യാതിരിക്കണം. ഫ്ലഷ് ചെയ്യാവുന്ന വിധം വൈപ്സ് എന്നു പറഞ്ഞു വരുന്നവ പോലും ടോയ് ലറ്റ് പോലെ ജീർണിക്കില്ല.

പേപ്പർ ടവ്വലും ടിഷ്യൂവും:ടോയ്ലറ്റ് പേപ്പറിന്റെ അതേ ഉപയോഗം തന്നെയാണ് പേപ്പർ ടവ്വലിനും ടിഷ്യൂവിനും എന്നു തെറ്റിദ്ധരിച്ച് ഉപയോഗശേഷം ഫ്ലഷ് ചെയ്തുകളയുന്നവരുണ്ട്. എന്നാൽ ടോയ്ലറ്റ് പേപ്പറിന് നനവിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായതുകൊണ്ട് എളുപ്പത്തിൽ ഇല്ലാതാക്കും. പേപ്പർ ടവ്വലുകൾ അൽപം സമയമെടുത്തേ നശിച്ചു പോകൂ. അതിനാൽ ഉപയോഗശേഷം പേപ്പർ ടവ്വലുകളും ടിഷ്യൂവമൊക്ക ഫ്‌ളഷ് ചെയ്യുന്നതും പൈപ്പിൽ തടസ്സം സൃഷ്ടിക്കാനിടയുണ്ട്.

മരുന്നുകൾ:ഉപയോഗശൂന്യമായ മരുന്നുകൾ ഉപേക്ഷിക്കാൻ പലരും സ്വീകരിക്കുന്ന വഴിയാണ് ഫ്ലഷ് ചെയ്യൽ, എന്നാൽ ഇവ ടോയ്ലറ്റിലെ വെള്ളത്തിൽ അലിയാൻ പാടാണെന്നു മാത്രമല്ല വിഷമയമായ അവസ്ഥ സൃഷ്ടിക്കാൻ സാധ്യത ഉണ്ട്.

സിഗററ്റ് കുറ്റികൾ:ഉപയോഗിച്ചു കഴിഞ്ഞ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതിനു പകരം ഫ്ലഷ് ചെയ്യുന്നതും നന്നല്ല. ചെറുതാണെന്നു കരുതി നിസ്സാരമാക്കി കളയുമ്പോൾ അവയും പൈപ്പിൽ തടസ്സം സൃഷ്ടിക്കാമെന്നു ധാരണയുള്ളവർ കുറവാണ്. തീർന്നില്ല ഒരു ചെറിയ സിഗററ്റ് കുറ്റി ഫ്ലഷ് ചെയ്യുന്നതിലൂടെ എത്ര വെള്ളം പാഴാക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്.

മുടി:വീട്ടിൽ അടിച്ചുവാരുമ്പോൾ കിട്ടുന്ന മുടിയെല്ലാം കൃത്യമായി കളയാതെ ഫ്ലാഷ് ചെയ്യുന്നതും ദോഷമാണ്. കാഴ്ച്ചയിൽ ചെറുതാണങ്കിലും മുടി പലപ്പോലെ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും.

ച്യൂയിംഗം:ഉപയോഗിച്ചു കഴിഞ്ഞ ച്യൂയിംഗമും ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യുന്നവരുണ്ട് .ച്യൂയിംഗം വെള്ളത്തിൽ അലിയില്ലെന്നു മാത്രമല്ല പൈപ്പിൽ ഒട്ടിപ്പിടിക്കാനും സാധ്യതയേറെയാണ്.

ബ്ലീച്ച്:ടോയ്ലറ്റ് വൃത്തിയാക്കുമ്പോൾ പലരും ഒഴിവാക്കാത്തെ വസ്തുവാണ് ബ്ലീച്ച്.എന്നാൽ ബ്ലീച്ച് ടോയ്ലറ്റിൽ ഉപയോഗിക്കുന്നതിലൂടെ അണുക്കൾ നശിക്കുന്ന അവസ്ഥയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.