വീട്ടമ്മമാരേ ഒരു ഉഗ്രൻ സാധനം ഏറ്റവും എളുപ്പത്തിൽ പെയിന്റ് ബക്കറ്റ് കൊണ്ട്

EDITOR

ഹലോ ഫ്രണ്ട്സ് ഇന്നിവിടെ കുറിക്കുന്നത് ഏവർക്കും ഒരുപാട് ഉപയോഗപ്രദമായ ഒരു കിടിലൻ ഐഡിയയാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ളതും എന്നാൽ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തതുമായ ഒന്നാണ് പെയിൻറ് ബക്കറ്റ്. അവ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത ഉഗ്രൻ വസ്തു നിമിഷങ്ങൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം. അത് എന്താണെന്ന് അറിയാൻ ഈ കുറിപ്പ് പൂർണ്ണമായി വായിക്കാം, നിരാശപ്പെടില്ലെന്ന് തീർത്തും എപ്പോഴേ ഉറപ്പു തരുന്നു.ആദ്യമായി എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം. സാധാരണ ബക്കറ്റുകളെക്കാൾ ഒരുപാട് ബലമുള്ള ഒന്നാണ് പെയിൻറ് ബക്കറ്റ്. മാത്രമല്ല അതിനു നല്ല ഈടുമുണ്ട്. വീട്ടിൽ സാധാരണ നമ്മൾ വെള്ളം പിടിച്ചു വെക്കാൻ മാത്രമായിട്ടാണ് അവ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ ഒരു ഉഗ്രൻ ഇരിപ്പിടം ഉണ്ടാക്കാവുന്നതാണ്. എങ്ങനെ എന്നല്ലേ ഇതാ അറിഞ്ഞോളൂ.

ആദ്യമായി ബക്കറ്റിന്റെ രണ്ടു ഭാഗത്തുമുള്ള പിടി ഊരി മാറ്റുക. അതിനുശേഷം നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഏതെങ്കിലും ആകർഷകമായ നിറത്തിലുള്ള തുണി വേണ്ട രീതിയിൽ മുറിച്ചെടുക്കുക.അതുകൊണ്ട് മുഴുവനായി താഴെ കാണുന്ന വീഡിയോ പ്രകാരം ഗൺ ഉപയോഗിച്ച് പശ കൊണ്ട് ഒട്ടിക്കാവുന്നതാണ്. ഏറ്റവും നല്ല രീതിയിൽ ബക്കറ്റിനെ കവർ ചെയ്തതിനു ശേഷം അടിഭാഗത്ത് അധികമായി വരുന്ന തുണി മുറിച്ചു മാറ്റിയതിനു ശേഷം നിങ്ങളുടെ ഐഡിയ അനുസരിച്ച് ക്രിയേറ്റീവായി അലങ്കരിക്കാവുന്നതാണ്. വിഡിയോയിൽ കാണുന്ന രീതിയിൽ അല്ലാതെ സ്വയം ചിന്തിച്ചു ഐഡിയ അനുസരിച്ചു ചെയ്താൽ ഉഷാറാകുമെന്നു തീർച്ച.

ഇനി നമുക്ക് അടപ്പ് ഉപയോഗിച്ച് ഇരിപ്പിടത്തിനു ഉള്ള കുഷ്യൻ ഉണ്ടാക്കാം. രണ്ടിരട്ടി വലിപ്പത്തിൽ തുണി മുറിച്ച് അതിൻറെ സൈഡിലൂടെ ഒരു ചരട് കോർത്തു അതിനുശേഷം അതിനുള്ളിലേക്ക് കുഷ്യൻ ഉണ്ടാക്കാനായി പഴയ തുണികളോ ഷോളോ അങ്ങനെ മൃദുലമായ തുണികൾ നിറച്ചു കൊണ്ട് നേരത്തെ കെട്ടിയ ചരട് കൊണ്ട് അവ മുറുക്കി കെട്ടി ഉഗ്രൻ കുഷ്യൻ ആകാവുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് ഏറ്റവും നല്ല പതുപതുത്ത ക്രീയേറ്റീവ് കുഷ്യൻ തയ്യാറാക്കാം, അതും ഏറ്റവും എളുപ്പത്തിൽ തന്നെ

പിന്നീട് ആ കുഷ്യൻ ബക്കറ്റിങ്ങിനോട് ചേർത്ത് വച്ചാൽ അത് സ്വീകരണമുറിയിൽ വെക്കാവുന്നതാണ്, അല്ലെങ്കിൽ അതിനുള്ളിൽ എന്തെങ്കിലും സാധനങ്ങൾ ഇട്ട് വയ്ക്കാനോ ഉപയോഗിക്കാം. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിങ്ങളുടെ ബക്കറ്റിന് ഏറ്റവും നല്ല രീതിയിൽ ഡെക്കറേറ്റ് ചെയ്യാവുന്നതുമാണ്. ഈ കുറിപ്പ് ഉപകാരപ്രദമാണെന്ന് നിങ്ങൾക്ക് ഏറ്റവും നല്ലതാണ് എന്ന് തോന്നിയാൽ, ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ അറിവ് എത്തിക്കുമല്ലോ? ഏവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നോടൊപ്പം വീണ്ടും ഇവിടെ വരുമെന്നും പ്രതീക്ഷിക്കുന്നു. ഏറ്റവും നല്ല രീതിയിൽ വ്യക്തമാക്കാൻ വീഡിയോ അടിയിൽ ചേർക്കുന്നു.