ഇ സുഗന്ധം മാത്രം മതി കൊതുക് വീടിന്‍റെ പരിസരത്ത് പോലും വരില്ല

EDITOR

നമ്മുടെ വീട്ടിൽ സാധാരണ കൊതുകിനെ തുരത്താൻ ആയി കൊതുകുതിരിയോ അല്ലെങ്കിൽ മാറ്റോയാണ് ഉപയോഗിക്കാറുള്ളത്. ഇത് എത്രത്തോളം സൈഡ് എഫക്ട് ഉള്ളതാണെന്ന് നമുക്കറിയാമെങ്കിലും നമ്മൾ വീണ്ടും അതുതന്നെ ഉപയോഗിച്ചു പോവുകയാണ് പതിവ്. കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും വളരെയധികം ദോഷം ചെയ്യുന്ന ഇവ പലപ്പോഴായി ആസ്മയും അലർജിയും ഉണ്ടാക്കുന്നതാണ്. ഇതിനു പകരമായി നമുക്ക് യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഇല്ലാത്ത രീതിയിൽ കൊതുകിനെ തുരത്താൻ ആയി രണ്ടുതരം വിദ്യകളുണ്ട്.ആദ്യം തന്നെ അതിലേക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്താണെന്ന് നോക്കാം. ആര്യവേപ്പിന്റെ എണ്ണയാണ് വേണ്ടത് അത് ആയുർവേദ കടയിൽ നിന്നും നമുക്ക് വാങ്ങാൻ കിട്ടുന്നതാണ്. അല്ലെങ്കിൽ വെളിച്ചെണ്ണയിൽ ആര്യവേപ്പില ഇട്ട് തിളപ്പിച്ചാൽ മതി. ഒരു അഞ്ച് ടീസ്പൂൺ വേണം, പിന്നീട് രണ്ടോമൂന്നോ കർപ്പൂരം എടുത്ത് പൊടിച്ചു ചേർക്കാവുന്നതാണ്.

ഈ എണ്ണ ഒരു പാത്രത്തിലെടുത്ത്, അതിലേക്ക് ഒരു തിരിയിട്ട് കത്തിച്ചു വയ്ക്കുക. ഒരു മുറിയുടെ മൂലയിൽ കത്തിച്ചു വെക്കാണെങ്കിൽ ആ ഭാഗത്തുള്ള എല്ലാ കൊതുകുകളും പ്രാണികളും മറ്റും ഉടൻതന്നെ പോകുന്നതാണ്. നമുക്ക് യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് ഉണ്ടാവുകയുമില്ല.ഇനി അടുത്തതായി രണ്ടാമത്തെ വിദ്യാ പറയാം. ബിരിയാണി ഇലയാണ് വേണ്ടത്. നമുക്ക് ഈ ബിരിയാണി ഇല എണ്ണയിൽ മുക്കി അത് കത്തിച്ചു പുകച്ചാൽ റൂമുകളിൽ ഉള്ള കൊതുകുകൾ പോകുന്നതാണ്.ഇതിൽ നിങ്ങൾക്ക് ഏതാണ് ഇഷ്ടം എങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. ഏറ്റവും നല്ല ഈ അറിവ് നിങ്ങൾ എവരിലേക്കും എത്തിക്കണം, അറിവ് പങ്കിടാം.