രാവിലെ ഞാൻ കണ്ട കാഴ്ച കോളേജ് കുട്ടികൾ കടയിൽ അവര്‍ പരസ്പരം സംസാരിച്ച രീതി എന്നെ ഞെട്ടിച്ചു

EDITOR

രാവിലെ ഞാൻ കണ്ട കാഴ്ച കോളേജ് കുട്ടികൾ അവര്‍ സംസാരിച്ച രീതി ഞെട്ടിച്ചു.
ഇന്ന് രാവിലെ കുറച്ചു കോളേജ് കുട്ടികള്‍ .അതില്‍ രണ്ടു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും.ഞാന്‍ കയറിയ കടയില്‍ നിന്ന് അവര്‍ എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങുന്നു.പരസ്പരം അവര്‍ സംസാരിച്ച രീതി എന്നെ ഞെട്ടിച്ചു കളഞ്ഞു.ഇന്ന് രാവിലെ പത്തു മണി സമയത്ത് ചില സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി ചെര്‍പ്പുളശെരി എന്ന സ്ഥലത്ത് പോയി.ആ യാത്രയില്‍ കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ ആകര്‍ഷിക്കുന്ന ഒന്നായിരുന്നു.അത് ഞാന്‍ ഇന്ന് ഇവടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.

ജീവിതത്തില്‍ ചില സമയത്ത് നമ്മള്‍ ഒട്ടും വിചാരിക്കാതെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.അതില്‍ ചില കാര്യങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ അങ്ങ് ഇറങ്ങും.ചിലത് മനസിനെ വേദനിപ്പിക്കുകയും ചെയ്യും.ഞാന്‍ കയറിയ കടയില്‍ നിന്ന് അവര്‍ എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങുന്നു.പരസ്പരം അവര്‍ സംസാരിച്ച രീതി എന്നെ അതിശയിപ്പിച്ചു.ആഗ്യ ഭാഷയില്‍ അവര്‍ക്ക് പറയാന്‍ ഉള്ള കാര്യങ്ങള്‍ പരസ്പരം കൈമാറുന്നു.എല്ലാവരും വളരെ സന്തോഷതിലുമാണ്.കടയില്‍ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലെക്കാന്.എന്നാല്‍ ആവര്‍ അതൊന്നും ശ്രദ്ധിക്കുന്നതെ ഇല്ല.എല്ലാവരുടെയും ചിന്ത പോലെ തന്നെ അവര്‍ക്ക് ആര്‍ക്കും സംസാരിക്കാന്‍ ഉള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി.

വല്ലാത്ത ഒരു വേദന ആയ കാഴ്ച് എനിക്ക് നല്‍കി.മറ്റെല്ലാ മുഖത്തും ആ സഹതാപം നിറഞ്ഞു നില്‍ക്കുന്നു.എനിക്ക് ആവശ്യം ഉള്ള സാധനം വാങ്ങി ബില്‍ അടച്ചു ഞാന്‍ ഇറങ്ങിയപ്പോള്‍ എന്റെ മുന്നിലായി തന്നെ അവരും എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകള്‍ അവരെ പിന്തുടരാതെ ഇരിക്കാന്‍ സാധിക്കുന്നത് അല്ലായിരുന്നു.എന്റെ ചിന്ത അവരെ കുറിച്ച് മാത്രം ആയിരുന്നു.ബസ് സ്റ്റോപ്പില്‍ ബസിനു വേണ്ടി കാത്തു നില്‍പ്പില്‍ അവരും.എന്താണ് അവര്‍ സംസാരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു കൊണ്ട് നിന്നു.

മൂകരും ബധിരരും ആയ ആളുകള്‍ക് വേണ്ടിയുള്ള വാര്‍ത്ത മാധ്യമത്തില്‍ കണ്ടിട്ടുണ്ട് എങ്കിലും അതിനു താഴെ എഴുതി വരുന്നതില്‍ നിന്നും എന്താണ് അതിലെ ഉള്ളടക്കം എന്നുള്ളത് ചെറുതായി എങ്കിലും അതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നു.കാത്തു നില്‍പ്പിനു ഒടുവില്‍ ബസ് വന്നു.എല്ലാവരും കയറി സീറ്റില്‍ ഇരുപ്പ് ഉറപ്പിച്ചു.ഞാന്‍ ആ കുട്ടികള്‍ക്ക് പിന്നില്‍ ആയിട്ടാണ് ഇരുന്നത്.ഞാന്‍ ശ്രദ്ധിക്കുന്നത് കൊണ്ട് ആയിരിക്കും ആവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.ബസ് യാത്ര തിരിച്ചു.യാത്രക്ക് ഇടയിലും അവര്‍ എല്ലാവരും അവരുടെ ഭാക്ഷയില്‍ എന്തൊക്കെയോ പറയുന്നു.കൈ കൊട്ടി ചിരിക്കുന്നു.ആകെ ഉല്ലാസത്തില്‍ യാത്ര.

എനിക്ക് ദൈവത്തോട് അവന്ജ തോന്നി.ഓരോരോ ജന്മങ്ങള്‍.എന്തിനു ഇങ്ങനെ ഉള്ള വിധികള്‍ നല്‍കുന്നു.ആ കാഴ്ച് വേദനിപ്പിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ശ്രദ്ധ പതുക്കെ മുഖ പുസ്തകത്തിലേക്ക് തിരിച്ചു.ആരൊക്കെയോ എഴുതിയ കഥകളും കവിതകളും മറ്റു പോസ്റ്റുകളും വായിച്ചും കണ്ടും അവക്കൊക്കെ ലൈക് കമന്റ് കൊണ്ടുത് നോക്കുമ്പോള്‍ ആ കുട്ടികളുടെ കൂട്ടത്തില്‍ നിന്നും ഒരു കുട്ടി സ്റ്റോപ്പില്‍ ഇറങ്ങാന്‍ തയ്യാര്‍ ആയി നില്‍ക്കുന്നു.കൂട്ടുകാരോട് അവരുടെ ഭാക്ഷയില്‍ യാത്ര പറഞ്ഞു കൊണ്ട് ആ കുട്ടി ഇറങ്ങിയതും ബസ് എടുത്തതും അത് വരെ ആഗ്യ ഭാക്ഷയില്‍ സംസാരിച്ചിരുന്ന മറ്റു കുട്ടികള്‍ നള രീതിയില്‍ സംസാരിച്ചു.എന്റെ അതിശയം കണ്ടിട്ട് ആവണം അതില്‍ ഒരു കുട്ടി എന്നോട് പറഞ്ഞു.

“ഏട്ടാ അതിശയിക്കേണ്ട.ഈ കണ്ടത് ഒന്നും സ്വപ്നം അല്ല എന്ന് അവള്‍ ഒഴിച്ച് ഞങ്ങള്‍ക്ക് എല്ലാവര്ക്കും സംസാരിക്കാനും കേള്‍ക്കാനും ഒരു കുഴപ്പവും ഇല്ല.ഞങ്ങള്‍ സാധാരണ ഭാക്ഷയില്‍ സംസാരിച്ചാല്‍ അവള്‍ക്ക് മനസ്സില്‍ ഉണ്ടാകുന്ന വിഷമം അത് വേണ്ട എന്ന് വെച്ച് അവളോട്‌ എന്ന് മുതല്‍ കൂട്ടായി അന്ന് മുതല്‍ അവള്‍ക്ക് വേണ്ടി ആ ഭാക്ഷ ഞങ്ങള്‍ പഠിച്ചു എടുത്തതാണ്.അവള്‍ കൂടെ ഉള്ളപ്പോള്‍ ഞങ്ങള്‍ ആ ഭാഷയിലെ സംസാരിക്കു എവിടെ ആയാലും.അവളെ മാത്രം ആളുകള്‍ സഹതാപത്തോടെ നോക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ്”

എനിക്ക് ആ കുട്ടികളോട് ഒരുപാട് സ്നേഹം തോന്നി.സൌഹ്രുദം എന്നാല്‍ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിയ നിമിഷങ്ങള്‍.കാര്യം കാണാന്‍ വേണ്ടി മാത്രം സൌഹ്രുദം ഉണ്ടാക്കുന്നവര്‍ അവരെ കണ്ടു പഠിക്കണം എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി.ദൈവത്തോട് ആ നിമിഷം വരെ ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞു ഇല്ലാതെ ആയി.അവള്‍ക്ക് ആയി ഈ നല്ല സൌഹ്രുദം വിധിച്ചു നല്‍കിയതും ആ ഈശ്യരന്‍ തന്നെയല്ലേ എന്ന് ആശ്യസിച്ചു.അവരെ കുറിച്ച് എഴുതണം എന്ന് തോന്നി എഴുതിയതാണ്.അത് എന്‍റെ സന്തോഷതിന്റെ ഒരു ഭാഗം മാത്രം.ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സില്‍ തോന്നുന്ന ഒരു സ്നേഹം അതാവട്ടെ അവര്‍ക്ക് കിട്ടുന്ന അനുഗ്രഹം.അത് അവരില്‍ ഒരാള്‍ പോലും കാണുമോ എന്ന് അറിയില്ല.

കടപ്പാട് :മഞ്ജുഷ