ഹലോ ലക്ഷ്മി ചേച്ചിയല്ലേ ഞാൻ വിനോദ് അപ്പുറത്തെ വീട്ടിലെ എന്താ വിനോദ് ചേച്ചി വാട്സ്ആപ് നോക്കൂ ഞാൻ ഒരു വീഡിയോ

  0
  6023

  രാവിലെ ഭർത്താവും മക്കളും പോയി കഴിഞ്ഞാൽ ക്ഷീണം മാറ്റാൻ ലക്ഷി അല്പനേരം കിടക്കുക പതിവാണ് അന്നും പതിവുപോലെ കിടക്കുമ്പോൾ ആണ് മൊബൈൽ ബെല്ലടിച്ചത് പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് തന്നെ അവൾ എടുത്തില്ല ,രണ്ടു മൂന്ന് പ്രാവശ്യം ബെല്ലടിച്ചപ്പോൾ ആരെങ്കിലും അത്യവശ്യത്തിനായിരിക്കും എന്ന് കരുതി ലക്ഷ്മി ഫോൺ എടുത്തു ഹലോ ലക്ഷ്മി ചേച്ചിയല്ലേ അപ്പുറത്ത് പരിചയമില്ലാത്ത ശബ്ദം ഞാൻ വിനോദ് അപ്പുറത്തെ വീട്ടിലെ മനസിലായി എന്താ വിനോദ് ചേച്ചി whats ആപ് ചെക്ക്‌ ചെയ്യ് ഞാൻ ഒരുവീഡിയോ അയച്ചിടുണ്ട് എന്നും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.

  അവൾ വേഗം whats ആപ്പിൽ വന്ന വീഡിയോ ഓപ്പൺ ചെയ്തു നോക്കി.അവൾക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അത് അവളുടെ കുളിക്കുന്ന രംഗങ്ങൾ ആയിരുന്നു.എന്ത് ചെയ്യണം എന്നറിയാതെ അവൾ തളർന്നിരുന്നു.വീണ്ടും വിനോദിന്റെ ഫോൺ,ചേച്ചി വീഡിയോ കണ്ടില്ലേ ,മറുപടി പറയാൻ അവളുടെ നാവുകൾക്കു ശക്തി ഇല്ലായിരുന്നു അവൾ വെറുതെ ഒന്ന് മൂളി എനിക്കൊരു 10000 രൂപ വേണം അല്ലെന്ക്കിൽ ഈ വീഡിയോ ഇൻറർനെറ്റിൽ പോസ്റ്റ്‌ ചെയ്യും.എന്ത് ചെയ്യണം എന്നാലോചിച്ചിട്ടു അവൾക്കു ഒരെത്തും പിടിയും കിട്ടിയില്ല.തന്നെ ജീവനെ പോലെ സ്നേഹിക്കുന്ന ഭർത്താവിൽ നിന്നും ഇതുവരെ ഒന്നും ഒളിച്ചു വച്ചിട്ടില്ല

  പക്ഷേ ഏതു പറഞ്ഞാൽ ചിലപ്പോൾ പോലീസ് കേസ് ആകും ചേട്ടൻ ഇതു വിനോദിനോട് ചോദിയ്ക്കാൻ പോയാൽ ചിലപ്പോൾ നാട്ടുകാർ മുഴുവൻ അറിയും അവൾ ഒരു തീരുമാനം എടുക്കാൻ ആകാതെ വിഷമിച്ചു.ഒന്നിലും അവൾക്കു ശ്രദ്ധിക്കാൻ പറ്റാതായി.അവളുടെ സ്വഭാവത്തിലെ വെത്യാസം കണ്ടു രണ്ടുമൂന്നു തവണ വിജയ് ചോദിച്ചു എങ്കിലും വല്ലാത്ത ഷീണം തലവേദന എന്നെല്ലാം പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.രണ്ടു ദിവസത്തിന് ശേഷം അവൾ ഒരു തീരുമാനത്തിൽ എത്തി ആരും അറിയാതെ പൈസ കൊടുത്തു അത് അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചു.അതിനു വേണ്ടി ഒരു ദിവസം വിനോദിനെ വീട്ടിലേക്കു വിളിച്ചു

  പൈസ കൊടുത്തു അവസാനിപ്പിക്കാം എന്നാണ് കരുതിയത്‌ എങ്ക്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു ,വീട്ടിൽ ആരും ഇല്ല എന്ന് മനസിലാക്കിയ അവൻ അവളെ കടന്നു പിടിക്കുകയായിരുന്നുഎതിർക്കാൻ ശ്രമിച്ചു എങ്കിലും അവൾ അവന്റെ മുന്നിൽ നിസ്സഹായ ആയിരുന്നു ,കരഞ്ഞു അപേക്ഷിച്ചു നോക്കി പക്ഷെ ഒരു വേട്ട മൃഗത്തെ പോലെ അവൻ അവളെ പിച്ചി ചീന്തി മാനം നഷ്ടപെട്ട അവൾ മരിക്കാൻ തീരുമാനിച്ചുപക്ഷേ സ്നേഹം മാത്രം തരുന്ന ഭർത്താവു , പറക്കമുറ്റാത്ത മക്കൾ അവരുടെ ഓർമ്മകൾ അവളെ തളർത്തി,തെറ്റ് തന്റെ ഭാഗത്ത്‌ തന്നെയാണ് ,ആദ്യമേ എല്ലാം ഭർത്താവിനോട് പറഞ്ഞാൽ മതിയായിരുന്നു ഒരാൾ നശിപ്പിച്ച പെണ്ണിനെ ഏത് ആണ് സ്വീകരിക്കും ,ഇതോടെ തന്റെ സ്വർഗ്ഗ സമാനമായ കുടുംബം തകരും എന്നവൾക്കു മനസിലായി അവൾ പൊട്ടി പൊട്ടി കരഞ്ഞു.

  വൈകുന്നേരം ഭർത്താവു വീടിലേക്ക്‌ വരുമ്പോൾ അവൾ കട്ടിലിന്റെ താഴെ കീറിപറിഞ്ഞ വസ്ത്രങ്ങളോടെ ഒരു ഭ്രാന്തിയെ പോലെ ഇരിക്കുകയായിരുന്നു എന്ത് പറ്റി എന്ന അവന്റെ ചോദ്യത്തിനു ഒരു പൊട്ടികരച്ചിൽ ആയിരുന്നു അവളുടെ മറുപടി.അവന്റെ ആശ്വാസ വാക്കുകൾക്കു ഒടുവിൽ അവൾ നടന്നതെല്ലാം അവനോടു പറഞ്ഞു,എന്റെ ഒരു മണ്ടത്തരം കാരണമാണ് ഇതെല്ലാം സംഭവിച്ചത്,തെറ്റുകാരി ഞാൻ തന്നെയാണ് ആദ്യമേ എല്ലാം ചേട്ടനെ അറിയിക്കണമായിരുന്നു,ഞാൻ നശിച്ചു എന്റെ മാനം പോയി വേറെ ഒരാൾ നശിപിച്ച എന്നെ ഇനി എന്തിനു കൊള്ളം ചേട്ടൻ എന്നെ ഉപേക്ഷിക്കാം മക്കളുമായി ഞാൻ എന്റെ വീട്ടിലേക്കു പൊക്കോളാം.

  ഒരു ശല്യത്തിനും ഞാൻ ഇനി ചേട്ടന്റെ മുൻപിൽ വരില്ല എന്നും പറഞ്ഞു അവൾ അവന്റെ കാലിൽ പിടിച്ചു കരഞ്ഞു ചേട്ടാ മാപ്പ് ഒന്നും മിണ്ടാതെ അവൻ വാതിൽ തുറന്നു പുറത്തേക്കു പോയി,അവന്റെ മനസ്സിൽ കർക്കിടക മാസത്തെ വെല്ലുന്ന രീതിയിൽ കാർമേഘങ്ങളുടെ കറുപ്പ് ഉരുണ്ടു കൂടി,കടലുപോലെ മനസ്സ് കലങ്ങി മറിഞ്ഞു എന്ത് ചെയ്യും എന്ത് തീരുമാനം എടുക്കും,മറ്റൊരാൾ നശിപിച്ച പെണ്ണ്,നാളെ ഒരു പക്ഷേ അവളുടെ വീഡിയോ ലോകം മുഴുവൻ കണ്ടെന്നു വരാംതന്റെ അഭിമാനം,നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത് ഇനി എങ്ങനെ നോക്കുംഅന്ന് രാത്രി മുഴുവൻ അയാൾ തിരിച്ചു വന്നില്ല.മൊബൈലിലേക്കു ഒരുപാടു തവണ അവൾ വിളിച്ചു അപ്പോളെല്ലാം അത് സ്വിച്ച് ഓഫ് ആയിരുന്നു.

  കുട്ടികളെയും ചേർത്ത് പിടിച്ചു തകർന്ന ഹൃദയത്തോടെ ലക്ഷി രാത്രി മുഴുവൻ ഉറങ്ങാതിരുന്നു.പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് അയാൾ തിരിച്ചു എത്തിയത് വന്നപ്പോൾ തന്നെ അയാൾ ലക്ഷ്മിയോട് പറഞ്ഞു.വേഗം റെഡി ആകു നമുക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.എവിടേക്കാണെന്നു അവൾ ചോദിച്ചില്ല.അവൾ മക്കളെയും കൂട്ടി പുറത്തേക്കു വന്നു.പോകുന്ന വഴിയിൽ അവർ രണ്ടു പേരും പരസ്പരം സംസാരിച്ചില്ല.മക്കൾ എന്തൊക്കെയോ പറഞ്ഞു കളിക്കുന്നുണ്ടായിരുന്നു. അവൾ എന്തോ ആലോചനയിൽ ആയിരുന്നു.വണ്ടി നിർത്തിയപ്പോൾ ആണ് അവൾ പുറത്തേക്കു നോക്കിയത്.

  തന്റെ വീടിന്റെ മുൻപിൽ അപ്പോൾ താൻ വിചാരിച്ചതു തന്നെ സംഭവിക്കാൻ പോകുന്നു .ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല തന്റെ തെറ്റിനെ അവൾ മനസ്സാ ശപിച്ചു.അവൾ കുട്ടികളെയും കൊണ്ട് പുറത്തിറങ്ങി വീട്ടിലേക്കു നടന്നു.ഒന്നും പറയാതെ അവൻ കാർ ഓടിച്ചു പോയി.എന്താ വിജയ് വീട്ടിലേക്കു കയറാതിരുന്നത് എന്ന അമ്മയുടെ ചോദ്യത്തിന് ഒരു മീറ്റിങ് ഉണ്ട് എന്നവൾ കള്ളം പറഞ്ഞു നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നതു.രണ്ടു ദിവസമായി പനിയാണ് എന്നും പറഞ്ഞു അവൾ കത്തേക്കു ചെന്ന് കിടന്നു.അമ്മ ഒരുപാടു നിർബന്ധിച്ചിട്ടും അവൾ അന്നത്തെ ദിവസം മുഴുവൻ ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല.

  ഉറക്കം വരാതെ അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു കാളിങ് ബെൽ അടിക്കുന്നത് കേട്ടിട്ടും അവൾ എഴുന്നേറ്റില്ല റൂമിലേക്ക് ആരോ നടന്നു വരുന്ന പോലെ അവൾക്കു തോന്നി അവൾ എഴുനേറ്റു വിജയ് ആയിരുന്നു അത് ..അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല തന്നെ ഉപക്ഷിച്ചു പോയി എന്ന് കരുതിയ വിജയ് വീണ്ടും തന്റെ മുൻപിൽ.അവൾ ഒന്നും പറയാതെ അയാളുടെ മുൻപിൽ വിതുമ്പി അയാൾ അവളെ ചേർത്ത് പിടിച്ചു.നീ വിചാരിച്ചോ ഞാൻ നിന്നെയും മക്കളെയും ഉപേക്ഷിക്കും എന്ന് മനസ്സ് കൊണ്ട് നീ ചീത്തയല്ല ,ചീത്ത ആയിട്ടും ഇല്ല , മനസ്സുകൊണ്ട് കുറ്റം ചെയ്യാത്ത നിന്നെ ചീത്തയാക്കാൻ ആർക്കും കഴിയില്ല നീ എന്റെതാണ് എന്റെ മാത്രം.മറ്റൊരാൾ ചെയ്ത തെറ്റിന്റെ പേരിൽ ഞാൻ നിന്നെ ഉപേക്ഷിച്ചാൽ പിന്നെ ഞാൻ ആണാണെന്ന് പറഞ്ഞു നടക്കുന്നതിനു എന്തർത്ഥം.

  നമ്മൾ പിരിഞ്ഞാൽ നമ്മുടെ മക്കളുടെ അവസ്ഥ എന്താകും.നിന്റെ ശരീരത്തിൽ കുറച്ചു അഴുക്കു പറ്റി അതൊന്നു സോപ്പ് ഇട്ടു കഴുകി കുളിച്ചാൽ മാറുന്നതെ ഒള്ളു ഇതിന്റെ പേരിൽ നിന്നെ ഉപേക്ഷിക്കാനോ തള്ളിപറയാനോ എനിക്ക് കഴിയില്ല ,നീ പോയി കുളിച്ചു മനസിലും ശരീരത്തിലും പറ്റിയിരിക്കുന്ന വിഷമവും അഴുക്കും കഴുകി കളയു.അവൾക്കു ഒന്നും മനസിലായില്ല അവൾ അവന്റെ മാറിൽ കിടന്നു പൊട്ടി കരഞ്ഞു നീ ഇന്ന് വല്ലതും കഴിച്ചോ ഇല്ലാ എന്നവൾ തലയാട്ടി.എന്നാൽ വേഗം പോയി കുളിച്ചു വരും നമുക്ക് ഭക്ഷണം കഴിക്കാം എനിക്കും നല്ല വിശപ്പുണ്ട് അവന്റെ ആ ഒരു വാക്കിൽ പുനർജന്മം കിട്ടിയത് ഒരു കുടുംബത്തിനായിരുന്നു , നഷ്ടപ്പെട്ട് എന്ന് കരുതിയ ജീവിതം തിരികെ കിട്ടിയ സന്തോഷത്തോടെ അവൾ അവന്റെ മാറിൽ ചേർന്ന് കിടന്നു.

  രണ്ടുപേരും സന്തോഷത്തോടെ ടിവിയും കണ്ടു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ആ ഫ്ലാഷ് ന്യൂസ് കണ്ടത്.വിനോദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു വിശ്വസിക്കാൻ പറ്റാതെ അവൾ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി അയാളുടെ ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിടർന്നു.വിനോദിന്റെ കാലന്റെ പുഞ്ചിരി.വീണ്ടും ഒരു ആദ്യരാത്രിയുടെ അനുഭൂതിയുടെ അവർ റൂമിലേക്ക് നടന്നു
  രചന : സ്നേഹ മഴ

  LEAVE A REPLY