കൂട്ടുകാരൻന്റെ കല്യാണത്തിനു തിരിക്കാൻ നിന്നപ്പോ എവിടെ നിന്നോ ഓടിക്കിതച്ചു ഒരു പെൺകുട്ടി റൂമിലേക്ക് കയറി വരുന്നത്.

  0
  3028

  ഞാനും, ശുഹൈബും കൂട്ടുകാരൻ ജാഫറിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് എവിടെ നിന്നോ ഓടിക്കിതച്ചുകൊണ്ട് ഒരു പെൺകുട്ടി ഞങ്ങളുടെ റൂമിലേക്ക് അപ്രതീക്ഷിതമായി കയറി വരുന്നത്. അവൾ ഉടൻ തന്നെ വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യുകയും ചെയ്തു.

  “ഏതാ ഇവൾ, അവളെന്തിനാ ഇങ്ങോട്ട് കയറി വന്നേ… “ഞങ്ങൾ രണ്ട്പേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു.അവളുടെ മുഖം കണ്ടാലറിയാം അവൾ എന്തിനെയോ ഭയപെടുന്നുണ്ട്. ഞാൻ അവൾ അടച്ച വാതിലുകൾ തുറക്കാൻ ശ്രമിച്ചു. ഉടനെ എന്റെ കയ്യിൽ കയറിപ്പിടിച്ചിട്ട് അവൾ പറഞ്ഞു.”പ്ലീസ് അത് തുറക്കരുത്. ”
  ഇത് പറയുമ്പോഴും അവൾ വല്ലാതെ ഭയപ്പെടുന്നുണ്ടായിരുന്നു.അവളുടെ സംസാരത്തിൽ നിന്നും അവൾ മലയാളിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി

  പെട്ടെന്നാണ് വാതിലിൽ വന്ന് ആരോ മുട്ടിയത്. ഈ ശബ്ദം കേട്ടതും അവൾ പെട്ടെന്ന് ഞങ്ങളുടെ കട്ടിലിനടിയിലേക്ക് മാറി നിന്നു.ഞാൻ പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ വെളിയിൽ ഒരു അഞ്ചാറു പേർ നിൽക്കുന്നുണ്ട് എല്ലാവരും അവിടെ ഉള്ള തമിഴന്മാരാണ്. അവർ മൊബൈലിലുള്ള ഒരു ഫോട്ടോ കാണിച്ചു തന്നിട്ട് ഞങ്ങളോട് തമിഴിൽ ചോദിച്ചു.

  ‘ഇവൾ ഇതിലെയെങ്ങാനും പോകുന്നത് കണ്ടോ?”ദൈവമേ ഇത് ഞങ്ങളുടെ കട്ടിലിനടിയിൽ കിടക്കുന്ന അവളുടെ ഫോട്ടോ അല്ലെ…., അവൾ എന്തോ ഒരാപത്തിൽ വീണുപോയിട്ടുണ്ട്. ഞങ്ങൾ മനസ്സിൽ ചിന്തിച്ചു.”ഹേയ്, ഇതിലെ ഒന്നും ഇപ്പൊ ആരും പോയില്ലല്ലോ.” ഞങ്ങൾ അവരോടായി പറഞ്ഞു.അവർ അവിടെ നിന്നും പിരിഞ്ഞ ഉടൻ ഞങ്ങൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി അവളോട് വിവരങ്ങൾ അന്വേഷിച്ചു.ആദ്യം നിങ്ങളുടെ മൊബൈൽ ഒന്ന് തരാമോ? ” അവൾ ഞങ്ങളോടായി ചോദിച്ചു”എന്തിനാണാവോ?””ആദ്യം എനിക്ക് എന്റെ അച്ഛനോട് മാപ്പ് പറയണം. “”നീ ആദ്യം കാര്യം എന്താന്ന് ഞങ്ങളോട് പറ. ഞങ്ങൾക്ക് മാത്രമേ ഇപ്പൊ നിന്നെ ഇവിടുന്ന് രക്ഷപ്പെടുത്താൻ കഴിയൂ.ഞങ്ങളുടെ വാക്കുകൾ കേട്ട അവൾ ആദ്യമൊന്ന് പറയാൻ മടിച്ചെങ്കിലും പിന്നീട് ഓരോന്ന് തുറന്നു പറയാൻ തുടങ്ങി.

  “ഫെയ്‌സ്ബുക്കിലൂടെയാണ് ഞാനവനെ ആദ്യം പരിചയപ്പെടുന്നത്. അവന്റെ ശരീര സൗന്തര്യം കണ്ടാണ് ഞാൻ അവനിൽ ആദ്യമായി ആകർഷിച്ചത്. പിന്നീട് പല പല ആഡംബര ഹോട്ടലുകളിൽ നിന്നുമുള്ള അവന്റെ ഫോട്ടോസുകളിൽ നിന്നും അവൻ വലിയ പണക്കാരനാണെന്നു മറ്റും എന്നെ തെറ്റിദ്ധരിപ്പിച്ചു. അവന്റെ സൗന്ദര്യത്തിലും പണത്തിലും മോഹിച്ച ഞാൻ ഒടുവിൽ അവന്റെ പ്രണയത്തിലും വീണുപോയി. അങ്ങനെ അങ്ങനെ കാലങ്ങൾക്കിപ്പുറം ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് ഒരിക്കൽ പോലും നേരിൽ കാണാത്ത അവന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഇവിടെ എത്തി. ഇവിടെ എത്തിയപ്പോഴാണ് ഞാൻ ഇത്രയും കാലം വിശ്വസിച്ചതെല്ലാം കള്ളമായിരുന്നു എന്ന് തിരിച്ചറിയുന്നത്. എല്ലാം ആധുനിക വിദ്യയുടെ സഹായത്തോടെ എഡിറ്റ്‌ ചെയ്ത സൗന്തര്യവും ആഡംബര ജീവിതവുമായിരുന്നു അവന്റേത് എന്ന സത്യം.”

  “ഇതിനെന്തിനാ കുട്ടി ഇത്ര ഭയപ്പെടുന്നത്. അവനെ ഇഷ്ടമല്ലെങ്കിൽ അവനോട് അത് നേരിട്ട് പറഞ്ഞാൽ പോരെ..കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്ന പോലെയല്ല. ഞാൻ പണ്ട് അവനെ വിശ്വസിച്ച് അയച്ചുകൊടുത്ത എന്റെ ഫോട്ടോകളും വീഡിയോസുകളും വെച്ച് അവനെന്നെ ബ്ലേക്ക്മേൽ ചെയ്യുന്നു. അവൻ പെണ്ണ് വാണിഭ മാഫിയകളുടെ ഏജന്റാണ്. എന്നെപ്പോലെ കെണിയിൽ കുടുങ്ങിയ ദാരാളം സ്ത്രീകൾ ഇപ്പോഴും അവന്റെ വലയിൽ വീണ് കിടക്കുന്നുണ്ട് അവന്റെ ബ്ലേക്ക്മേൽ ഭയന്ന് തന്റെ ശരീരം മറ്റുള്ളവർക്ക് മുമ്പിൽ വില്പനച്ചരക്കാക്കിക്കൊണ്ട്. എന്നെയും അവർ ഒരുപാട് നിർബന്ധിച്ചു. അവരിൽ നിന്നും കുതറി രക്ഷപ്പെട്ടതാണ് ഞാൻ
  നിങ്ങൾ എന്നെ രക്ഷിക്കണം പ്ലീസ്….

  അവളുടെ വാക്കുകൾ കേട്ട ഞങ്ങൾക്ക് അവളെ അവിടെ ഉപേക്ഷിച്ചിട്ടു പോകാൻ കഴിഞ്ഞില്ല.ഇനി ഭയപ്പെടേണ്ട ഇയാളെ ഉപേക്ഷിച്ചിട്ട് പോവില്ല.എന്റെ ആ വാക്കുകൾ അവൾക്ക് എന്തോ ആശ്വസം പകർന്നതുപോലെ.അവളുടെ മുഖം ഇച്ചിരി ഒന്ന് തെളിഞ്ഞു.അവളെ ആ അക്രമികൾ കാണാതെ ഇവിടെ നിന്നും രക്ഷിക്കാൻ എന്താ ഒരു വഴി എന്ന് ഞങ്ങൾ തലപുകഞ്ഞാലോചിച്ചു. ഒടുവിൽ ഞങ്ങൾ അത് തന്നെ ചെയ്തു. ഒരു #ബുർക്കയും #പർദ്ധയും വാങ്ങിയിട്ട് അവളോടത് ധരിക്കാൻ പറഞ്ഞു.

  അവളുടെ ശരീര ഭാഗമൊന്നും വെളിയിൽ കാണാത്ത വിധം ആ വസ്ത്രം അവൾക്ക് #സുരക്ഷയൊരുക്കി. അവൾക്ക് മുമ്പിലൂടെ അവളുടെ ശത്രുക്കൾ അവളെ തിരിഞ്ഞു നടക്കുമ്പോഴും സധൈര്യത്തോടെ ആ വസ്ത്രത്തിനുള്ളിൽ നിന്ന് അവളത് നോക്കിക്കൊണ്ടേയിരുന്നു. അവർക്ക് ഇവളെ തിരിച്ചറിയാൻ കഴിഞ്ഞതേ ഇല്ല. അങ്ങനെ അങ്ങനെ നീണ്ട 12മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ അവളുടെ വീട്ടിലേക്ക് അവളെ സുരക്ഷിതയായി എത്തിച്ചു.

  ഞങ്ങൾ തിരിച്ചു പോരാനിരിക്കെ അവൾ ഞങ്ങളോടായി പറഞ്ഞു.പല പല സന്ദർഭങ്ങളിൽ ഈ വസ്ത്രത്തെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് വളരെ മോശമായി ചിത്രീകരിച്ചവളാണ് ഞാൻ. ഒരു സ്ത്രീയിൽ അടിമത്വത്തോടെ അടിച്ചേൽപ്പിക്കുന്ന ഒരു വസ്ത്രമായാണ് ഞാൻ ഇതിനെ പലപ്പോഴും കണ്ടിരുന്നത്. എന്നാൽ ഇന്നെനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയെ സംബധിച്ചിടത്തോളം ഇതൊരിക്കലും അടിമത്വത്തിന്റെ വസ്ത്രമല്ല. മറിച്ച് #സ്വാതന്ത്രത്തിന്റെ #വസ്ത്രമാണ്.
  പർദ്ധക്കും ഹിജാബിനും ഉള്ളിൽ ഏതൊരു സ്ത്രീയും #സ്വതന്ത്രയാണ്.”

  അവളുടെയും അവളുടെ ഉറ്റവരുടെയും നന്ദിവാക്കുകൾ കേട്ട് തിരിച്ചു മടങ്ങിയ ഞങ്ങൾക്കും ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാനുണ്ട്.സോഷ്യൽ മീഡിയയിൽ ഒരുക്കിയ കെണികളിൽ ഇരകളാവാതിരിക്കുക. അവയെല്ലാം ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചുപയോഗിക്കുക.

  രചന : അബ്ദുൽ റഹീം

  LEAVE A REPLY