ശരീരത്തിന്റെ തടി 84 ൽ നിന്നും 63 കിലോയിലേക്ക് മീനു പറന്നെത്തിയ കുറിപ്പ് വായിക്കാം

EDITOR

എൽ.സി.എച്ച്.എഫിലൂടെ (Low Carb High Fat Diet) പൊണ്ണത്തടിയെ പമ്പകടത്തിയ കഥ പറയുകയാണ് മീനു സുധി എന്ന യുവതി. നാലു മാസം മുമ്പ് ആരംഭിച്ച കർശനമായ ഡയറ്റിലൂടെ 21 കിലോയാണ് മീനുവിന്റെ ശരീരത്തിൽ നിന്നും പടിയിറങ്ങിപ്പോയത്.

84കിലോ ശരീര ഭാരവും 149cm ഉയരവും, 25വയസ്സ് പ്രായവും ഉണ്ടായിരുന്നു തനിക്ക് 28കിലോയോളം അധിക ഭാരം ഉണ്ടായിരുന്നുവെന്ന് മീനു പറയുന്നു. ഇന്ന് അത് 63കിലോയിൽ എത്തി നിൽക്കുമ്പോൾ നന്ദി പറയുന്നത് എൽസിഎച്ച്എഫ് നിർദ്ദേശിച്ചവരോടാണെന്നും മീനു പറയുന്നു. ജിഎൻപിസി ഗ്രൂപ്പിലാണ് മീനു തന്റെ ഭാരം കുറയ്ക്കൽ കഥ പങ്കുവച്ചത്.

മീനുവിന്റെ കുറിപ്പ് വായിക്കാം;മുൻപൊക്കെ കീറ്റോ ഡയറ്റ് എന്നാൽ എന്താണ് എന്ന് ഭൂരിപക്ഷം ആളുകൾക്കും അറിയില്ലായിരുന്നു.. എന്നാൽ ഇന്ന് കീറ്റോ അല്ലെങ്കിൽ LCHF ഡയറ്റ് എന്താണ് എന്ന് മിക്കവാറും ആളുകൾക്കും അറിയാം.. ഒരുപാട് ആളുകൾ ഫോളോ ചെയുകയും, അവർക്കൊക്കെ നല്ല രീതിയിലുള്ള റിസൾട്ട്‌ കിട്ടുകയും ചെയ്യുന്നുണ്ട്.. അത്തരത്തിലുള്ളവരുടെ തുറന്നു പറച്ചിലുകളാണ് നമ്മുക്ക് ആവശ്യം… നമ്മൾക്കുണ്ടായ മാറ്റങ്ങൾ നമ്മൾ തുറന്നു പറയുന്നതിലൂടെ മറ്റുള്ളവർക്ക് അത് ആത്മവിശ്വാസം നൽകും…

ഏകദേശം 4 മാസങ്ങൾക്കു മുന്നേയാണ് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഞാൻ കീറ്റോ ഡയറ്റ് അഥവാ LCHF(Low Carb High Fat Diet) ആരംഭിക്കുന്നത്.. അതിനും ഒരു മാസം മുന്നേയാണ് ഞാൻ ഈ ഡയറ്റിനെപ്പറ്റി അറിയുന്നത്.. നമ്മുടെ ഈ ഗ്രുപ്പിൽ വയറലായ, നമ്മുടെ ഗ്രുപ്പ് മെമ്പർ കൂടിയായ #Anshad Aliഇക്കയുടെ പോസ്റ്റ്‌ ആയിരുന്നു അതിനു കാരണം.. പിന്നീട് ഇക്കയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഞാൻ ഡയറ്റ് സ്റ്റാർട്ട്‌ ചെയ്തു 84കിലോ ശരീര ഭാരവും 149cm ഉയരവും, 25വയസ്സ് പ്രായവും ഉള്ള എനിക്ക് 28കിലോയോളം അധിക ഭാരം ഉണ്ടായിരുന്നു…

ഇന്ന് അത് 63കിലോയിൽ എത്തി നിൽക്കുന്നു.. 21കിലോ കുറഞ്ഞു.. ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോ പിന്നിട്ട മാസങ്ങൾ എനിക്ക് ഏറ്റവും കരുത്തു പകർന്ന ഒന്നാണ്.. ഒരു വ്യക്തിയുടെ ആത്മ വിശ്വാസത്തെ ശരീരഭാരം നല്ലരീതിയിൽ തന്നെ സ്വാധിനിക്കും.. ഞാൻ ഒരു റേഡിയോഗ്രാഫർ ആണ് ജനിച്ചു വളർന്ന നാട്ടിൽ തന്നെ ജോലി ചെയ്യുന്നു… അതിനാൽ തന്നെ എന്നെ എന്നും കണ്ടുകൊണ്ടിരുന്ന ആളുകൾക്ക്എന്റെ മാറ്റം ഒരു അത്ഭുതമാണ്.. ഒരുപാട് ആളുകൾ ചോദിക്കുകയും, അവർക്കൊക്കെ ഇതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്..

ഒരുപാട് സ്ത്രീകൾ LCHF ഫോളോ ചെയുകയും നല്ല റിസൾട്ട്‌ ലഭിക്കുകയും ചെയ്തത് വ്യക്തിപരമായും, അല്ലാതെയും എനിക്കറിയാം… തുറന്നുപറയാൻ മടിക്കുന്ന നിങ്ങളോരോരുത്തർക്കും എന്റെ ഈ വാക്കുകൾ പ്രചോദനം ആകുമെങ്കിൽ അതിലാണ് എന്റെ വിജയം….

. LCHF ഫോളോ ചെയ്യന്നവരോട് ഒരു കാര്യം കൂടി… യുക്തിവാദികളോട് ഒരിക്കലും ഈ അവസരത്തിൽ തർക്കിക്കാൻ പോകാതിരിക്കുക… അവരെ അവരുടെ വഴിക്കും.. നമ്മൾ നമ്മുടെ വഴിക്കും പോകട്ടെ.. നമ്മളെ സപ്പോർട്ട് ചെയ്യുന്നവരോട് മാത്രം സംശയങ്ങൾ ചോദിക്കുക… എതിർക്കുന്നവർ അങ്ങനെ ചെയ്യട്ടെ… LCHF നെ പറ്റി നല്ലപോലെ മനസ്സിലാക്കി, നന്നായി സമർപ്പിച്ച്, അവനവനോട് നീതി പുലർത്തി ഡയറ്റ് ഫോളോ ചെയ്യുക… ഫലം ഉറപ്പാണ്… ആശംസകളോടെ….. ?✌?♥

എല്ലാ ഡയറ്റും പരീക്ഷിക്കേണ്ട; ശരീര പ്രകൃതിക്കും ജീവിതശൈലിക്കും ഏറ്റവും ഇണങ്ങിയത് കണ്ടെത്താം!
എന്താണ് എല്‍ സി എച്ച്‌ എഫ് ഡയറ്റ്
ഈ ഭക്ഷണ രീതിയെ ഒരു ഡയറ്റ് എന്നതിലുപരി ജീവിതചര്യയാക്കി മാറ്റാം. കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച് ആവശ്യത്തിന് പ്രോട്ടീൻ ഉപയോഗിക്കുന്ന ഡ യറ്റിങ് രീതിയാണിത്. പെട്ടെന്നു ശരീരഭാരം കുറയില്ലെങ്കിൽ കൂടി സാവകാശം ശരീരം മെലിയും. ഡയറ്റിനൊപ്പം വ്യായാവും കൂടി ചെയ്താൽ മികച്ച ഫലം ലഭിക്കും.

മധുരവും മധുര പലഹാരങ്ങളും പാനീയങ്ങളും പൂർണമായി ഉപേക്ഷിക്കണം. ദിവസം 50 –100 ഗ്രാം കാർബോഹൈ‍‍‍ഡ്രേറ്റ് കഴിക്കാം. മിതമായ അളവിൽ പഴവർഗങ്ങളും പയറു വർഗങ്ങളും ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ഉൾപ്പെടുത്താം.

FOOD CHART

തിങ്കൾ രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, പകുതി ആപ്പിൾ, മധുരക്കിഴങ്ങ് പുഴുങ്ങിയത്, രണ്ടു മുട്ട ഓം‌ലെറ്റ്. ഉച്ചയ്ക്ക് : പാവയ്ക്ക തോരൻ, മീൻ മുളകിട്ടു വറ്റിച്ചത്, പുഴുങ്ങിയ പച്ചക്കറികൾ.രാത്രി : ഗ്രീൻ ടീ, ഗ്രിൽഡ് ചിക്കൻ, മുന്തിരിങ്ങ

ചൊവ്വ രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, പച്ച ചീര തോരൻ, മീൻ മുളകിട്ടു വറ്റിച്ചത്/ ഗ്രിൽഡ് ഫിഷ് ഉച്ചയ്ക്ക് : സംഭാരം, പയർ മെഴുക്കുവരട്ടി, നാല് മുട്ടയുടെ വെള്ള ഓംലെറ്റ്, ഒരു മീൻ വറുത്തത് രാത്രി : ഗ്രീൻ ടീ, പച്ച ചീര തോരൻ, മീൻ വറുത്തത്/ഗ്രി ൽഡ്, തണ്ണിമത്തൻ

ബുധൻ രാവിലെ : മധുരമില്ലാത്ത ഗ്രീൻ ടീ, വാഴക്കൂമ്പ് തോരൻ, രണ്ടു മുട്ട ബുൾസ് ഐ, പേരയ്ക്ക.ഉച്ചയ്ക്ക് : വെജ് സാലഡ്, ബീഫ് വരട്ടിയത്.രാത്രി : ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ചുവന്ന ചീര തോരൻ, കൊഞ്ച് ഫ്രൈ.

വ്യാഴം രാവിലെ : ഗ്രീൻ ടീ, കുമ്പളങ്ങ മുളകിട്ടു വേവിച്ചത്, മത്തി മുളകിട്ടു വറ്റിച്ചത്/പൊള്ളിച്ചത്.ഉച്ചയ്ക്ക് : വെണ്ടയ്ക്ക മെഴുക്കു വരട്ടി, ഫ്രൈഡ്/ഗ്രിൽഡ് ചിക്കൻ, ഗ്രീൻ സാലഡ്, സംഭാരം രാത്രി : ഗ്രീൻ ടീ, ചുവന്ന ചീര തോരൻ, ഓംലെറ്റ്, തണ്ണിമത്തങ്ങ

വെള്ളി രാവിലെ : ഗ്രീൻ ടീ, ഗ്രീൻ സാലഡ്, രണ്ടു മുട്ട ബുൾസ്ഐ.ഉച്ചയ്ക്ക് : കാബേജ് തോരൻ, അയല മുളകിട്ടു വറ്റിച്ചത്, എഗ് വൈറ്റ് ഓംലെറ്റ്.രാത്രി : ഗ്രീൻ ടീ, മത്തങ്ങ ഓലൻ, അയല മുളകിട്ടു വറ്റിച്ചത്, തണ്ണിമത്തൻ.

ശനി രാവിലെ : ഗ്രീൻ ടീ, കോളിഫ്ലവർ പുഴുങ്ങിയത്, ചീര മുട്ട ഓംലെറ്റ്.ഉച്ചയ്ക്ക് : ആപ്പിൾ, കോവയ്ക്ക തോരൻ, ചിക്കൻ മസാല രാത്രി : ഗ്രീൻ ടീ, മധുരക്കിഴങ്ങു പുഴുങ്ങിയത്, അയല പൊള്ളിച്ചത്.

ഞായർ രാവിലെ : ഗ്രീൻ ടീ, ചിക്കൻ സ്റ്റൂ, പേരയ്ക്ക, പപ്പായ മുളകിട്ടു വേവിച്ചത് ഉച്ചയ്ക്ക് : ബോയിൽഡ് വെജിറ്റബിൾസ് വെണ്ണയിൽ വരട്ടിയത്, കല്ലുമക്കായ മസാല.രാത്രി : ഗ്രീൻ ടീ, ചിക്കൻ സ്റ്റൂ, തണ്ണിമത്തൻ.