എസി വരുത്തിയ വിന എന്റെ കുടുംബം.ഞാനും മോളും ആകെ ഒന്നര ആൾ എന്നു പറയാം.ഒരു കൊല്ലം മുമ്പ് ചൂട് കൂടിയത് കൊണ്ട് ഒര് AC വാങ്ങി .പവർ സേവർ A/C എന്നാണ് വയ്പ്പ് .പാനാസോണിക് .രണ്ടോ മൂന്നോ LED ലൈറ്റ്.ഫാൻ ഇടാറില്ല .പിന്നെ എല്ലാ വീട്ടിലേയും പോലെ ഭക്ഷണ സാധനങ്ങൾ വയ്ക്കാൻ ഒരു മോർച്ചറി ,
ഒരു മിസ്കി .പിന്നെ ഒരു ഓട്ടോമാറ്റിക് അലക്ക് യന്ത്രം രണ്ട് പേരുടെ പരിമിത വസ്ത്രങ്ങൾ അലക്കാൻ .ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കാറില്ല.തുണി കറണ്ട് തേപ്പ് പെട്ടി കൊണ്ട് തേയ്ക്കാറില്ല.പഴഞ്ചൻ ചിരട്ട പ്പെട്ടി.മൂന്ന് ദിവസത്തിലൊരിക്കൽ ഇത്തിരി വെള്ളം നിറയ്ക്കാൻ ഒരു മോട്ടോർ .തീർന്നു കറണ്ട് ഉപയോഗം .
A/C വയ്ക്കും മുമ്പ് ഏറിയാൽ 800 രൂപയുണ്ടായിരുന്ന കരണ്ട് ബില്ല് 1500,2000 തുടങ്ങി കഴിഞ്ഞ തവണ 3800 ഇന്നിതാ റിക്കാർഡിലെത്തി 4528 ഭീകരം.എന്നല്ലാതെ എന്ത് പറയാൻ .A/C തന്നെ വില്ലൻ.രാത്രി ചിലപ്പോൾ മുഴുവൻ ആ യന്ത്രപ്പെട്ടി പ്രവർത്തിക്കും .ഇടക്കിത്തിരി പകലും.ഏതായാലും ഈ തണുപ്പൻ പെട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരോട് ഒര് അപേക്ഷ .വേണ്ട എന്നെപ്പോലെ വാങ്ങി കുടുങ്ങേണ്ട .
കുടുംബം കുളം തോണ്ടും ജാഗ്രതൈ.
പ്രകാശ് കുണ്ടറ