ചേച്ചിയുടെ ഭർത്താവുമായിട്ടുള്ള ആ ബന്ധം എല്ലാരും അറിഞ്ഞപ്പോൾ ഈ നിമിഷം മരിച്ചു വീണെങ്കിലോ എന്ന് ആശിച്ചു പോയി

EDITOR

ചേച്ചിയുടെ ഭർത്താവുമായിട്ടുള്ള എന്റെ അവിഹിതബന്ധം നാട്ടുകാര് കയ്യോടെ പിടിച്ച് വീട്ടുകാരുടെ മുമ്പിൽ നിർത്തിയപ്പോൾ ഈ നിമിഷം മരിച്ചു വീണെങ്കിലോ എന്ന് ആശിച്ചു പോയി.ഒരു കുറ്റവാളിയെ പോലെ ഞാനും സതീഷേട്ടനും അവരുടെ മുമ്പിൽ നിന്നു…നിലത്ത്‌ മകനേയും ചേർത്ത് പിടിച്ച് തകർന്നിരിക്കുന്ന ശിവേട്ടനെ ഒന്നേ നോക്കിയൊള്ളു.ഭൂമി പിളർന്ന് തയോട്ട് പോയാലോ എന്ന് ആഗ്രഹിച്ചുപോയി.

കരഞ്ഞു കലങ്ങിയ കണ്ണുമായി ചേച്ചി എന്റെ അടുത്തേക്ക് വന്നു.”മോൾ ഈ ചതി ചെയ്യുമെന്ന് ചേച്ചി സ്വപ്നത്തിൽ പോലും കരുതിയില്ല.മോൾക്ക് എങ്ങനെ തോന്നി ചേച്ചിയോട് ഇത് ചെയ്യാൻ.കരചിലല്ലാതെ മറുപടി ഒന്നും പറയാൻ എനിക്ക് ഇല്ലായിരുന്നു.ചേച്ചി സതീഷേട്ടന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ട്‌ പറഞ്ഞു.”മരണം വരെ നിങ്ങളുടെ ജീവിതത്തിൽ ഞാനല്ലാതെ വേറെ പെണ്ണില്ലാന്ന് പറഞ്ഞിട്ട് ഇപ്പൊ ഇത് എന്താണ് പറ….ചേച്ചി കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

ലക്ഷ്മി.ഞാൻ.മാപ്പാക്കണം പറ്റിപ്പോയി .ഇനി നീയാണ് നമ്മളെ മക്കളാണ് സത്യം ഞാൻ ഇനി ഒരു തെറ്റും ചെയ്യൂല പ്ളീസ്.സതീഷേട്ടൻ ചേച്ചിയോട് കെഞ്ചി പറഞ്ഞു..”മാപ്പ് എന്ന രണ്ടക്ഷരം കൊണ്ട് നിങ്ങൾ ചെയ്ത തെറ്റ് തെറ്റല്ലാതെആകുമോ.എന്നെയും മക്കളെയും കുറിച്ച് ഓർമണ്ടങ്കിൽ നിങ്ങൾ ഈ തെറ്റ് ചെയ്യില്ലായിരുന്നു.ഇനി നിങ്ങളെ എനിക്ക് ഭർത്താവായി വേണ്ട.മക്കളെ ഞാൻ വളർത്തും.ദയവ്ചെയ്ത നിങ്ങൾ എന്റെ മുമ്പിലേക്ക് വരരുത്.എനിക്ക് നിങ്ങളെ ഇനി കാണണമെന്നില്ല.

ഒന്നും പറയാതെ പോകാൻ നിന്ന സതീഷേട്ടാനെ ശിവേട്ടൻ തടഞ്ഞു നിർത്തി.എന്നിട്ട് എന്റെ കൈ പടിച്ചോണ്ട് സതീഷേട്ടനോട് പറഞ്ഞു.ഇവളേയും കൂടെ കൊണ്ടുപോയ്ക്കൊന്ന്.നീ ചതിച്ചത് എന്നെ മാത്രമല്ല നിന്റെ ചേച്ചിയേം കൂടിയാണ്. അത്കൊണ്ട് നിനക്ക് മാപ്പില്ല.നീയും ഇവനും കൂടി തകർത്തത് നമ്മുടെ കുടുംബമാണ്‌.നിങ്ങൾ ചെയ്ത വിശ്വാസ വഞ്ചനക്ക് നശിച്ചത് ഞങ്ങളെടെ ജീവിതവും.പരസ്പര വിശ്വാസം ആണ് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നത്.എനിക്ക് നിന്നിലുള്ള വിശ്വാസം ഇന്ന് നീ ഇവിടെ തകർത്തു.അത് കൊണ്ട് ഇനി ആദ്യത്തെ പോലെ നിന്നെ സ്നേഹിക്കാൻ കഴിയില്ല.പിന്നെ നീ തന്ന വേദന മറക്കാൻ കുറച് സമയമെടുക്കും എന്നാലും ഞാൻ ജീവിക്കും.എന്ന് പറഞ്ഞിട്ട് മോനെയും എടുത്ത് കൊണ്ട് ശിവേട്ടൻ റൂമിലേക്ക് പോയി

അവസാന പ്രതീക്ഷയായി ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക്‌ നോക്കി.ഈ വയസ്സാൻ കാലത്ത് നീ ഞങ്ങളുടെ മാനം കളഞ്ഞില്ലെടി അസത്തെ.സ്വന്തം കൂടിപിറപ്പിന്റെ ജീവിതം നശിപ്പിച്ചിട്ട് വേണമായിരുന്നോ ടി നിനക്ക് സുഗിക്കാൻ.എന്ന് പറഞ്ഞു കൊണ്ട് അമ്മ ഞങ്ങളെ പുറത്താക്കി വാതിലടച്ചു.ഞങ്ങളെ വരവും കാത്തു പുറത്ത് ആളുകൾ കൂടിയിരുന്നു.ഫോട്ടോ എടുക്കലും തെറി പറഞ്ഞും കളിയാക്കി ചിരിച്ചും ആളുകൾ ഞങ്ങളെ വരവേറ്റു.തലയും തായ്‌തി ആരുടെയും മുഖത്ത് നോക്കാതെ സതീഷേട്ടന്റെ പിന്നാലെ ഞാൻ നടന്നു.

എന്നെ ഒരു കൂട്ടുകാരന്റെ വീട്ടിലാക്കി തന്നിട്ട് സതീഷേട്ടൻ പോയി.എങ്ങോട്ടാണ് പൊകുന്നതൊന്നും ഞാൻ ചോദിച്ചില്ല.ആകെപ്പാടെ ഒരു മരവിപ്പായിരുന്നു .ഓരോന്ന് ആലോചിക്കുബോൾ ഭ്രാന്ത് പിടിക്കും പോലെ.ഇനി എന്തിന് ഞാൻ ജീവിക്കണം,ആർക്ക് വേണ്ടി ജീവിക്കണം.പ്രണയിച്ച് വിവാഹം കയിച്ചതല്ലേ ഞാനും ശിവേട്ടനും.എന്നെയും മോനെയും ജീവനായിരുന്നില്ലേ ശിവേട്ടന്. ചേച്ചി വീണ് കിടന്നപ്പോൾ സഹായത്തിന് ചെന്ന് നിന്നപ്പോൾ തുടങ്ങിയ ബന്ധമാണ് ഞാനും സതീഷേട്ടനും തമ്മിൽ.ഈ ബന്ധത്തിന്റെ അവസാനം ഇങ്ങനെ ആയിത്തീരും എന്ന് ഒരിക്കൽ പോലും കരുതിയില്ല.അല്ലെങ്കിലും കള്ളത്തരങ്ങൾ കൂടുതൽ കാലം നിലനിൽക്കില്ലല്ലോ.ചേച്ചിക്ക് ഞാൻ മോളായിരുന്നില്ലേ.മോളെ എന്നല്ലാതെ ചേച്ചി എന്നെ വിളിക്കാറില്ല.നിമിഷ നേരത്തെ സുഗത്തിന് വേണ്ടി ജീവിതം തന്നെ നശിപ്പിച്ചില്ലേ ഞാൻ.മരണം വരെ ഞങ്ങളെ മക്കൾക്ക് ഈ ചീത്തപ്പേര് മാറോ.

ഒറ്റ നിമിഷം കൊണ്ട് നാട് മൊത്തം അറിഞ്ഞില്ലേ…ഇനി ആളുകളുടെ മുഖത്തേക്ക് ഞാൻ എങ്ങനെ നോക്കും.എല്ലാം എന്റെ തെറ്റാണ്.സ്വന്തം കൂടപിറപ്പിനെയും ഭർത്താവിനെയും ചതിച്ച എനിക്ക് ഭൂമിയിൽ ജീവിക്കാൻ ഇനി അവകാശമില്ല.ഫോൺ എടുത്ത് ചേച്ചിയുടെ നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്തു “ഈ പാപിയോട് പൊറുക്കണം”.കഴുത്തിൽ കയർ മുറുകുമ്പോൾ ഒന്നേ എനിക്ക് പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നോള്ളൂ “അടുത്ത ജന്മത്തിലെങ്കിലും ഏട്ടന്റെ നല്ലൊരു പാതിയായി ജീവിക്കാനും ചേച്ചിയുടെ മകളായി ജനിക്കാനും”.(ഫസ്റ്റ്‌ സ്റ്റൊറി ആണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം)

രചന :മനീഷ്.ടിപി