ജീവിതത്തിൽ ക്ഷണിക്കപ്പെടാത്ത അഥിതി ആയി ക്യാൻസർ എത്തിയാൽ ഇങ്ങനെ ആകും

EDITOR

ഇത് ബിജുമ കോഴിക്കോട്ടുകാരിയാണ്.. ഒരുപക്ഷെ നിങ്ങളുടെ ആരുടെയെങ്കിലും ഒക്കെ സുഹൃത്ത് ആയിരിക്കും.വിവാഹം കഴിഞ്ഞ് ഒരു കൊച്ചു കുട്ടിയുണ്ട്.. 22 വയസുള്ള ഈ കൂട്ടുകാരി ഇന്ന് ക്യാന്സറിനോട് പോരാടിക്കൊണ്ടിരിക്കുകയാണ്. Ewing’s sarcoma എന്നാണ് രോഗത്തിന്റെ പേര്…ഒരു സാധാരണ കുടുംബം ആണ്. കോഴിക്കോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്… ആദ്യ കീമോ ചെയ്യേണ്ട ദിവസം കഴിഞ്ഞിട്ടും കീമോ ചെയ്യാതിരുന്നതിനാൽ ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ് ചികിത്സ.ആദ്യ കീമോ രണ്ടു ദിവസം മുൻപ് കഴിഞ്ഞു.

ധനേഷ് പറയുന്നു വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എനിക്കൊപ്പം ജീവിത വഴിയിൽ കൈപിടിച്ചു വന്നവളാണ്. എന്റെ മൂന്ന് വയസുകാരൻ അലന്റെ അമ്മയാണ്. അവൾക്കരികിൽ കരുത്തായി ഞാനുണ്ട്. ആ കരുത്തിൽ അവൾ കാൻസറിനെ തോൽപ്പിക്കും. നിങ്ങൾ നോക്കിക്കോ…അവള് തിരിച്ചു വരും…– ബിജുമയെ നെഞ്ചോരം ചേർത്ത് നിർത്തി ധനേഷ് ചങ്കുറപ്പോടെ പറഞ്ഞു തുടങ്ങുകയാണ്.

കാൻസറിനോട് പടപൊരുതുന്ന യുവതിയുടേയും അവൾക്കു മുന്നിൽ തേരാളിയായി നിന്ന ഭർത്താവിന്റേയും കഥ സോഷ്യൽ മീഡിയയാണ് ആദ്യം പങ്കുവയ്ക്കുന്നത്. കരളുറപ്പുള്ള ആ പോരാട്ടത്തിന്റെ കഥയന്വേഷണം ചെന്നു നിന്നത് കോഴിക്കോട് നടക്കാവിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ. അവിടെ ഊണെന്നോ ഉറക്കമെന്നോ വ്യത്യാസമില്ലാതെ ബിജുമയെന്ന നല്ലപാതിക്കരികിൽ ധനേഷ് മുകുന്ദൻ എന്ന ഭർത്താവുണ്ട്.

8 ലക്ഷത്തോളം രൂപ ഇപ്പോൾ ചികിത്സാ ആവശ്യത്തിന് വേണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിന് അത് വലിയ ഒരു തുക തന്നെയാണ്.ഈ കൂട്ടുകാരിയുടെ അക്കൗണ്ട് നമ്പറും ഭർത്താവിന്റെ ഫോൺ നമ്പറും താഴെ കൊടുക്കുന്നുണ്ട്… നിങ്ങളാൽ കഴിയുന്ന സഹായം.അത് വലുതോ ചെറുതോ ആയിക്കൊള്ളട്ടെ അത് അവൾക് വേണ്ടി നമുക്ക് ചെയ്യാം.. ഒപ്പം ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യാം.നമ്മുടെ എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഉണ്ടെങ്കിൽ ബിജുമ ക്യാന്സറിനോട് പോരാടി വിജയിക്കും.

Account details :

1) Ac no : 6121593125
Ifsc : IDIB000K008
Branch : Kallai road (358)
Name : P Bijma

2) Ac no : 20376960951
IFSC : SBIN0007941
Name :Dhanesh (Bijma’s husband )
Branch : east hill branch
Contact no : 9544830143