ഇറച്ചി കറിയിൽ ചിരട്ട ഇട്ടു വേവിക്കുന്നതിനുള്ള കൃത്യമായ ഉത്തരം കിട്ടി ഇതാ

EDITOR

രോഗങ്ങള്‍ ഇന്നത്തെ കാലത്തു സര്‍വ്വ സാധാരണമാണെന്നു വേണം, പറയാന്‍. ചെറിയ പ്രായത്തിലുള്ളവര്‍ക്കു പോലും രോഗങ്ങള്‍ ഭീഷണിയാകുന്നു.രോഗങ്ങളില്‍ സാധാരണമെന്നു പറയാവുന്നവയാണ് കൊളസ്‌ട്രോളും പ്രമേഹവുമെല്ലാം. പാരമ്പര്യം, ഭക്ഷണ രീതി, ജീവിത ശൈലി, സ്‌ട്രെസ്, ചില മരുന്നുകള്‍, ചില ശീലങ്ങള്‍ എന്നിവെയെല്ലാം ഇത്തരം രോഗങ്ങള്‍ക്കു കാരണമാകുന്നു.

കൊളസ്‌ട്രോളിനും പ്രമേഹത്തിനും ഒരു പോലെ പരിഹാരമാണ് ചിരട്ട. ഇവ മരുന്നാക്കി ഉപയോഗിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുമില്ല. പണ്ടു കാലത്ത് ചിരട്ടത്തവി നമ്മുടെ അടുക്കളയില്‍ ഉപയോഗിച്ചിരുന്നത് ആരോഗ്യ ഗുണങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ്. തിളയ്ക്കുന്ന ചോറും കഞ്ഞിയുമെല്ലം ചിരട്ടത്തവി കൊണ്ടാണ് വിളമ്പിയിരുന്നതും വെന്തോയെന്നു പാകം നോക്കിയിരുന്നതും. കാരണവന്മാരുടെ ഇത്തരം പല ശീലങ്ങള്‍ക്കു പുറകിലേയും മനശാസ്ത്രം ആരോഗ്യ ശാസ്ത്രം കൂടിയാണ്.

ചില പച്ചക്കറികളോ ഇറച്ചി പോലുള്ളവയോ വെന്തു കിട്ടാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചും വേഗത്തില്‍ വെന്തു കിട്ടാന്‍ ഇവയ്‌ക്കൊപ്പം ചിരട്ടക്കഷ്ണങ്ങള്‍ പൊട്ടിച്ചിട്ടു വേവിയ്ക്കുക. ചിരട്ടയുടെ ആരോഗ്യ ഗുണം ഭക്ഷണത്തിലേയ്ക്കിറങ്ങുമെന്നു മാത്രമല്ല, ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും. വെന്ത ശേഷം ഇതു പെറുക്കി കളയാം.ചിരട്ട കരിച്ചുണ്ടാകുന്ന കാര്‍ബണ്‍ പലപ്പോഴും ശുചീകരണ പ്രക്രിയകള്‍ക്ക് ഉപയോഗിയ്ക്കാറുണ്ട്. വെള്ളത്തെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് ചിരട്ട. ചിരട്ടയില്‍ തുളയുണ്ടാക്കി ഇതിലൂടെ വെള്ളം ഒഴിയ്ക്കുന്നതും ഇതു കരിച്ച് ഈ കഷ്ണം വെള്ളത്തില്‍ ഇടുന്നതുമെല്ലാം വെള്ളം ശുദ്ധീകരിയ്ക്കാന്‍ സഹായിക്കുന്ന, വെള്ളത്തിലെ ടോക്‌സിനുകള്‍ നീക്കാം.