അടിവസ്ത്രം ഫാഷന്‍ ആക്കി നടക്കുന്ന ആളുകള്‍ ഇന്ന് നിരത്തില്‍ സര്‍വ സാധാരണം ആണല്ലോ.ആണുങ്ങള് ലോ വൈയ്സ്റ്റ് ഇട്ടു സമൂഹത്തിനു മുന്പില് അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു വൈയ്സ്റ്റ് ആകുമ്പോള്‍ ചില സ്ത്രീകള്‍ ലെഗ്ഗിങ്ങ്സ് എന്നാ അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിക്കുന്നു.സത്യത്തില്‍ ഇതൊരു മാനസിക രോഗമാണ്,തന്റെ നഗ്നത കഴിയും വിധം മറ്റുള്ളവരുടെ മുന്പില് പ്രദര്‍ശിപ്പിച്ചു സംപൂജ്യം അടയുക ആരെങ്കിലും തന്റെ നഗ്നത ആസ്വദിക്കുന്നത് കണ്ടു മനസ്സില്‍ ആത്മ സംതൃപ്തിയും പുറമേ അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നാണം കെടുത്തുകയും ചെയുന്നത് എല്ലാം ഒരു മാനസിക രോഗമാണ്.ഈ രോഗം ഇന്നു ഭൂരിഭാഗം പേര്‍ക്കും പടര്‍ന്നു കഴിഞ്ഞു.
വീടിന്റെ താക്കോല്‍ കള്ളന്റെ കയ്യില്‍ കൊടുത്തിട്ട് വീട്ടില്‍ കയറരുത് എന്ന് പറയുന്ന പോലെയാണ് അശ്ലീലത കലര്‍ന്ന വസ്ത്രം ധരിച്ചിട്ടു അവന്മാര് എന്നെ നോക്കുന്നു എന്ന് പരാതി പറയുന്നത്.”’സത്യത്തില്‍ ലെഗ്ഗിങ്ങ്സ് ഒരു അടിവസ്ത്രമാണ്”ഈ സത്യം എത്ര പേര്‍ക്കറിയാം ??ഇതു ധരിച്ചു കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്…ഈ സാധനം ധരിച്ചു പോകുന്ന സ്ത്രീകളെ ആള്ക്കാര് ആര്‍ത്തിയോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ആള്‍കൂട്ടത്തില്‍ പലരുടെയും കാമം നിറഞ്ഞ നോട്ടത്തിനു വിധേയം ആകുന്നു നിങ്ങള്‍ എന്ന് തിരിച്ചറിയുക.
വന്നു വന്നു കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം പോലും ഫാഷന്‍ എന്ന പേരില്‍ റോഡില്‍ ഇറങ്ങുന്നു.ലെഗ്ഗിന്‍സ് ധരിച്ചാല്‍ ടോപിനു ഇറക്കം കുറവായിരിക്കണം. എന്നാലെ നാട്ടുക്കാരെ മുഴുവന്‍ അഴകും വടിവും വൃത്തികേടും കാണിക്കാന്‍ പറ്റുള്ളൂ.അതും പോരാഞ്ഞിട്ട് താഴേന്നു മുകളില്‍ വരെ ഇരു വശത്തും കീറലും വേണം.എങ്കിലേ എല്ലാംപ്രദര്ശിപ്പിച്ചു ആത്മനിര്‍വിധി നേടാന്‍ പറ്റൂ.അതിനു പരിധി ഇല്ല ,ഏതു വരെ കീറല്‍ ആകാം എന്ന് പരീക്ഷണം നടത്തുകയാണ് ചിലര്‍.
ഇതിലെല്ലാം കഷ്ടം ചില തടിച്ച സ്ത്രീകള്‍ ഇതിട്ടു ഭര്‍ത്താവിന്റെ കൂടെ പോകുന്ന കാഴ്ച എത്ര അരോചകം ആണ് ,സ്വന്തം ഭാര്യ ആള്‍കൂട്ടത്തില്‍ ശരീരം ഒരു മില്ലീ മീറ്റര്‍ മാത്രം കനമുള്ള തുണിയാല്‍ മാത്രം നഗ്നത മറച്ചു എന്ന് വരുത്തി നടക്കുമ്പോള്‍ തനിക്കെങ്കിലും ഒന്ന് പറഞ്ഞൂടെ ഉളിപ്പില്ലാത്ത ഭര്‍ത്താവേ എന്ന് പറയാന്‍ തോന്നിയിട്ടുണ്ട്.പുറത്തേക്കു ഇറങ്ങുമ്പോള്‍ സ്വന്തം പെണ്ണിന്റെ വസ്ത്രം അല്ലെങ്കില്‍ ഷാള്‍ അല്പം മാറികിടന്നാല്‍ അത് നേരെ പിടിച്ചു ഇടാന്‍ പറയുന്നവനനാണ് യഥാര്‍ത്ഥ ഭര്‍ത്താവു അല്ലെങ്കില്‍ പ്രണയിക്കുന്നവന്.
ബോളിവൂഡിലും മറ്റും നായികമാര്‍ ഇടുന്നത് കണ്ടു പരീക്ഷിക്കുന്നതാണ് ചില സ്ത്രീകള്‍ ,നായികമാര്‍ക്ക് അത് ചേരും അതു കണ്ടു വീട്ടില്‍ ഇരിക്കുന്ന കൊച്ചമ്മമാര് എല്ലാം ലെഗ്ഗിങ്ങ്സ് ഇട്ടു ഇറങ്ങുന്നത് വെറും കോമാളിത്തരവും മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പുളവാക്കുന്നതുമാണ് ശരീരത്തിന്റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തുനിഞ്ഞിറങ്ങിയ ലെഗ്ഗിന്‍സ് സ്നേഹികളെ ,തുണി ഉടുത്ത് നടക്കു.
നിങ്ങളുടെ നഗ്നത നാട്ടുകാരെ കാണിക്കാന്‍ വേണ്ടി അല്ലെ ഇത്രയും ഇറുകി ,ശരീരത്തിന്റെ വളവും ഒടിവും അത് പോലെ കാണാന്‍ ഇടവരുത്തുന്ന ഈ വസ്ത്രം നിങ്ങള്‍ ധരിക്കുന്നത്.ലെഗ്ഗിങ്ങ്സ് ധരിച്ചു ഇറങ്ങിയാല്‍ ഫെമിനിസ്റ്റുകളും പുരോഗമന വാദികളും കയ്യടിച്ചേക്കാം എന്നാല്‍ അവരുടെയെല്ലാം പിന്നില്‍ ചുവന്ന കഴുകന് കണ്ണുകള്‍ ഉണ്ടെനുള്ള കാര്യം ആരും മറക്കണ്ട.സ്വന്തം പെണ്മക്കള്ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അത് തങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്നാണ് ? അല്ലാതെ പെണ്‍കുട്ടികളെ കെട്ടുകാഴ്ച്ച പോലെ ഒരുക്കി കെട്ടി കഴുകന് കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്ക്കുന്ന സമൂഹത്തിന്റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല വേണ്ടത് .
ലെഗ്ഗിന്‍സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്ക് താഴെ തുണി ഉടുക്കാതെ നടക്കുകയാണ് എന്നാണ് തോന്നുക.ലെഗ്ഗിന്‍സ് ധരിച്ച അത്മവിശ്വാസത്തില്‍ പോകുമ്പോള്‍ നിങ്ങള്‍ അറിയുക,അടിവസ്ത്രം മാത്രം ഇട്ടു നിരത്തുകളില്‍ നിങ്ങള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയാണ് എന്ന്.
നല്ല മാന്യമായ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മാത്രമേ സമൂഹം ബഹുമാനിക്കുക ഒള്ളു മാന്യ വസ്ത്രം ഒരുവള്‍ ധരിച്ചാല്‍ അവളുടെ നിഷ്കളങ്കമായ ഭംഗി മാത്രമേ പുരുഷന് നോക്കു.അശ്ലീല വസ്ത്രം ധരിച്ചു വരുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു പുരുഷനില്‍ നിന്ന് ബഹുമാനം ലഭിക്കില്ല..അപ്പഴാണ് അവരും അശ്ലീല കമന്റുകളും മോശമായ പദ പ്രയോഗങ്ങളും മോശമായ നോട്ടങ്ങളും നോക്കുന്നത് സത്യം വിളിച്ചു പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്നോട് അനിഷ്ടം തോന്നുന്നു എങ്കില്‍ അതൊക്കെ സ്വാഭാവികം മാത്രം.