14-01-2009 ല്‍ ഇതേ ഒരു ബുധനാഴ്ച ആണ് 24 വയസ്സില്‍ ഞാന്‍ ഖത്തറില്‍ വരുനത് ,ആദ്യം മായി സ്വന്തം രാജ്യം വിട്ടു മറ്റൊരു രാജ്യത്ത്, ശമ്പളം 1100 QR, ഓവര്‍ ടൈം ഉറപ്പു ഇല്ല, കമ്പനി AMWAJ CATERING SERVICE, QP ,എല്ലാം ചേര്‍ത്ത് വീട്ടില്‍ ഒരു മാസ്സം 15000 അയക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം, വന്നപ്പോള്‍ ഉള്ള സ്വപനം വരാന്‍ വേണ്ടി ചെലവ് ആയ കടം വീട്ടണം ഒരു വീട് പണിയണം,രണ്ടു കൊല്ലം കഴിയുമ്പോള്‍ നിര്‍ത്തി പോകണം , വരുന്ന സമയം ഭാര്യ അഞ്ചു മാസ്സം ഗര്‍ഭിണി ആണ്.
പലരും പറയുന്നത് കേട്ടിടുണ്ട് പത്തു ഇരുപതു കൊല്ലം മരുഭൂമിയില്‍ കിടന് കഷ്ട്ടപെട്ടു ഒരു വീടുപോലും ഉണ്ടാകാന്‍ കഴിഞ്ഞില്ല, ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല എന്നൊക്കെ , അതുകൊണ്ട് ഞാന്‍ വന്നപോളെ മനസ്സില്‍ കുറിച്ച് അത്തരം ഒരു വാക്ക് ഞാന്‍ പറയില്ല എന്ന്.അങ്ങനെ ജോലി യില്‍ പ്രവേശിച്ചു ആദ്യം കടം എല്ലാം വീട്ടി .കൂട്ടത്തില്‍ പ്രസ്സവം, കൊച്ചിന്‍റെ 28 കെട്ട് , അങ്ങനെ ഒരുകൊല്ലം ആയപോള്‍ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്തു നാട്ടില്‍ പോയി ,സച്ചുനെ കണ്ടു ,പറശിനികടവ് പോയി കുട്ടിക്ക് ചോറൂണ് എല്ലാം കഴിഞ്ഞപോള്‍ ബാക്കി ഉണ്ടായിരുനത് 50000 രൂപ.
പലരും വേണ്ടാന് പറഞ്ഞെന്ക്കിലും( പൈസ ഇല്ലാത്തതു കൊണ്ട് ) വീടിന്‍റെ പണി തുടങ്ങി ആദ്യം രണ്ടു വീട്ടുകാര്‍ ചേര്‍ന് കുഴല്‍ കിണര്‍ അടിച്ചു 22500 അവിടെ തീര്‍നു , വീടിന്‍റെ അടുത്ത് അമ്പലം ഉള്ളത് കൊണ്ട്,ഒരു ദോഷവും ഉണ്ടാകണ്ട എന്ന് കരുതി അമ്പലങ്ങള്‍ക്കു കുറ്റി ഇടുന്ന ഒരു നമ്പൂരിയെ വിളിച്ചു കുറ്റിഅടിച്ചു പണി തുടങ്ങി ,ഫൌണ്ടേഷന്‍ ഇടാന്‍ മേസ്ത്രി യെ കിട്ടാത്തതുകൊണ്ട് ഞാന്‍ തന്നെ കൂടെ ഒരു പണികാരനും ചേര്‍ന് ഫൌണ്ടേഷന്‍ ഇട്ടു .പിന്നെ മേസ്ത്രി യെ വിളിച്ചു തറ കെട്ടി ഇട്ടിട്ടു പോനു.
പിന്നെ അടുത്ത ലീവിന് പോയി 2 ലക്ഷം ലോണ്‍ എടുത്തു 15 കൊല്ലം കൊണ്ട് അടച്ചു തീര്‍ക്കണം മാസം 3000 ,സ്വര്‍ണം ഉള്ളത് പണയം വെച്ച് എല്ലാം ചേര്‍ത്ത് വീടുപണി തുടങ്ങി നോക്കി നടത്തുന്നത് അമ്മ .അങ്ങനെ തട്ടിമുട്ടി ഒരു കൊല്ലം കൊണ്ട് വീട് പണി കഴിഞ്ഞു എല്ലാം കൂടി ഒരു 15 ലക്ഷം തീര്‍ന്നു,,പൂര്‍ണം മായും അല്ല .വൈറ്റ് സിമ്മന്റ്റ് അടിച്ചു ഇട്ടു ഇതിനിടയില്‍ മറ്റു ചിലവുകള്‍, അനിയന്‍റെ പഠനം ,ഹോസ്പിറ്റലില്‍ തന്നെ നല്ല ഒരു പൈസ തീര്‍ന്നു.
വീണ്ടും 16 മാസം കഴിഞ്ഞു ലീവിന് പോയി കേറി താമസം തുടങ്ങി ,തിരിച്ചു വന്നു സ്വര്‍ണം എടുത്തു പതിനച്ചു കൊല്ലം കാത്തു നിന്നില്ല പൈസ സ്വരൂപിച്ചു ബാങ്കില്‍ ഉള്ള ആധാരം എടുത്തു ,എന്തിനാ മറ്റുള്ളവരുടെ കഷത്തില്‍ തല വെച്ച് കൊടുക്കുനത് .!! നാളെ എനിക്ക് എന്തെന്ക്കിലും പറ്റിയാല്‍ വീട്ടുകാര്‍ പിന്നെ പെടും ജപ്തി മണ്ണാകട്ട എന്നൊക്കെ പറഞ്ഞു. ഞാന്‍ വരുമ്പോള്‍ ഉള്ള എന്‍റെ വീടാണ് താഴെ കാണുന്ന ഒന്നാമത്തെ വീട്,രണ്ടാമത് ഉള്ളത് പുതിയ വീട് !!ഇപ്പോള്‍ ഖത്തറില്‍ വന്നിട്ട് മൊത്തം 6 കൊല്ലം മായി നിര്‍ത്തി പോകുവാണ് ഒരു രൂപ കടം ഇല്ല അത് പോലെ തന്നെ സമ്പാദൃവും.
ഇനി കുറച്ചു കാലം നാട്ടില്‍ കയ്യില്‍ ഉള്ള തൊഴില്‍ ഏതു നരകത്തില്‍ പോയാലും ജോലി കിട്ടുനത് ആണ് അതുകൊണ്ട് പേടി ഇല്ല ,ദൈവം സഹായിച്ചു വേറെ ദുരന്തങ്ങള്‍ ഒന്നും വന്നില്ലന്ക്കില്‍ ആ ജോലി കൊണ്ട് കിട്ടുന്ന ശമ്പളം ധാരാളം ,കൂടുതല്‍ ഒരു ആഹ്രഹും ഇല്ല , സച്ചുനെ പഠിപ്പിക്കണം അത്ര മാത്രം , ബാക്കി വരുന്നത് വരുന്ന ഇടത്ത് വച്ച് കാണും ..!! ഇനിയും വീട് വിട്ടു നിന്ന് വയസ്സാം കാലത്ത് അയ്യോ ഞാന്‍ എന്‍റെ ജീവിതം നശിപിച്ചു എന്ന് പറയാന്‍ഞാന്‍ഇല്ല .
ഒരു മുക്കുവന്‍റെ ഏറ്റവും വലിയ സ്വപ്നം നല്ല ഒരു വള്ളവും,വലയും മാണ് ,അത് രണ്ടു കിട്ടിയാല്‍ അവന്‍ ത്രിപ്തന്‍ ആയി അത് പോലെ ആണ് ഞാനും ,ഒരു വീടും കടക്കാര്‍ വന്നു വാതിലിനു മുട്ടാത്ത ഒരു ജീവിതവും ,രണ്ടും ആയി സന്തോഷം ..!! അപ്പോള്‍ നിശ്ചയ ധാര്‍ഢൃഠവും ദൈവത്തിന്‍റെ അനുഗ്രഹവും വീടുകാരുടെ സഹകരണവും ഉണ്ട് ഏക്കില്‍ നമ്മള്‍ ആഹ്രഹിച്ചത് നടക്കും നമ്മള്‍ ഒന്ന് പരി സ്രെമിച്ചാല്‍ മാത്രം മതി. ഞാന്‍ ജോലി ചെയ്ത സ്ഥാപനം വളരെ നല്ല സ്ഥാപനം ആണ്
,പിന്നെ എന്‍റെ മാനേജര്‍ ശ്രീ രാമു സര്‍ അദ്ദേഹവും നല്ല മനുഷ്യന്‍ആണ്. ശമ്പളം തന്ന അറബിയുടെ മനസ്സും നല്ലത് ആയതുകൊണ്ട് ആണ് എനിക്ക് ഇത് എല്ലാം സാധിച്ചത് അല്ലന്ക്കില്‍ ആ പൈസ മുഴുവന്‍ ഒരു ഉപകാരത്തില്‍ പോലും എത്താതെ വെള്ളത്തില്‍ വരച്ച വരെ പോലെ ആയി പോയെനേം. പിന്നെ കഴിവ് ഉണ്ടായിട്ടും ജോലിയില്‍ അതികം ഉയര്‍ച്ച ഒന്നും കിട്ടിയില്ല കാരണം വേറെ ഒന്നും അല്ല സ്വഭാവം.സുരേഷ്ഗോപിയുടെ സിനിമയിലെ കഥപാത്രത്തിന്‍റെ അതെ സ്വഭാവം മാണ് എനിക്ക് , തെറ്റാണ് എന്ന് കണ്ടാല്‍ മുകത്തു നോക്കി പറയണം പറഞ്ഞില്ലന്ക്കില്‍ ഉറക്കം വരില്ല അടി കൊടുകേണ്ടത് ആണ് എക്കില്‍ അതും ചെയ്യണം അതാണ് വലിയ ഉയര്‍ച് ഒന്നും കിട്ടഞ്ഞത് .
എനിക്ക് അതില്‍ ഒരു വിഷമവും ഇല്ല ഒരുത്തന്‍റെ മുന്ബിലും തല കുനിച്ചട്ടില്ല ,തല കുനിക്കുകയും ഇല്ല , ആ ഒരു മനോഭാവം തന്നെ ആണ് എന്‍റെ ജീവിതത്തില്‍ എനിക്കുള്ള ഏറ്റവും വലിയ ദുരന്തവും. ഇപ്പോള്‍ സ്വയം ചിന്തിച്ചു ഞാന്‍ വളരെ മാറി കേട്ടോ എടുത്തു ചാട്ടം നിര്‍ത്തി, ഗള്‍ഫില്‍ ജോലി ചെയ്യാന്‍ വേണ്ടത് ഷെമയാണ്, അമ്മക്ക് വരെ ചിലപ്പോള്‍ വിളി കേള്‍കേണ്ടി വരും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പോയാല്‍ ,നമ്മള്‍ പെടും.ആര്‍ക്കു വേണ്ടി നമ്മള്‍ അടിയുണ്ടാക്കിയോ അവന്‍ ലാസ്റ്റ് ഞാന്‍ ഒന്നും അറിഞ്ഞില്ല രാമാ നാരായണ എന്ന് പറഞ്ഞു മാറി നില്‍ക്കും.
സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുക, പലതും കണ്ടില്ല കേട്ടില്ല എന്ന മനോഭാവത്തോടെ നില്‍ക്കണം എന്നെ കൊണ്ട് അതിനു പലപ്പോഴും കഴിഞ്ഞട്ടില്ല . വേണ്ട വേണ്ട എന്ന് ആയിരം വട്ടം മനസ്സില്‍ പറഞ്ഞാലും അവസാനം പോയി പറയേണ്ടത് ഞാന്‍ പറയും എന്നിട്ടേ അന്ന് ഉറങ്ങുക ഒള്ളു .അനുഭവതിന്‍റെ വെളിച്ചത്തില്‍ പറയുകയ, ഈ ഒരു മനോഭാവം നമ്മുക്ക് ഒരു ഗുണവും ചെയ്യില്ല പകരം പലരും ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ നമ്മള്‍ നോക്കി നില്‍കേണ്ടി വരും ..!! അതുകൊണ്ട് ഷെമിക്കുക ഇല്ലന്ക്കില്‍ എന്‍റെ അവസ്ഥ വരും എത്രെ കഴിവ് ഉണ്ട് എന്ന് പറഞ്ഞിട്ടും ഒരു കാര്യമില്ല എങ്ങു എത്തിപെടില്ല.
ഗള്‍ഫിലെ ഭാഷയില്‍ പറഞ്ഞാല്‍ “ ബട്ടര്‍ “ അടിക്കണം അല്ലന്ക്കില്‍ ഒരു ചെറിയ “ചമ്ച്ച “ ആകണം,, “ കല്ലിവല്ലി “ എന്ന് പറഞ്ഞു നടനാല്‍ നമ്മള്‍ ഒന്നും ആകില്ല ,പക്ഷെ എന്തോ എന്‍റെ അഭിമാനം എന്നെ പലപ്പോഴും “കല്ലിവല്ലി”എന്ന് പറഞ്ഞു നടക്കാന്‍ ആണ് ശീലിപിച്ചത്. പൈസ കൊടുത്താല്‍ കിട്ടാത്ത ഒരു സാധനവും ഇവിടെ ഇല്ല പെറ്റമ്മ ഒഴിച്ച് എല്ലാം കിട്ടും അതിന്‍റെ പുറകെ പോയാല്‍ നിര്‍ത്തി പോകുമ്പോള്‍ കയ്യില്‍ ഒന്നും ഉണ്ടാകില്ല എന്ന് മാത്രം അല്ല പലതും കൂടെ ഉണ്ടാവ്കയും ചെയ്യും !!
ഒരു ചിന്ന പ്രവാസിയുടെ കഥ ഇവിടെ തീരുന്നു . ഇനി FACEBOOK ല്‍ ഒന്നും ഇത് പോലെ സജീവം ആകാന്‍ കഴിയില്ല കേട്ടോ കാരണം എന്‍റെ നാട്ടില്‍ WIFI ഇല്ല !! :)NB : ഗള്‍ഫില്‍ നമ്മളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുക ഇന്ത്യകാര്‍ ആണ് പ്രേതികിച്ചു മലയാളികള്‍,, ഏറ്റവും കൂടുതല്‍ സഹായികുനതും അവര്‍ തന്നെ ആണ് ,പക്ഷെ ഇവര്‍ ഏതു ഗണത്തില്‍ പെടുന്നവര്‍ ആണ് എന്ന് കണ്ടെത്തുക പ്രയാസമാണ് അതുകൊണ്ട് ഒരു പാകിസ്ഥാനിയെ നബിയാലും നമ്മുടെ നാട്ടുകാരെ ഒരിക്കലും നമ്പാന്‍ പാടില്ല …..!!!
ഇനി വായിക്കാന്‍ പോകുനത് ഞാന്‍ ഈ പോസ്റ്റ് ഇട്ടതിനു ശേഷം എന്നെ അറിയില്ലാത്തവര്‍ കുറെ ചോദ്യംങ്ങള്‍ ചോതിചിരുനു അതിനുള്ള മറുപടി ആണ് ഇത് ആരും ഷയര്‍ ചെയ്യും എന്ന് ഞാന്‍ കരുതിയിരുനില്ല വെറുതേ ഇട്ട ഒരു പോസ്റ്റ് ആയിരുന്നു ..!!അതാണ് വെക്തമായി എഴുതാതെ ഇരുനത് .ഞാന്‍ എന്‍റെ പ്രവാസ്സ അനുഭവത്തെ പറ്റി പോസ്റ്റ് ഇട്ടപോള്‍ എന്നോട് പലരും ചോതിച്ചു ഈ 1100 QR കൊണ്ട് എങ്ങനെ നിങ്ങള്‍ 15 ലക്ഷത്തിന്‍റെ വീട് പണിതു എന്ന് ,??? കുറ്റപെടുത്തി അല്ല പലരും സംശയ രൂപേണ ആയിരുന്നു ചോതിച്ചത് ആര്‍ക്കും തോനാവുന്ന സംശയം
ആണ് അപ്പോള്‍ അതിനു മറുപടി കൊടുക്കണം എന്ന് തോനി.
ഞാന്‍ ജോയിന്‍ ചെയ്തപോള്‍ ആണ് 1100 QR….അത് ഇപ്പോള്‍ ഓരോ കൊല്ലം ഉള്ള സാലറി ഇന്ക്രിമെന്റില്‍ 1600 QR ആയി ,വന്നു ഒരു 18 മാസങ്ങള്‍ക്ക് ശേഷം ദിവസം 3 മണികൂര്‍ ഓവര്‍ ടൈം കിട്ടി തുടങ്ങി .. ഞാന്‍ ജോലി ചെയ്യുനത് കടലില്‍ ആണ് ,,ഷെഫ് ആയിട്ട് ,,പിന്നേ വെള്ളിയാഴ്ച 11 മണികൂര്‍ ആണ് ഓവര്‍ ടൈം . കടലില്‍ ജോലി ചെയ്യുമ്പോള്‍ നമുക്ക് കുറച്ചു അലവന്‍സ് എല്ലാം കിട്ടും … അങ്ങനെ ലാസ്റ്റ് 4 കൊല്ലം മായി എനിക്ക് എല്ലാം ചേര്‍ത്ത് മാസം ഒരു 2500 QR നു മുകളില്‍ കിട്ടും.അതിനു മുന്‍പ് കരയില്‍ ജോലി ചെയ്യുമ്പോള്‍ 1 മണികൂര്‍ ആയിരുന്നു ഓവര്‍ ടൈം .
ഗള്‍ഫില്‍ വന്നത് കൊണ്ട് എനിക്ക് വന്ന മാറ്റംപറയാം .പൈസയുടെ വില അറിയുനത് ഇവിടെ വന്നിട്ടാണ് നാട്ടില്‍ ആയിരുനപോള്‍ വിവാഹത്തിന് മുന്പ് (എന്‍റെ വിവാഹം പെട്ടന് നടനത് ആയിരുന്നു കേട്ടോ അത് വേറെ ഒരു കഥ ) ഞാന്‍ ജോലി ചെയ്തിരുനത് എറണാകുളം ആയിരുന്നു മിക്ക സ്റ്റാര്‍ ഹോട്ടല്‍ കളിലും ജോലി ചെയ്തിടുണ്ട് പൈസ കിട്ടിയാല്‍ കൂട്ട്കാരുമായിചേര്‍ന് അടിച്ചു പൊളിക്കും , മാസ്സ അവസാനം ഒന്നും കയ്യില്‍ ഉണ്ടാകില്ല ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നു കാരണം വളര്‍ന സാഹചര്യ൦ കുടുംബ പാശ്ചാത്തലം.! സ്വയം ചിന്തിക്കാന്‍ ഉള്ള കഴിവ് ഇല്ലായിമ ഇവയായിരുന്നു.
അപ്പോള്‍ ആദ്യം പോസ്റ്റില്‍ പറഞ്ഞു വല്ലോ ഇവിടെ വന്നത് ഉറച്ച ഒരു തീരുമാനവും മായിട്ടാണ് എന്ന് ,കാരണം എന്നെ വിശ്വസ്സിച്ചു കൂടെ വന്ന ഒരു പെണ്ണ് ഉണ്ട് അവള്‍ വിഷമിപിക്കാന്‍ പാടില്ല എന്നൊരു ധാരണ ഉണ്ടായിരുന്നു, കാരണം വിവാഹത്തിന് ശേഷം ആണ് ജീവിതത്തിനു അര്‍ഥം ഉണ്ട് എന്ന് തോനിയത്. പിന്നെ എനിക്ക് ഓര്മ വച്ച കാലം മുതല്‍ കഷ്ട്ടപെടുന അമ്മ അമ്മയുടെ ഏറ്റവും വലിയ സ്വപനം ആയിരുന്നു നനയാത ഒരു വീട്,അമ്മയുടെ മാത്രം അല്ല എന്‍റെയും അനിയന്‍റെയും പെങ്ങളുടെയും, എല്ലാവരുടെയും സ്വപനം വാരി കെട്ടി ആണ് ഇങ്ങോട്ട് പോനത്.
ഞാന്‍ വന്നപ്പോള്‍ ഒരു റിയാല്‍ എന്നത് എത്ര ഇന്ത്യന്‍ രൂപ ആണ് എന്ന് വിചാരിച്ചു ആയിരുന്നു ചിലവാക്കിയിരുനത് .സിഗരറ്റ് വലി ഉണ്ട് ഒരു ദിവസം ഒരു പേക്കറ്റ് സിഗരറ്റ് ഗോള്‍ഡ് ലീഫ് ആണ് ബ്രാന്‍ഡ്, 5 റിയാല്‍ വില , മാസം 150 പിന്നെ ഫോണ്‍ വിളി അതിനു മാസം 100 റിയാല്‍ ,ഡ്രിങ്ക്സ് അടി ഇല്ല കാരണം വലിയ ചെലവ് ആണ് ,അപ്പോള്‍ എനിക്ക് തോനി ഇങ്ങനെ പോയാല്‍ എവിടെയും എത്തില്ല എന്ന്..!!
ജോലി കഴിഞ്ഞതിനു ശേഷം ഞാന്‍ വെറുതെ ഇരിക്കില്ലയിരുനു രണ്ടു നോക്കിയ E 51 മൊബൈല മേടിച്ചു ഇന്റര്‍നെറ്റ് കണക്ഷന്‍ എടുത്തു. ക്യാമ്പില്‍ ഫോണ്‍ വിളിക്കാന്‍ കൊടുക്കുമായിരുന്നു,1 റിയാല്‍ 4 മിനിറ്റ് അതായിരുന്നു കണക്കു ഇന്ത്യയിലോട്ട് , എന്‍റെ ഫോണ്‍ വിളി ഫ്രീ ആയി നടക്കുകയും ചെയ്യും
,അങ്ങനെ ഒരു ദിവസം എങ്ങനെ ആയാലും ചെലവ് എല്ലാം കഴിഞ്ഞു ഒരു 20 റിയാല്‍ കിട്ടുമായിരുന്നു.അപ്പോളും സിഗരറ്റ് വലി ഉണ്ട് കേട്ടോ അത് എങ്ങനെ നിര്‍ത്തും എന്നായി അടുത്ത ചിന്ത ,ഏതോ ഒരു നിമിഷത്തില്‍ ജിമ്മില്‍ പോകാന്‍ ഒരു പ്രേരണ ഉണ്ടായി അവിടെ പോയി വര്‍ക്ക് ഔട്ട് ചെയ്തപോള്‍ ആണ് മനസ്സില്‍ ആകുനത് സിഗരറ്റ് വലി നമ്മളെ എത്ര തകര്‍ക്കും എന്ന് ,ഒരു പത്തു മിനറ്റ് ചെയ്യാന്‍ നമ്മളെ കൊണ്ട് പറ്റില്ല കിതക്കും .
അപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്നു സിഗരറ്റ് വലിച്ചു കീറി എറിഞ്ഞു അവിടെ നിര്‍ത്തി സിഗരറ്റ് വലി ..!! ആദ്യം മൂന്ന് ദിവസം വളരെ ബുദ്ധിമുട്ട് ആയിരുന്നു .വലികാന്‍ തോന്നുമ്പോള്‍ തിന്നാന്‍ കീശയില്‍ എപ്പോളും ഗ്രാമ്പു ഉണ്ടാകും .അങ്ങനെ 4 കൊല്ല മായി വലി ഇല്ല ചില ഒകെഷനില്‍ മാത്രം വലിക്കും ഒരു സിഗരട്റ്റ് അതും 6 മാസം എല്ലാം കൂടുമ്പോള്‍ ,വലിചില്ലന്ക്കിലും ഒരു കുഴപ്പവും ഇല്ല . അങ്ങനെ എനിക്ക് ഒരു രൂപ പോലും ഇവിടെ ഇപ്പോള്‍ ചെലവ് ഇല്ല. ജോലി യുടെ കൂടെ സമയം ഉണ്ടെന്ക്കില്‍ എന്തെന്ക്കിലും പാര്‍ട്ട് ടൈം ജോലി അല്ലന്ക്കില്‍ ചെറിയ ബിസ്സിനസ്സ് എന്നിവ ഉണ്ട് എക്കില്‍ നമുക്ക് സുഖം മായി സമ്പാത്തികാം ഇന്നിപോള്‍ ഓണ്‍ലൈനില്‍ തന്നെ ഉണ്ട് ധാരാളം ജോബുകള്‍ ടാറ്റ എന്‍ട്രി മുതലായവ.
പിന്നെ ആരെയും പറ്റിക്കാന്‍ പോകരുത് പൈസ കട മേടിക്കുക കൊടുക്കാതെ മുങ്ങുക , മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസ്സുയ പെടുക ,ഒരിക്കലും നമ്മള്‍ കാരണം ഒരാളുടെ ജോലി പോകാന്‍ പാടില്ല പാര വെക്കരുത് ഒള്ള കാര്യങ്ങള്‍ മുകത്തു നോക്കി പറയുക അവിടെയും ഇവിടെയും ചെന്ന് പറയരുത് .അതില്‍ പലര്ക്കു അനിഷ്ട്ടം ഉണ്ടാകും എങ്ക്കിലും നമുക്ക് ഒരു കുറ്റബോതം തോനില്ല , ആരുടേയും അര്‍ഹത പെടാത്ത ഒരു രൂപ നമ്മുടെ കയ്യില്‍ ഇല്ല എന്ന് നമുക്ക് സ്വയം ഒരു ബോതം വേണം , അപ്പോള്‍ നമ്മളെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല ,നമ്മള്‍ ചെയ്യുനത് ശരിയാണ് എന്ന് ഉള്ളിന്റെയുള്ളില്‍ നിന്ന് ഒരു വിശ്വാസം നമുക്കുണ്ട് എക്കില്‍ നമ്മള്‍ വിജയിക്കും !!
പിന്നെ വീട് പണിയാന്‍ എനിക്ക് ഒരു ഫോര്‍മാറ്റ് ഉണ്ടായിരുന്നു പൈസ മുഴുവന്‍ കയ്യില്‍ വന്നിട്ട് നമ്മളെ പോലെ ഉള്ളവര്‍ക്ക് പണി നടക്കില്ല ഞാന്‍ തുടങ്ങിയത് വെറും 50000 കയ്യില്‍ പിടിച്ചാണ് ,, പിന്നെ കുറച്ചു പൈസ വരുമ്പോള്‍ ഓരോരോ സാതനങ്ങള്‍ .അടുപിച്ചു വെക്കും ,മണല്‍ കമ്പി ,മെറ്റല്‍ തുടങ്ങിയവ. ആദ്യം ലക്ഷ്യം തറ കെട്ടി ഇടുക എന്നത് ആയിരുന്നു ,അത് കഴിഞ്ഞു മെയിന്‍ വാര്‍പ്പ് , അത് കഴിയുമ്പോള്‍ സിമന്‍റ് തേപ്പു ,പെയിന്റിംഗ് സ്റെപ് ബൈ സ്റെപ് ആയി സ്വപനം കാണുക അതുകൊണ്ടാണ് എനിക്ക് കഴിഞ്ഞത് ,എല്ലാവര്ക്കും ഇത് വിജയിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല.
പിന്നെ പണികാരോട് മാന്യമായി ഇടപെടുക കാരണം അവര്‍ വിചാരിച്ചാല്‍ നമ്മളെ കുളിപിച്ചു കിടത്താന്‍ പറ്റും ,ഞാന്‍ പണ്ട് പത്താംക്ലാസ് കഴിഞ്ഞു 5 കൊല്ലം ഈ ജോലി ക്ക് പോയത് ആയിരുന്നു എനിക്ക് ഈ പണി അറിയാം വീടുകാര്‍ എങ്ങനെ ഉള്ളവര്‍ ആണ് എന്ന് നോക്കി ആണ് ഞങ്ങള്‍ പണി എടുക്കുക ,ഞാന്‍ ഒരു ഗള്‍ഫ് കാരന്‍ ആണ് എന്നുള്ള ഭാവത്തില്‍ നിന്നാല്‍ അവര്‍ നമ്മുടെ കട്ടയും പടവും മടക്കും ,ഞാന്‍ നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ആയിരുന്നു അവരുടെ സഹായി ആയി നിന്നത് ,അവര്‍ക്ക് നല്ല ഭഷണം കൊടുക്കുക വല്ലപോഴും ഒരു കുപ്പി മേടിച്ചു കൊടുക്കുക അതുകൊണ്ട് നമ്മുക്ക് ലാഭം മാത്രമേ ഉണ്ടാകു .
നമ്മള്‍ അവരെ ബഹുമാനിച്ചില്ല എന്നുന്ടെന്ക്കില്‍ അവന്‍ മാര്‍ ടെസ്റ്റ് കളിക്കും അവരുടെ കൂടെ അവരെ പോലെ ഒരാള്‍ ആയി നിന്നാല്‍ അവര്‍ ട്വന്റി ട്വന്റി രീതിയില്‍ ഒരാഴ്ച കൊണ്ട് തീര്കേണ്ട പണി 3 ദിവസം കൊണ്ട് തീര്‍ത്തു തരും. പിന്നെ എന്ത് വന്നാലും തളരാന്‍ പാടില്ല അപ്പോള്‍ നമ്മള്‍ ചിന്തികേണ്ടത് നമ്മുടെ അതെ അവസ്ഥ ഉള്ള മറ്റൊരാളെ പറ്റി ആണ് ,അവനു ചിലപ്പോള്‍ ജോലിക്ക് പോകാന്‍ കഴിവില്ലാത്തവന്‍ ആയിരിക്കും അംഗ വൈകല്യം ഉള്ളവന്‍ ആയിരിക്കും എന്നിട്ടും അവന്‍ ജീവികുനില്ലേ പിന്നെ എന്തുകൊണ്ട് എനിക്ക് പറ്റില്ല.
അവനെ അപേഷിച്ചു ഞാന്‍ എത്ര ഭാഗ്യവാന്‍ ആണ് എന്ന് കരുതുക അപ്പോള്‍ നമ്മുടെ മനസ്സ് തളരില്ല മനസ്സ് തളര്നാല്‍ എല്ലാം പോയി ,നമ്മുടെ പൈസ ഇവിടെ തന്നെ തീര്‍ക്കാന്‍ നല്ല അവസ്സരം നമുക്ക് ഉണ്ട് , മദ്യം മദിരാഷി തുടങ്ങിയവ, അങ്ങോട്ട് പോകണ്ട ഇങ്ങോട്ട് വന്നു വിളിച്ചു കൊള്ളും, ഇതിന്‍റെ ഒക്കെ രസം പിടിച്ചു പോയാല്‍ തീര്‍ന്നു എല്ലാം ,അതില്‍ അടിറ്റ് ആയ പലരെയും എനിക്ക് അറിയാം അവരുടെ വീട്ടില്‍ ഒരാള്‍ക്ക് ഒരു അസ്സുകം വന്നാല്‍ പെട്ടന് ഇവന്‍റെ ഒന്നും കയ്യില്‍ പൈസ ഉണ്ടാകില്ല, പിന്നെ ലീവിന് പോകുമ്പോള്‍ എല്ലാവര്ക്കും കൂറെ സാതനങ്ങള്‍ മേടിച്ചു കൊടുത്തു പൈസ ചിലവകാന്‍ പാടില്ല .
പലരും മുഖം കറപ്പിക്കും അതൊന്നും കാര്യ൦ മാകണ്ട ആദ്യം നമ്മുടെ ലക്ഷ്യം പൂര്‍ത്തികരിക്കുക അതാവണം ചിന്ത ,അല്ലന്ക്കില്‍ അവസാനം നമ്മുക്ക് ആരും ഉണ്ടാവില്ല ഈ മുഖം കറപ്പിച്ചവര്‍ തന്നെ നാളെ പറയും കൂറേ കാലം ഗള്‍ഫില്‍ പോയിട്ട് നീ എന്ത് ഉണ്ടാക്കി എന്ന്.ഇതിനെല്ലാം നമുക്ക് പിന്തുണ വേണ്ടത് നമ്മുടെ ഭാര്യയില്‍ നിന്നാണ് എന്തോ എനിക്ക് അത് വേണ്ടുവോളം കിട്ടി ,ഞാന്‍ വേണ്ട എന്ന് പറഞ്ഞാല്‍ പിന്നെ അതിനു ഒരു മറുവാക്ക് ഇല്ലായിരുന്നു, അവള്‍ തന്നെ ഓരോ പൈസയും സൂഷിച്ചു ആണ് ചിലവാകിയിരുനത് ഒരു ചെരുപ്പ് പൊട്ടിയാല്‍ മിനിമം 5.6 പ്രവാശ്യ൦ തുന്നി ഇടുമായിരുന്നു അവള്‍ ,ലാസ്റ്റ് ചെരുപ്പ് നന്നാകുന ആള്‍ തോറ്റ് എന്ന് പറയുമ്പോള്‍ ആണ് അവള്‍ പുതിയത് മേടിക്കുക.
നല്ല ഒരു നാളേക്ക് വേണ്ടി അല്‍പ സോല്പം പിശുക്ക് കാണികുനത്തില്‍ ഒരു തെറ്റും ഇല്ല ഹോസ്പിറ്റല്‍ കേസ് ഒഴിച്ച് വേറെ എന്ത് വന്നാലും ഭഷണത്തില്‍ പോലും ഞങ്ങള്‍ പിശുക്ക് കാണിക്കും മായിരുന്നു എന്നും ഇറച്ചി മീനും മേടികില്ലയിരുനു ഒരു രൂപ റേഷന്‍ അരി മേടികാത്ത പലരുടെയും കാര്‍ഡ് മേടിച്ചു അമ്മ ആ അരി മേടിക്കു മായിരുന്നു ,അങ്ങനെ എല്ലാവരും ഒത്തൊരുമിച്ചു ,കൂട്ടത്തില്‍ ദൈവ അനുഗ്രഹവും കൂടി ഉണ്ടായാല്‍ വിജയിക്കാം ഉറപ്പാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞത് നമ്മള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല വീട്ടില്‍ ഇരിക്കുന്ന വരും കൂടി വിചാരിക്കണം . ഒന്ന് പരിഷിച്ചു നോക്ക് . വിജയാശംസ്സകള്‍ കടപ്പാട്: സന്ദീപ് എം .വി എന്ന സ്നേഹിതന്റെ ജീവിതവിജയത്തിൽ നിന്നും പകർത്തിയത്