എല്ലാരും പറയുന്നത് കേൾക്കാതെ ഒരു ഊമ പെണ്ണിനെ വിവാഹം ചെയ്ത ശേഷം ജീവിതത്തിൽ സംഭവിച്ചത്

EDITOR

ഒരു ഊമ പെണ്ണിനെ വിവാഹം കഴിക്കാന്‍ നിന്റെ തലക്ക് സുഖമില്ലെ” എന്നായിരുന്നു കണാരേട്ടന്റെ ചായക്കടയിലുള്ളവരുടെ ചോദ്യം അവരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ചൂടുള്ള ചായ ഒരു വലിക്ക് കുടിച്ച് തീര്‍ത്ത് കടയില്‍ നിന്നും കൈച്ചലായ് ചായക്കടയിലെ കാര്‍ന്നോന്മാരിതാണ് പറയുന്നുങ്കില്‍ വീട്ടിലെ കാര്‍ന്നോക്കന്മാര് ഇനി എന്ത് പറയും എന്റെ പടച്ചോനെ…
അടുക്കളയിലെ ചിമ്മിണിയുടേയും പുകയുടേയും കൂട്ടുകാരി ഒരാളുണ്ട് വീട്ടില്‍ ഉമ്മ…ആ ഉമ്മ എന്നും പറയുമായിരുന്നു.”നീ കെട്ടി ഒരു പെണ്ണ് വന്നിട്ട് വേണം ഉമ്മാക്കൊന്ന് മിണ്ടീം പറഞ്ഞൊക്കെ നിന്ന് ഈ അടുക്കള ഒരു സ്വര്‍ഗ്ഗമാക്കാന്‍”
അല്ലേലും അടുക്കള ഒരു സ്വര്‍ഗ്ഗമാണ്…കരിയും പുകയും നിറഞ്ഞ സ്വര്‍ഗ്ഗം.അതിനുള്ളിലെ ഹൂറിയാണ് ഞമ്മടെ ഉമ്മ…ഉമ്മയുണ്ടെങ്കില്‍ ആ പുകയും കരിയൊക്കെ തണുപ്പുള്ള മഞ്ഞ് പോലെയാണ്.

എന്തായാലും ഉമ്മയോട് ഊമ്മപ്പെണ്ണിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉമ്മാക്ക് മൗനമായിരുന്നു.മൗനം സമ്മതം എന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞത്.
പക്ഷെ വീട്ടുകാര്‍ വിടുന്ന ഭാവമില്ലായിരുന്നു.”നീ മിണ്ടാന്‍ കഴിവില്ലാത്ത ഒരുത്തിയെ കെട്ടിയാല്‍ എങ്ങനെ ജീവിക്കും അതെന്ന മിണ്ടുന്നവര്‍ മാത്രമാണോ ജീവിക്കുന്നത്.അപ്പോള്‍ മൃഗങ്ങളൊക്കെ ഇണകൂടി ജീവിക്കുന്നില്ലെ…? എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ചോദിച്ചാല്‍ മാമാന്റെ ഇടി കിട്ടൂന്ന് ഉറപ്പായിരുന്നു.അതുമല്ല നാളെ അവള്‍ക്കൊരു പ്രസവം ആവുമ്പോള്‍ ആരെയാണ് ഉപകാരപ്പെടുന്നതെന്ന് അറിയില്ലല്ലോ..മനുഷ്യരുടെ അവസ്ഥയല്ലെ.വെറുപ്പിക്കുന്നതല്ല ബുദ്ധി.

അത് കൊണ്ട് അവരുടെ എല്ലാവരുടേയും എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഞാനൊരു ഊമയുടെ മൂടുപടമണിഞ്ഞങ്ങ് നിന്നു കസിന്‍സിന് ഇതൊന്നുമല്ലായിരുന്നു പ്രശ്നം…അവര്‍ക്കൊന്ന് വായ് തുറന്ന് സംസാരിക്കാന്‍ പോലും ഒരു നാത്തൂനില്ലാതാവത്രെ..ഓള്‍ടെയൊക്കെ ഒടുക്കത്തെ വര്‍ത്താനം.ചുമ്മ പരദൂഷണം പറയാനാണ്…അങ്ങനെ എന്റെ കെട്ടിയോളെ കൂട്ടണ്ട എല്ലാവരും പലതും പറഞ്ഞെങ്കിലും എനിക്ക് എന്റെ ഉമ്മാന്റെ അനുവാദം മാത്രേ വേണ്ടിയിരുന്നുള്ളു.കാരണം ഞാന്‍ കഴിഞ്ഞാല്‍ പിന്നെ എന്റെ പെണ്ണ് കൂടുതല്‍ ഇടപെടുന്നത് ആ ഉമ്മയോടായിരിക്കും.അത് കൊണ്ട് ഉമ്മാടെ മനസ്സ് പിടിച്ചെടുക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു…ഉമ്മയുടെ മൗനം സമ്മതത്തിന്റേതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു.

അടുക്കളയില്‍ ചെന്നതും ഉമ്മ മുഖവും വീര്‍പ്പിച്ചൊരു നിപ്പായിരുന്നു.
ഉമ്മാ ഉമ്മക്ക് മിണ്ടിയും പറയാനും അവള്‍ ധാരാളമാണ്.അവള്‍ക്ക് നാക്കില്ലായെന്നുള്ളു.ബാക്കിയെല്ലാം മനസ്സിലാകും നിനക്കിത് എന്ത് ഭ്രാന്താന്ന എനിക്ക് മനസ്സിലാവാത്തത്.ഉമ്മ നമ്മുടെ ഫാത്തിയായിരുന്നു ഇത് പോലെ മിണ്ടാന്‍ കഴിവില്ലാത്തതെങ്കില്‍ ഒരു കല്ല്യാണത്തിനായ് നമ്മള്‍ എന്തോരം കൊതിച്ചേനെ…അത് പോലൊരു ഉമ്മയുടെ മകളല്ലെ അവളും….അവള്‍ക്ക് വേറെ ഒരു  കുറവുമില്ല.മിടുക്കിയാണ്.അതില്‍ ഉമ്മ വീണു.ഉമ്മയുടെ അനുവാദം ഒരു പുഞ്ചിരിയില്‍ അറിയിച്ചു.നിനക്ക് അതാണ് ഇഷ്ട്ടമെങ്കില്‍ ഉമ്മക്ക് ഇഷ്ട്ടക്കുറവൊന്നുമില്ല.എന്റെ മോന് നല്ലത് വരുമെന്ന ഒരു പ്രാര്‍ത്ഥനയും…

ഇത് മതി.ആ പ്രാര്‍ത്ഥന എന്നും എന്റെ കൂടെ ഉണ്ടാവും.ഇനിയുള്ള ഓരോ എതിര്‍പ്പികളും ഉമ്മ നോക്കി കൊള്ളും..ഇന്ന് രാത്രി വാപ്പയുടെ മനസ്സ് മാറും.അതാണ് ഉമ്മമാര്‍…വാപ്പാടെ പിടി വാശിയെല്ലാം ഉമ്മമാരുടെ മൗനത്തില്‍ തീരുന്നതല്ലെ…
അങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉപദേശങ്ങള്‍ക്കും ശേഷം ഞാന്‍ ആ ഉൗമ പെണ്ണിനെയങ്ങ് സ്വന്തമാക്കി…(ഉപദേശിക്കാന്‍ കുറേ തെണ്ടികള്‍ പീടികേടെ മുന്ധിലുണ്ട്…അവന്റെയൊക്കെ മക്കള്‍ കെട്ടിയതിന് എന്തൊക്കെയില്ലാന്ന് പോയി നോക്കിയാല്‍ അറിയാം.)

കല്ല്യാണം കഴിഞ്ഞപ്പോള്‍ ഒന്നുറപ്പായ്…കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ തന്നെ കെട്ടണം…ആദ്യമെല്ലാം ഒരു ബോറ് തോന്നിയിരുന്നു…നിശബ്ദമായ അന്തരീക്ഷമായിരുന്നു വീട് നിറയെ…ഇടക്കിടക്കുള്ള ഉമ്മാന്റെ ഒരു നോട്ടവും ഉപ്പാന്റെ മൗനവും…വീട്ടിലുള്ളവര്‍ എല്ലാം ഊമയായ് പോയോന്ന് തോന്നി പിന്നീട് മാറ്റങ്ങള്‍ കണ്ട് തുടങ്ങി.അവളിലെ ഭാര്യയുണര്‍ന്നു.ഉമ്മ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വീട്ടിലെ പകുതി പണി തീര്‍ന്നിട്ടുണ്ടാവും…ഉപ്പക്ക് വേണ്ടതെല്ലാം അവള്‍ ടേബിളില്‍ എടുത്ത് വെച്ചിട്ടുണ്ടാകും.

എന്റെ മണിയറക്കുള്ളില്‍ അവള്‍ കൈകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ട് സംസാരിച്ച് തുടങ്ങി…അവള്‍ക്ക് എന്നോട് ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ എന്റെ അരികില്‍ വന്ന് ആ മിണ്ടാപ്രാണി അവളുടെ മുടി എന്നെ മണപ്പിക്കുമായിരുന്നു…അത് അവളുടെ ഒരു വെല്ലാത്ത കഴിവാണ്.എന്റെ എല്ലാ മറ്റ് ചിന്തകളും ഉരുകി പോയിരുന്നു.അവളുടെ ഓരോ നോട്ടത്തിനും ഓരോ ഭാവങ്ങളുണ്ട്…ഓരോ അനക്കത്തനും ഒത്തിരി അര്‍ത്ഥങ്ങളുണ്ട്.

നാക്കുളളവള്‍ ആവിശ്യങ്ങള്‍ പറഞ്ഞ് നേടിയെടുക്കുമ്പോള്‍ അവളുടെ ഓരോ ആവിശ്യവും അവള്‍ സ്നേഹിച്ച് നേടിയെടുക്കും…എന്തെങ്കിലും ആവിശ്യമുണ്ടെങ്കില്‍ അവള്‍ സംസാരത്തിനിടയില്‍ എന്റെ നെറ്റിയില്‍ ചുഃമ്പിക്കുമായിരുന്നു.
എന്നില്‍ വിശ്വാസം കൂടുമ്പോള്‍…സന്തോഷം തോന്നുമ്പോള്‍ എന്റെ പിന്നില്‍ നിന്നും അവള്‍ എന്റെ ചങ്കില്‍ രണ്ട് കൈകള്‍ കൊണ്ട് പിടിക്കും.മിണ്ടാന്‍ കഴിവില്ലാത്തവളാണെന്റെ ഭാര്യയെന്ന് എനിക്ക് തോന്നാതെയായ്…ജീവിതം ഒരു റൊമാന്റിക് ആക്കി മാറ്റാന്‍ അവള്‍ മിടുക്കി ആയിരുന്നു.

എന്ന് അടുക്കളയില്‍ ചെന്നാലും ഉമ്മയും അവളും കൈ കൊണ്ട് ഓരോന്ന് കാണിക്കുന്നത് കാണാം.ഞാനും അവളുടെ ഭാഷ ആംഗ്യ ഭാഷ പഠിക്കന്‍ തുടങ്ങി.എന്നെ പഠിപ്പിച്ചത് ഉമ്മയും.പെരുന്നാളിന് അവളുടെ വീട്ടില്‍ പോകാന്‍ ഇറങ്ങിയ എന്നോട് ഉമ്മ പറയുവാ…”നീ അവളെ കൊണ്ട് ഇന്ന് തന്നെ ഇങ്ങോട് വരണംന്ന്.അവളില്ലാതെ ഇവിടെ ഒരു രസോം ഉണ്ടാകില്ലാന്ന്”(ഒരു ഊമയെ കെട്ടാന്‍ നിനക്ക് ഭ്രാന്താണോന്ന് ചോദിച്ച ടീമാണ്)

ഊമയെ കെട്ടുന്നതിന് കുറ്റം പറഞ്ഞ അയല്‍വാസികളുടെ പെണ്‍ പിള്ളേരൊക്കെ ഇപ്പോള്‍ എന്റെ പെരക്കകത്താണ്…ഇവളുടെ ഓരോ കളികളും ചിരിയും കാണാന്‍ രസമാണ്‌ മാമാക്കുള്ള പ്രമേഹത്തിന്റെ ആയുര്‍വ്വേദ മരുന്ന് ആഴ്ച്ച തോറും ഉണ്ടാക്കി കൊടുക്കുന്നതും അവളാണ്.അത് വാങ്ങാന്‍ വരുന്നത് മാമയുടെ മൂന്ന് പെണ്‍ മക്കളും…രാവിലെ വന്നാല്‍ രാത്രിയ പോകുന്നതും.ഈ മിണ്ടാപ്രാണിയോട് എന്താണോ ഇതൊക്കെ ഈ പറയുന്നത്.

ഊമ പെണ്ണിനെ കെട്ടുന്നതിന് കളിയാക്കിയ പീടികയിലെ കാര്‍ന്നോക്കന്മാര്‍ ഇപ്പോള്‍ എന്നെ കാണുമ്പോള്‍ ഊമകളാകുന്നുണ്ടോന്ന് ഒരു സംശയം.ഞാന്‍ എപ്പഴും അവളുടെ കളിയും ചിരിയുമെല്ലാം നോക്കിയിരുന്ന് ഓര്‍ക്കാറുണ്ട് പടച്ചവന്‍ അവള്‍ക്ക് ഒരു കഴിവ് കൊടുത്തില്ല പകരം എല്ലാവരേയും കയ്യിലാക്കാനുള്ള സ്നേഹം കൊടുത്തു…ഒരു പോരായ്മയുള്ള പെണ്ണിനെ കെട്ടിയപ്പോള്‍ അവളിലെ ഒരായിരം നന്മകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു.കുഞ്ഞ് ജനിച്ചപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു.

ഉമ്മയില്‍ നിന്നുമുള്ള സംസാരം കേള്‍ക്കാത്തത് കൊണ്ട് കുഞ്ഞും സംസാര വൈകല്ല്യമുള്ളതാകുമോ എന്ന് പക്ഷെ മോള് സംസാരിച്ച് അവളുടെ ഉമ്മയെ സംസാരിക്കാന്‍ പഠിപ്പിക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകും.
എന്റെ മകള്‍ വളരുന്നത് നല്ലൊരു ഉമ്മയുടെ മടിത്തട്ടില്‍ കിടന്നാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനമാണ്.കുടുഃബം ഇഃബമുള്ളതാവാന്‍ ഭാര്യ സംസാരിക്കണമെന്നില്ല…സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മതി ഇപ്പോള്‍ ഉമ്മ പറയുന്നത് അനിയനും ഒരു ഊമ പെണ്ണിനെ നോക്കാമെന്നാണ്.അത്രക്ക് ഇഷ്ട്ടമായ് ഉമ്മാക്ക് ഈ (മരു)മോളെ കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ കെട്ടണം.