തടിച്ചി – ഞാൻ എന്ന് മുതലാ ഒരു തടിച്ചി ആയി മാറിയതെന്ന് പല തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്…… എന്റെയും കൗമാരത്തിൽ ഞാനും സുന്ദരിയായ ഒരു പെൺകുട്ടി ആയിരുന്നു അനുയോജ്യനായ ഒരു വരനെ വീട്ടുകാർ കണ്ടുപിടിച്ചു വിവാഹം കഴിച്ചു നൽകി . അന്നൊക്കെ ഞാൻ സുന്ദരി ആയിരുന്നു എല്ലാർക്കും രണ്ടു പെൺമക്കൾക്ക് (എന്റെ ജീവൻ ആണ് എന്റെ മക്കൾ )ജന്മം നൽകിയ ശേഷം എന്റെ ശരീരത്തിലും മാറ്റങ്ങൾ പലതും ഉണ്ടായി
വയർ ചാടി മാറിടം ഇടിഞ്ഞു തൂങ്ങി… സുന്ദരമായ മുഖം മാറി…. അങ്ങനെ അങ്ങനെ ഒരുപാട് മാറ്റങ്ങൾ എല്ലാരും ഒരുപാടു കളിയാക്കി അവരുടെ മുൻപിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും എന്റെ മനസിന്റെ നോവ് ആരും അറിഞ്ഞില്ല ഇപ്പോഴും അറിയുന്നില്ല….. ചിലപ്പോഴൊക്കെ എന്റെ ഭർത്താവും ആൾക്കാരുടെ മുന്നിലോ അല്ലാതെയോ…. ഒക്കെ എന്നെ കളിയാക്കാറുണ്ട്…… എന്തിനു…. ഇന്ന് വരെ നീ കഴിച്ചോ,,,, അല്ലെങ്കിൽ വാ നമുക്ക് കഴിക്കാം എന്നൊരു വാക്ക് അദ്ദേഹം ചോദിച്ചിട്ടില്ല…. പകരം നീ കഴിക്കണ്ട… atha നല്ലത് എന്നുള്ള പരിഹാസം കൂടി…
അപ്പോഴും നിറഞ്ഞ കണ്ണുകൾ മറച്ചു പിടിക്കാൻ ഞാൻ പെടുന്ന പാട് അത് അനുഭവിച്ചു തന്നെ അറിയണം…. അതിന്റെ വേദനNB: മറ്റാരുടെയും അല്ല സ്വന്തം അനുഭവം ” Krishna Veni ഒരു സ്ത്രിയുടെ വേദന………എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ് അവളുടെ വിവാഹം…പതിനാറോ പതിനെട്ടോ വയ സ്സില്‍ അവളെകല്ല്യാണം .കഴിപ്പിച്ചു അയക്കുന്നു………. അവള്‍ ആഗ്രഹിച്ചതുപ്പോലെ മേക്കപ്പ് അണിഞ്ഞ് ഫോട്ടോ എടുത്ത ് ആര്‍ഭാടമായ കല്ല്യാണം.. അന്നത്തെ സ്റ്റാര്‍ അവള്‍ തന്നെ അവളുടെ സ്വപ്ന സാക്ഷാത്കാരം…… അങ്ങിനെ പുതിയ വീട് ചുറ്റുപാട് ..തുടക്കത്തില്‍ ഒന്നു പരുങ്ങിയെങ്കിലും അവള്‍ അതിനോട് വേഗത്തില്‍ ഇണങ്ങുന്നു…..
പഠിക്കുന്ന കാലത്താണ് കല്ല്യാണമായതുകൊ ണ്ട് അവള്‍ക്ക് അടുക്കള എന്നും അപരിചിതമായിരുന്നു ..എന്നാലും അവള്‍ അതിനോടല്ലാം വേഗത്തില്‍ ഇണങ്ങി…..കാലം കടന്നു പോയി അവര്‍ക്ക് കുഞ്ഞു പിറന്നു..അവള്‍ ഉത്തരാവാദിത്വമുള്ള ഒരുഅമ്മയായി മാറി..എല്ലാം അവള്‍ പഠിച്ചു….സ്വന്തം അനിയന്‍റെ കാര്യം നോക്കാന്‍ അമ്മ അവളെ ഒരിക്കലും സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. ഞാന്‍ അമ്മയെന്ന് അവള്‍ ഉള്‍കൊള്ളുകയായിരുന്നു….ആ പിഞ്ചുകുഞ്ഞിനെ പിടിക്കുമ്പോള്‍ അവള്‍ക്ക്.. പേടിയുണ്ടായിരുന്നു.. ഒരിക്കലും ഉറക്കം ഒഴിക്കാത്ത അവള്‍ തന്‍റെ കുട്ടിയുടെ ഒാരോ കരച്ചിലിനും ഞെട്ടി ഉണര്‍ന്നൂ.. അവളാകെ മാറി… അവളുടെ കുട്ടിത്തം പോയി മറഞ്ഞു.. പണിയോട് പണി.
തന്‍റെ കുട്ടിയുടെ ഒാരോ വളര്‍ച്ചയും അവള്‍ കൗതുകത്തോടെ നോക്കിനിന്നു…സ്വന്തം ഒരുങ്ങലിന് മാത്രം സമയം കണ്ടെത്തിയിരുന്ന അവള്‍ സ്വന്തം കാര്യം ശ്രദ്ധിക്കാതായി..ആ സമയം കുട്ടിക്ക് വേണ്ടി മാറ്റിവെച്ചു………കുട്ടി വളര്‍ന്നു..അവനെ സ്കൂളില്‍ ചേര്‍ത്തി അപ്പോള്‍ രണ്ടാമത്തെ കുട്ടിയും…..രണ്ടു പേരുടെ ഇടയില്‍ അവള്‍ വട്ടം കറങ്ങി രണ്ടാമത്തെ ആള്‍ വന്നപ്പോള്‍ മുത്ത ആള്‍ക്ക് വാശി കുടി. എല്ലാം അമ്മ തന്നെചെയ്യണം……അമ്മ കുട്ടിയെ എടുക്കുന്നതും കളിപ്പിക്കുന്നതും അവന്‍ ഇഷ്ടമായില്ല.
അങ്ങിനെ പരസ്പരം അഡ്ജസ്റ്റ് ചെയ്ത് അവള്‍ മുന്നോട്ട് പോവുകയാണ്…..മോനെ സ്കുളിലേക്ക്പോകാന്‍ ഒരുക്കണം ..അതിനിടക്ക് ചെറിയ ആളുടെ കരച്ചില്‍…….അവളുടെ ഭാരം കൂടി കൂടി വന്നു..കണ്ണാടിയില്‍ നോക്കാന്‍ അവള്‍ മറന്നു പോയി..അവളുടെ ശരീരത്തിന്‍റെ ഭംഗി കുറഞ്ഞ് വരുന്നതുപ്പോലെ ..അവളുടെ യുവത്വം നഷ്ടമായിരിക്കുന്നു…..സൗന്ദര്യം ഇല്ലാതെയിരിക്കുന്നു.ഉടയാതെ അവള്‍ സൂക്ഷിച്ച അവളുടെ ശരീരം ..ഇന്ന് ശോഷിച്ചീരിക്കുന്നു…
മക്കള്‍ വലുതായികൊണ്ടിരിക്കുന്നു…..അമ്മ ചെയ്യുന്നതെല്ലാം അമ്മയുടെ ഉത്തരാവാദിത്വമാണ്.എന്ന രിതിയിലെ മക്കള്‍ കാണു അവര്‍ക്ക് നമ്മുടെ വിഷമമോ പ്രയാസമോ തിരിച്ചറിയാന്‍ കഴിയില്ല. ..ഇതാണ് സ്ത്രി കുട്ടികളെ പ്രസവിക്കാനും….അവരെ വളര്‍ത്താനുമുള്ള ഒരു ഉപകരണം…(ആനന്ദം നമ്മള്‍ ആസ്വാദിക്കുന്നുണ്ടെങ്കിലും)ഇതാണ് യാത്ഥാര്‍ത്ഥ്യം..ഞാന്‍ എനിക്ക് വേണ്ടിയല്ലാ എല്ലാം സ്ത്രികളുടെയും പ്രതീകമായിട്ടാണ് സംസാരിച്ചത്