അവൾക്ക് അമ്മയില്ല കിടക്കാൻ വീടില്ല കൂടെ മുഴുപ്പട്ടിണിയും എന്നാലും സ്വന്തം പെങ്ങളായി കണ്ടു ഞങ്ങൾ അവളുടെ വിവാഹം അങ്ങ് നടത്തി വൈറൽ കുറിപ്പ്

EDITOR

ജീവിതത്തിൽ ഒന്നും ഇല്ലാത്ത തകർന്ന ഒട്ടേറെ ആളുകൾ ഉണ്ട്, കയറി കിടക്കാൻ വീടില്ലാത്തവരും ഒന്നിനും വകയില്ലാത്തവരും അങ്ങനെ ഒട്ടേറെ പേർ, അങ്ങനെ ഉള്ളവർക്ക് കൈ താങ്ങാവാൻ ദൈവം മനുഷ്യനായി അവതരിക്കുന്ന കാഴ്ചകളിൽ ഒന്നു,കിടിലം ഫിറോസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

എന്റെ നെഞ്ചിൽ ചേർന്നു നിന്നു കരയുന്ന ഇവളുണ്ടല്ലോ, അഭിമാനത്തോടെ പറയും ഞങ്ങൾ ദത്തെടുത്തു അന്തസായി കെട്ടിച്ചയച്ച കുട്ടിയാണ്.92.7 BIG FM Malayalam, നടത്തിയ വിവാഹം താര എന്നാണ് എന്റെയീ പെങ്ങളൂട്ടിയുടെ പേര്. അമ്മയില്ല, കയറിക്കിടക്കാൻ വീടില്ല, പഠിക്കാൻ വഴിയില്ല, പലപ്പോഴും പച്ചപ്പട്ടിണി
ഇപ്പൊ അമ്മയില്ലാത്ത അവൾക്കൊപ്പം ഒരു നാട് മുഴുവനുണ്ട് .പൊന്നുപോലെ നോക്കാൻ ലിബിൻ എന്ന നെഞ്ചുറപ്പുള്ള ഭർത്താവുണ്ട് അവൾക്കൊരു വീട് ഞങ്ങൾ മുൻകൈയെടുത്ത് നൽകി, പഠിപ്പിച്ചു നാട്ടുകാരോട് മുഴുവൻ പറഞ്ഞു പതിനെട്ടര പവൻ സ്വർണമിട്ടു കെട്ടിച്ചയച്ചു അതും നല്ലൊരു ഓഡിറ്റോറിയത്തിൽ 1500 പേരെയും ക്ഷണിച്ചു ഒന്നാംതരം സദ്യയും വിളമ്പി കെട്ടിച്ചു വിട്ടു.

എന്തിനാ ഇപ്പോ ഇത് ഒന്നൂടി ഓർത്തതെന്നോ ?ഫേസ്ബുക്കിലൂടെ നൻമ ചെയ്യാനാകും,ഇറങ്ങിത്തിരിച്ചാൽ ആർക്കും തളർത്താനാകില്ല എന്ന് എന്നെത്തന്നെ ഒന്നോർമിപ്പിക്കാൻ നല്ലതു ചെയ്തിട്ട് ഫേസ്ബുക്കിൽ ഇടുന്നതെന്താ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്.ഇവളെ ഞങ്ങൾക്ക് കാണിച്ചു തന്നതും, പഠിപ്പിക്കാനായതും, വീട് വച്ചുകൊടുക്കാൻ ആയതും, കല്യാണം നടത്താനായതും ഒക്കെ ഫേസ്ബുക് പേജുകൾ ഉള്ളതു കൊണ്ട് കൂടിയാണ്.വലം കൈ ചെയ്യുന്നത് ഇടം കൈ അറിയണം !അത്രന്നെ, അറിഞ്ഞാൽ ആർക്കെങ്കിലുമൊക്കെ നല്ലത് ലഭിക്കും. അറിഞ്ഞില്ലെങ്കിൽ വലിയ മാറ്റമൊന്നുമില്ലാതെ രാഷ്ടീയോം മതോം ചർച്ചചെയ്തനമ്മൾ സമയം കളയും.പരക്കട്ടെ പ്രകാശം
Kidilam Firoz Big MJ Sumi ചിറക്