അമ്മയുടെ 150 രൂപയുടെ മരുന്ന് ഇ മെഡിക്കൽ സ്റ്റോറിൽ പതിമൂന്നു രൂപക്ക് കിട്ടി വൈറൽ കുറിപ്പ്

EDITOR

Updated on:

ഇ പോസ്റ്റ് പൊതുസമൂഹത്തിനു വേണ്ടി പരമാവധി ഷെയർ ചെയ്യുക:നിങ്ങൾ ഫേസ്ബുക്കിലും വാട്സ്അപ്പിലും കണ്ടിരിക്കും ജൻ ഔഷധി എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളെപ്പറ്റിയും അവിടെ മരുന്നുകൾക്ക് വളരെ വിലക്കുറവാണ് എന്നതിനെ കുറിച്ചും. എനിക്കു കിട്ടിയ ആ അറിവിൽ കഴിഞ്ഞ ദിവസം കലൂർ വഴി വരുമ്പോൾ ബസ് സ്റ്റാൻഡ്ന് അടുത്തുളള പെന്റാ ടൗറിൽ ഉള്ള ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഞാൻ കണ്ടു പിടിച്ചു. വലിയ ആൾത്തിരക്കൊന്നും കണ്ടില്ല. അപ്പോൾ എനിക്കു തോന്നി നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന പല വാർത്തകളെയും പോലെ ഊതി പെരുപ്പിച്ചതാകും ഞാൻ കേട്ട വിലക്കുറവിന്റെ വാർത്തയും എന്ന്.ജൻ ഔഷധി

ജൻ ഔഷധി ഞാൻ അവിടെ കടയിൽ ഇരുന്നവരോട് ചോദിച്ചു ഇതു തന്നെയല്ലേ സർക്കാർ പരസ്യത്തിലുള്ള മെഡിക്കൽ സ്റ്റോർ എന്നു. അതെ എന്ന ഭാവത്തിൽ അവർ തലയാട്ടി. ഞാൻ എന്റെ അമ്മക്ക് സ്ഥിരമായി വാങ്ങുന്ന മരുന്നിന്റെ slip കൊടുത്തു .അവർ അത് എടുത്തു എത്ര എണ്ണം വേണം എന്നു ചോദിച്ചു. സാധാരണ 30 എണ്ണം വാങ്ങും ഞാൻ കരുതി ഒരു 40 എണ്ണം വാങ്ങിയേക്കാം എന്തായാലും അല്പം വിലക്കുറവു കാണില്ലേ.സാധാരണയായി 40 എണ്ണം 180 രൂപ ആകും. അവർ പായ്ക്ക് ചെയ്തു ഞാൻ ബില്ല് അടക്കാനായി എത്ര രൂപ ആയി എന്നു തിരക്കിയപ്പോൾ കിട്ടിയ മറുപടിയിൽ സത്യത്തിൽ ഞാൻ ഞെട്ടിപ്പൊയി വെറും 13 രൂപ.

ഇതു പോലെ മറ്റു പല മരുന്നുകളുടേയും വില തിരക്കി നോക്കിയപ്പോൾ അതിശയിപ്പിക്കുന്ന വിലക്കുറവാണെന്നു മനസ്സിലായി.പക്ഷെ ഇക്കാര്യം സാധാരക്കാരിൽ പലരും മനസ്സിലാക്കിയിട്ടില്ലെന്ന് അവിടെ നിന്നും അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ അവിടുത്തെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറിലെ തിരക്കു കണ്ടപ്പോൾ എനിക്ക് മനസ്സിലായി.പക്ഷെ ഇത് സാധാരണക്കാരിൽ എത്തിക്കേണ്ട ബാധ്യത നമുക്കു ഓരോരുത്തർക്കും ഇല്ലേ.അവിടെയുള്ള മരുന്നുകളെ പറ്റിയുള്ള അന്വേഷണങ്ങൾ അവിടുത്തെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി തരുന്നതാണ്.Pradhanmantri Jan Aushadhi Medical Store.പ്രധാനമന്ത്രി ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ 22 എണ്ണം കേരളത്തിലെ പല ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്. അവയുടെ വിശദമായ വിവരങ്ങൾ ഒന്ന് അന്വേഷിച്ചാൽ നമ്മുടെ ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറും നമുക്ക് കണ്ടെത്താം.