ഇന്ത്യ ഭരിക്കുന്നതൊരു പെണ്ണ് എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന് ചൊറിയാന്‍ വന്നത് പലതവണ ഇന്ദിരാഗാന്ധി പറഞ്ഞു നോക്കി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോ ഇന്ദിരാജി പട്ടാളത്തോട് പറഞ്ഞു കേറി പണി തുടങ്ങിക്കോളാന്‍.പിന്നെ കാണുന്നത് പാക്കിസ്ഥാന്റെ ഭൂപടത്തില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാന് മാഞ്ഞു പോകുന്നതാണ്.
വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ”ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ എന്റെ രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍ പോലും കാണുകയില്ല.
ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചു പോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടുതും ചരിത്രം, പതിമൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാന്റെ ദുർബലപ്പെടുത്തിയ ഇന്ദിരാജി ഒരു ലക്ഷത്തോളം പാക്കിസ്ഥാന് സൈന്യത്തെ തടങ്കലിലാക്കി.
ചെയ്ത തെറ്റിന് പാക്കിസ്ഥാനെ കൊണ്ട് കാല് പിടിച്ച് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ”ഇന്ത്യാ മഹാരാജ്യത്തിന്റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗയാണ് ശ്രീമതി ഇന്ദിരാ ഗാന്ധി” എന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുന്‍ഗാമി സാക്ഷാല്‍ അടല്‍ ബിഹാരി ബാജ്പേയിയാണ്.പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന്റെ ജീവിത കാഴ്ച.ഇന്ദിരയെന്ന ഇന്ത്യയുടെ അമ്മ എന്നും മരണം ഇല്ലാതെ മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കും.ഇപ്പോൾ ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നു ഇന്ത്യൻ ജവാന്മാരുടെ ജീവൻ എടുത്തവർക്ക് ഒരു തിരിച്ചടി .