കണ്ണ് നിറയാതെ വായിക്കാനാകില്ല സ്വന്തം മകന് സ്വയംഭോഗം ചെയ്തു കൊടുക്കുന്ന അച്ഛൻ പേരൻപിലെ അമുദവൻ ഇതാ

EDITOR

മഹത്തായ മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞു പ്രേക്ഷകരുടെ കണ്ണും മനസും നിറയ്ക്കുകയാണ് പേരൻപ് എന്ന മികച്ച കാഴ്ചാനുഭവം. കേവലം തിരശീലയിലെ കാഴ്ചാനുഭവത്തിനു വേണ്ടി എഴുതപ്പെട്ട ഒരു കഥയല്ല പേരൻപിലേത്. ചുറ്റുപ്പാടും ജീവിക്കുന്ന ഒരു പറ്റം നിസഹായകരായ മനുഷ്യരുടെ വേദനകളെ ഒപ്പിയെടുക്കുന്നുണ്ട് മമ്മൂട്ടി അമുദവനായി പകർന്നാടിയ പേരൻപ് എന്ന ചിത്രം.

വൈകല്യമുള്ള കുഞ്ഞുങ്ങൾ വളർച്ചയെത്തുമ്പോൾ ഏതൊരു സാധാരണ വ്യക്തിയെയും പോലെ കാമമടക്കമുള്ള എല്ലാ വികാരങ്ങളും അവർക്കുണ്ടാവുമെന്ന തിരിച്ചറിവ് നടത്തുന്ന അമുദവൻ അനുഭവിക്കുന്ന വേദന വിവരിക്കാനാകാതെ പ്രേക്ഷകൻ വിങ്ങിപ്പൊട്ടുമ്പോൾ യഥാർത്ഥജീവിതവുമായി ഏറെ ഇഴചേർന്നു നിൽക്കുന്നതാണ് ഈ ചിത്രമെന്ന് തെളിയിക്കുകയാണ് സാമാന അനുഭവങ്ങൾ.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്ന സിനിമ മികച്ച അഭിപ്രായങ്ങൾ നേടുമ്പോൾ അമുദവനുമായി ബന്ധിപ്പിക്കാവുന്ന ഒരു അച്ഛന്റെ നോവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ദക്ഷിണാഫ്രിക്കയിൽ നിന്ന്. ചലനശേഷിയും സംസാരശേഷിയുമില്ലാത്ത തന്റെ പൊന്നുമകന്റെ ലൈംഗിക ഉണർച്ചകളെ മനസിലാക്കുന്ന ഈ പിതാവിന് ജീവിതത്തിൽ ഫൈസൽ മുഹമ്മദിന്റെ മുഖമാണ്.

ജോഹന്നാസ്ബർഗ് സർവകലാശാലയിലെ നരവംശശാസ്ത്ര, ലൈംഗിക പ്രൊഫസറായ ഫൈസൽ മുഹമ്മദാണ് കണ്ണീർ നനവുളള ജീവൻ തുടിക്കുന്ന അമുദവനായി നമ്മുടെ മുൻപിലുളളത്. ഇതൊരു അമുദവന്റെയോ ഫൈസൽ മുഹമ്മദിന്റെയോ കഥയല്ല ചുറ്റിലും നിരവധി അമുദവൻമാരാണ് തങ്ങളുടെ െപാന്നോമന മക്കളുടെ നിസഹായതയിൽ ഹൃദയം തകരുന്ന വേദനകളിലൂടെ കടന്നു പോകുന്നത്.

ഫൈസൽ മുഹമ്മദിന്റെ ബ്ലോഗുകളിലാണ് തന്റെ അനുഭവങ്ങൾ കോറിയിട്ടിരിക്കുന്നത്. മുപ്പുതുവർഷങ്ങൾക്കു മുൻപ് എനിക്കൊരു മകൻ പിറന്നപ്പോൾ ഏതൊരു പിതാവിനെയും പോലെ ഞാൻ സന്തോഷിച്ചു. മകന്റെ രോഗാവസ്ഥ ആ സന്തോഷങ്ങളെ തച്ചുതുടയ്ക്കുന്നതായിരുന്നു. ചലനശേഷിയും സംസാരശേഷിയുമില്ലാത്ത മുസ്തഫ എന്ന മകനെ വർഷങ്ങളായി ഞാൻ തന്നെയാണ് പരിചരിക്കുന്നത്.

മുസ്തഫയുടെ 17 ആം വയസിലാണ് കുളിപ്പിക്കുന്ന സമയങ്ങളിൽ ലിംഗോദ്ധാരണം ഉണ്ടാകുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും ഏറെ പഠനങ്ങൾക്ക് ശേഷമാണ് മകന് സ്വയംഭോഗം ചെയ്തു കൊടുക്കാൻ താൻ തീരുമാനിക്കുന്നതെന്നും ഫൈസൽ മുഹമ്മദ് പറയുന്നു.മകന്റെ തെറാപ്പിയുമായി ബന്ധപ്പെട്ട് എനിക്കു നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യവും ഇതാണെന്നും ഫൈസൽ മുഹമ്മദ് കുറിക്കുന്നു. പുഞ്ചിരിയിലൂടെയും പൊട്ടിച്ചിരിയിലൂടെയും അവൻ ആശ്വാസവും സന്തോഷവും ഉൻമേഷവും കണ്ടെത്തുന്നത് എങ്ങനെയാണെന്ന് താൻ നേരിട്ടു കണ്ടുവെന്നും ഫൈസൽ കുറിക്കുന്നു.വിഷയത്തിൽ കൂടുതൽ തുറന്ന ചർച്ചകൾ വേണമെന്നും പൊതുവായി ഇത്തരം കാര്യങ്ങൾ സംസാരിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

2016 മെയ് 21ന് പ്രസിദ്ധീകരിക്കപ്പെട്ട ബ്ലോഗ് പോസ്റ്റ് പേരൻപിന്റെ വരവോടെ വീണ്ടും വായിക്കപ്പെടുന്നു. ഇത്തരത്തിലുളള കുഞ്ഞങ്ങളെ കൊണ്ട് കഷ്ടപ്പെടുന്ന നിരവധി അമ്മമാരും അച്ഛൻമാരും നമുക്ക് ഇടയിലുണ്ട്. പ്രായപൂർത്തിയായ ഇത്തരം കുഞ്ഞുങ്ങളുടെ ലൈംഗിക ഉണർവുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുന്ന നൂറുകണക്കിന് മാതാപിതാക്കളുടെ വേവുനോവാണ് പേരൻപിലുടെ ദൃശാവിഷ്കരിക്കപ്പെടുന്നതും.