മൂന്നു വർഷത്തെ പ്രണയം പെട്ടെന്ന് അവൾ ഇഷ്ടമല്ലെന്നു പറഞ്ഞപ്പോ തകർന്നു പോയി കൈ മുറിച്ചു ബൈക്ക് ഇടിച്ചു കയറ്റി കുറിപ്പ് വൈറൽ

EDITOR

ഇന്ന് ഫെബ്രുവരി 1 എനിക്ക് പുനർജ്ജന്മം കിട്ടിയിട്ട് ഇന്നേക്ക് 2 വർഷം.എല്ലാവരെയും പോലെ ഞാനും അവളെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ചു .എനിക്കുള്ളതെല്ലാം ഞാൻ അവൾക്കും നൽകി.പ്രണയത്തിന്റെ ലോകത്തിൽ ഞങ്ങൾ പറന്ന് നടന്നു. ഒരു പക്ഷെ എന്നെ ഇങ്ങോട്ടു വന്നു ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ടാകാം അവളെ ആർക്കും വിട്ടുകൊടുക്കരുത് എന്ന വാശി എനിക്കുണ്ടായിരുന്നു. അവളും ആ ഉറച്ച തീരുമാനത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം അവൾ എന്റെ അമ്മയോട് സംസാരിച്ചത്.

അവനെയാണ് ഞാൻ സ്നേഹിക്കുന്നത് അവന്റെ പണത്തിനെയല്ല “3 വർഷത്തെ പ്രണയം.പക്ഷെ ഇടക്കെവിടെയോ ഒരു അകൽച്ച പോലെ എനിക്ക് തോന്നി.മെസ്സേജ് ന് മറുപടി ഇല്ല.കോൾ വിളിച്ചാൽ എടുക്കില്ല.എന്നെ പൂർണമായും അകറ്റി നിർത്തിയത് പോലെ.എന്തും എന്നോട് മനസ്സ് തുറന്ന് പറഞ്ഞുകൊണ്ടിരുന്ന അവൾ ഇത് മാത്രം എന്നോട് പറഞ്ഞിരുന്നില്ല. എന്റെ തോന്നൽ ശെരി ആയിരുന്നു അവൾ മറ്റൊരാളുമായി പ്രണയത്തിൽ ആയിരുന്നു.ചങ്ക് തകർന്ന നിമിഷം.ജീവനുതുല്യo സ്നേഹിച്ചവൾ മറ്റൊരാൾക്ക് സ്വന്തമാവുന്നത് ഓർക്കാൻ പോലും എനിക്കായില്ല .എന്നോട് സ്വയം വെറുപ്പ്‌ തോന്നി തുടങ്ങി മരണം ആയിരുന്നു ഞാൻ രക്ഷപെടാൻ കണ്ടെത്തിയ മാർഗം. ഒന്നിനും ഒരു പരിഹാരം ആകില്ല എന്നറിയാം പക്ഷെ എനിക്ക് അത് ചെയ്യണമായിരുന്നു .അതിന് വേണ്ടി തന്നെ കയ്യിൽ ഒരു ബ്ലേഡ് ഞാൻ സൂക്ഷിച്ചിരുന്നു.

ഫെബ്രുവരി 1 പ്രതീക്ഷ കൈവിടാതെ അവളോട്‌ സംസാരിക്കാൻ ഞാൻ പോയി പക്ഷെ എന്റെ മുഖത്തുപോലും അവൾ നോക്കിയില്ല.സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ എനിക്ക് അത് ചെയ്യെണ്ടി വന്നു. ബ്ലേഡ് എടുത്തു കൈത്തണ്ടയിൽ വാശി തീരുവോളം ഞാൻ വരഞ്ഞു. എന്റെ രക്തം കണ്ടിട്ടുപോലും അവളുടെ മനസ്സലിഞ്ഞില്ല.കോളേജ് ബസ്സിൽ കേറുമ്പോഴെങ്കിലും നോക്കുമെന്നു ഞാൻ കരുതി പക്ഷെ എനിക്ക് തെറ്റി.എന്റെ ഉള്ളിലെ സങ്കടം കൂടി വന്നു.രക്തം ഒഴുകുന്ന കൈയ്യുമായി ഞാൻ ബസ്സിന്‌ പിന്നാലെ ബൈക്കിൽ പാഞ്ഞു.ഒരുനിമിഷം എന്റെ ബോധം എല്ലാം മറഞ്ഞു.കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രി കിടക്കയിൽ. കാലുകൾ ഒടിഞ്ഞിരുന്നു.ശരീരം അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് ബസ്സിന്‌ പുറകിൽ ബൈക്ക് പാഞ്ഞുകേറിയെന്നും ആരോ ആശുപത്രിയിൽ ആക്കിയെന്നും.

ആൾകൂട്ടത്തിൽ അവളെ ഞാൻ തിരഞ്ഞു പക്ഷെ കണ്ടില്ല.അവളുടെ സുഹൃത്തുക്കളെ ഞാൻ വിളിച്ചു .അവൾ അറിഞ്ഞിട്ടും ഒരു ഭാവവ്യത്യാസം പോലും അവൾക്കു ഉണ്ടായില്ല എന്നറിഞ്ഞു.1 മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ എത്തി.അവളുടെ വീട്ടുകാരുമായി ഒത്തുതീർപ്പിനായി സംസാരിച്ചു.പക്ഷെ എല്ലാം എനിക്ക് എതിരായിരുന്നു.മറ്റുള്ളവർക് മുന്നിൽ ഞാൻ തെറ്റ്‌കാരൻ ആയി അവളെ ഞാൻ ശല്യപെടുത്തുകയായിരുന്നു എന്നവൾ പറഞ്ഞു.പക്ഷെ അവൾ നൽകിയ പ്രണയ ലേഖനങ്ങൾ അവൾക്കെതിരായി അപ്പോഴേക്കും നാട്ടിൽ എന്നെ പറ്റി കഥകൾ പരന്നിരുന്നു .മദ്യം മയക്കുമരുന്ന് എല്ലാത്തിനും ഞാൻ അടിമ ആണെന്ന് അവൾ എല്ലാവരോടും പറഞ്ഞു.പ്രായത്തിന്റെ പക്വത കുറവിൽ അവൾക്കു തോന്നിയ ഒരു മണ്ടത്തരം മാത്രം ആയിരുന്നു ഈ ബന്ധം എന്നവൾ എന്റെ വീട്ടുകാരുടെ മുന്നിൽ വെച്ച് പറഞ്ഞു.തികച്ചും ഒറ്റപെട്ടുപോയി .

എങ്ങും ഏകാന്തത. നീണ്ട നാളത്തെ കൗണ്സിലിംഗ് ന് ശേഷം ഞാൻ പിന്നെയും എന്റെ പഴയ ജീവിതത്തിലേക്ക് കടന്നുവന്നു.അമ്മയുടെയും പപ്പയുടെയും പൂർണ പിന്തുണ എനിക്കുണ്ടായി.കാംകോ കമ്പനിയിൽ ഞാൻ ജോലിക്കു കയറി .എല്ലാവരുടെയും സ്നേഹം എന്നെ പൂർണ സന്തോഷവാനാക്കി.ഇന്ന് ഞാൻ എല്ലാം മറന്ന് തുടങ്ങിയിരിക്കുന്നു .കൈയിലെ മുറിപ്പാടുകൾ മാഞ്ഞു തുടങ്ങി.ഞാൻ ഇപ്പോൾ സന്താഷവാനാണ്.എന്നെ ഈ ഒരവസ്ഥയിൽ തിരികെ എത്തിക്കാൻ എനിക്ക് കൂട്ട് നിന്ന എന്റെ പ്രിയകൂട്ടുകാർ ,പപ്പ ,അമ്മ ,അനിയത്തി അവരാണ് എനിക്കെല്ലാം .ഇന്ന് ഞാൻ അവരെ സ്നേഹിക്കുന്നു മറ്റെന്തിനേക്കാളും.                                        Love you all എൽദോ