തലയണ ഉറകള്‍:ബോര്‍ഡറുകള്‍ ഉള്ള കോട്ടന്‍ സാരികള്‍ തലയണ ഉറകള്‍ നിര്‍മ്മിക്കാന്‍ പറ്റിയ ഒന്നാണ്. സ്വര്‍ണ വര്‍ക്കുകള്‍ ഉള്ള സില്‍ക്ക്, സില്‍ക്ക് കോട്ടന്‍ ഉള്ളവ തിളക്കമുള്ള തലയണ സെറ്റുകളാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഉപയോഗിക്കാം.
കീചെയ്‌നുകളും ബുക്ക്മാര്‍ക്കുകളും:നേര്‍ത്ത ചരുതാകൃതിയില്‍ സാരിയുടെ ബോര്‍ഡറുകള്‍ മുറിയ്ക്കുക. ബുക്ക് മാര്‍ക്ക് ഉണ്ടാക്കുന്നതിനായി ഈ ബോര്‍ഡറുകള്‍ ഒരു കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിക്കുക. എല്ലാ ബോര്‍ഡറുകളുടെയും രണ്ടറ്റങ്ങളിലും ചെറിയ സുഷിരങ്ങള്‍ ഉണ്ടാക്കുക. അതിലൂടെ റിബണ്‍ കടത്തിവിടാം.
കീചെയ്ന്‍ ഉണ്ടാക്കാനും എുപ്പമാണ്. ഇഷ്ടപ്പെട്ട ബോര്‍ഡറിന്റെ ഒരു തുണ്ട് എടുക്കുക. തുണ്ടിന്റെ ഒരറ്റത്തിലൂടെ ചെറിയൊരു മണിയും കീ റിങ്ങും ഇടുക. അതിനുശേഷം രണ്ടറ്റങ്ങളും തുന്നിച്ചേര്‍ക്കുക. കീചെയ്ന്‍ റെഡി.മെത്ത ഉറകള്‍:പഴയസാരികള്‍ കൊണ്ട് മെത്തകള്‍ക്ക് ഉറകള്‍ തയ്ക്കാം.ഇത് പോലെ ഈ വീഡിയോ കണ്ടാൽ ഇനി ആരും പഴയ സാരീ, ചുരിദാർ, tshirt, pant ഒന്നും കളയില്ല.വീട്ടമ്മാർക്ക് ഉപകാരപ്രദമായ ഡോർ മാറ്റ് ഉണ്ടാക്കാം 5 മിനിറ്റിൽ. സ്റ്റിച്ചിംഗ് അറിയാത്തവർക്കും ഇത് തൈച്ചെടുക്കാം. ഒരു അളവ് കൂടി വേണ്ടാ ഈ കട്ടിയുള്ള mat തയ്‌ക്കാൻ. കടയിൽ കിട്ടുന്നതിനേക്കാൾ നല്ല ക്വാളിറ്റി മാറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം വേസ്റ്റ് തുണിയിൽ നിന്ന്.