മൂന്നു മിനിറ്റിൽ മുഖം തിളങ്ങി നിൽക്കും ദിവസം മുഴുവൻ ഇത് വീട്ടിൽ തയ്യാറാക്കാം

EDITOR

മുഖ സൗന്ദര്യം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് .കെമിക്കൽ അടങ്ങിയ പല ക്രീമുകളും മുഖം വെളുക്കാനും തിളങ്ങാനും അങ്ങനെ പല കാര്യങ്ങൾക്കും ഉപയോഗിക്കാത്തവർ ഉണ്ടാകില്ല . എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ വളരെ ചിലവ് കൂടിയവ ആണ് എന്ന് മാത്രമല്ല ഉദ്ദേശിക്കുന്ന ഫലം പലപ്പോഴും കിട്ടണം എന്നും ഇല്ല .ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രകൃതിദത്ത സൗന്ദര്യവര്‍ധക വഴികളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്‌ .ഇവ ചിലവ് കുറഞ്ഞവ ആണ് എന്ന് മാത്രമല്ല പലപ്പോഴും കൃത്രിമ വസ്തുകള്‍ ഉപയോഗിക്കുന്നതിലും നല്ല ഫലം കിട്ടുകയും ചെയുന്നു .അങ്ങനെ നമുക്ക് നമ്മുടെ അടുക്കളയില്‍ ലഭ്യമായ ചില സൗന്ദര്യ വര്‍ധക വസ്തുകള്‍ ഉപയോഗിച്ച് എങ്ങനെ മുഖ സൌന്ദര്യം വര്‍ധിപ്പിക്കാം എന്ന് നോക്കാം

ഓറഞ്ചിന്റെ തൊലി ഉണക്കുക. വെയിലത്തിട്ടോ അല്ലെങ്കിൽ എവിടെയെങ്കിലും വെച്ചു ഉണക്കുക. ഒരാൾക്ക് ആറോ ഏഴോ ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചാൽ ആഴ്ച്ചയിൽ ഒന്ന് വീതം ഒരു മാസം ഉപയോഗിക്കാം.നന്നായി ഉണങ്ങിയത്തിന് ശേഷം മിക്സിൽ അടിച്ചു പൊടിക്കുക.എയർ ടൈറ്റ് പാത്രത്തിൽ അടച്ചു വെക്കുക.ആവശ്യത്തിന് ഓറഞ്ച് ഉണക്കിയ പൊടി ഒരു പാത്രത്തിൽ എടുത്തു അൽപ്പം വെള്ളവും, പാലും ഒഴിച്ചു മിശ്രിതമാക്കുക. (പാല് എണ്ണമയം ഉള്ളവർക്ക് ആവശ്യമെങ്കിൽ ഒഴിവാക്കാം. വെള്ളം മാത്രം ഒഴിച്ചാൽ മതിവാകും.) പൊടി ഉപയോഗിക്കുമ്പോൾ മുഖം ഡ്രൈ ആകുണെങ്കിൽ പാൽ കൂടെ ചേർക്കുക.

മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ഉണങ്ങിയ പൊടി തൂത്തു കളയുകയോ അല്ലെങ്കിൽ തണുത്ത വെള്ളം ഒഴിച്ചോ കഴുകുക. സോപ്പ് ഉപയോഗിക്കേണ്ടതില്ല. കഴുകുന്നതിന് പകരം.തൂത്തു കളയുകയാണ് നല്ലത്.കടയിൽ പോയി അതും ഇതും വാങ്ങി തേക്കുന്നതിലും നല്ലതാണ്‌ ഇത്. എളുപ്പമാണ്. മുഖം വെളുക്കാൻ അല്ല കേട്ടോ. വെയിലു കൊണ്ട് ക്ഷീണിക്കുന്ന മുഖത്തിന് നല്ലൊരു ഗ്ലോവിങ് എനർജി ഇതിൽ നിന്നും ലഭിക്കും. ശ്രമിച്ചു നോക്കു