10 വർഷം മുൻപുള്ള ഫോട്ടോയിൽ ഇവർ സ്വപ്നനത്തിൽ പോലും കരുതിയില്ല താലിയുമായി വരുമെന്ന് സംഭവം വൈറൽ

0
7050

സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ‘ടെന്‍ ഇയര്‍ ചലഞ്ചാണ്’. പത്ത് വര്‍ഷം മുന്‍പുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും ഒരുമിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതാണ് ഈ ചലഞ്ച്. ഹാഷ്ടാഗായി ‘ten year challenge’ എന്നും നല്‍കും. ഉണ്ണി മുകുന്ദന്‍, ഭാവന, അജു വര്‍ഗീസ്, ശ്രുതി ഹസന്‍, പേര്‍ളി മാണി, അഹാന കൃഷ്ണകുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചലഞ്ച് ഏറ്റുപിടിച്ചതോടെ ആരാധകരും ആവേശത്തിലായി. പത്തുവര്‍ഷം മുന്‍പുള്ള ചിത്രങ്ങളെ ഇപ്പോഴത്തെ നമ്മുടെ രൂപവുമായി താരതമ്യം ചെയ്യലൊക്കെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ ഉണ്ടാകാറുണ്ട്.

ചലഞ്ചിന്റെ ഭാഗമായി അരുണ്‍ കുമാര്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ തരംഗമായിരിക്കുന്നത്. ആദ്യത്തേത് ഒരു ഗ്രൂപ്പ് ഫോട്ടോയാണ്. അതില്‍ രണ്ടുപേരെ മാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. രണ്ടാമത്തേത് യുവാവിന്റെ വിവാഹ ചിത്രമാണ്. ആദ്യത്തെ ചിത്രത്തിലെ രണ്ടുപേരാണ് രണ്ടാമത്തെ ചിത്രത്തിലെ വധുവും വരനും. ദൈവത്തിന്റെ ഈ നിയോഗത്തിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ്.