സ്ത്രീ ശരീരം ഭോഗവസ്തുവായി മാത്രം കാണുന്നവർ അറിയുക റസീന പറയുന്നു ഇതാണ് സ്ത്രീ ശരീരം

EDITOR

നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യ പെടേണ്ടതുണ്ട്. അടിവസ്ത്രങ്ങളുടെ പരസ്യത്തിൽ, മാംസളമായി മാത്രമല്ല. ചുക്കി ചുളിഞ്ഞതും, തൂങ്ങിപോയതും നീരുവെച്ചതും, രോഗം ബാധിച്ചതും ആയ സ്ത്രീമേനി പുരുഷലോകത്തിന് പരിചിതമാവേണ്ടത് സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്തിന്റെ കൂടി ആവിശ്യമാണ്. പുരുഷന്റെ രോമാവൃതമായ വിരിഞ്ഞമാറിടം വല്യേ ആനയാണ് ചേനയാണ് സ്ത്രീകളിൽ ഉത്തേജനം ഉണ്ടാകുന്നുണ്ട് എന്നൊക്കെ ആണല്ലോ വെപ്പ്.

നിരന്തരം അനാവൃതമായിരുന്നിട്ടും കണ്ടമാത്രയിൽ കേറിപ്പിടിക്കാനുള്ള ത്വര സ്ത്രീകൾക്ക് തുലോം കുറവാണ്. അവളൊരു നന്മമരം ആയതുകൊണ്ടോഅവൾക്കു വികാരങ്ങൾ കുറവായതോ അല്ല അതിനുകാരണം. ആ അടക്കി വെക്കലിന് പിറകിൽ ഒരു പരിശീലനം നടന്നിട്ടുണ്ട്. പിതാവിന്റെ, സഹോദരന്റെ, അടുത്ത വീട്ടിലുള്ള സകല പുരുഷൻ മാരുടെയും,

പറമ്പിലും പാടത്തും പണിയെടുക്കുന്നോരുടെ, തോട്ടിലും കുളത്തിലും കുളിക്കുന്നോരുടെ, പിന്നെ സിനിമയിൽ ചിത്രത്തിൽ, അങ്ങിനെ യങ്ങിനെ ലൈംഗികത യുമായി ചേർന്നല്ലാതെ, അതിസാധാരണ മായ ജീവിതസാഹചര്യങ്ങളിൽ പുരുഷമാറിടം/ശരീരം സ്ത്രീകൾ കണ്ടു പരിചയിച്ചിട്ടുണ്ട്. രോമാവൃതവും ആകർഷണീയവും ആയത് മാത്രമല്ല, നരച്ചരോമങ്ങളും, കൂനികൂടിയതും ശ്വാസം മുട്ടൽ കൊണ്ട് തിരുമ്മി തീർന്നതും ഒക്കെയുമാണ് പുരുഷമാറിടം. അതുകൊണ്ട് തന്നെ ഒറ്റകാഴ്ചയിൽ അത് സ്ത്രീയിൽ ഉണ്ടാക്കുന്നത് കാമം മാത്രം അല്ല.

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗിക മല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗിക മല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട് ! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യത യാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

പ്രവേശനകവാടം കണ്ടു കുരു പൊട്ടി തീർന്നങ്കിൽ കൂടെ യുള്ള ചിത്രം കൂടി കണ്ടേക്കു. 2008 ൽ ബ്രിട്ടീഷ് കലാകാരനായ Jamei MacCartaney മുപ്പത് അടി നീളത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത the great wall Of vagina എന്ന ശില്പമാണ് ചിത്രത്തിൽ. നാനൂറ് സ്ത്രീകൾ ആണ് ഈ ശില്പത്തിനായി മോഡൽ ആയത്. അതായത് ശരീരത്തിന്റെ വ്യവഹാരങ്ങൾ, സാധ്യതകൾ അനന്തമാണ്. ചിലർക്ക് ഇരുട്ടത്തു മാത്രമേ അത് ശീലമുള്ളൂ എന്നുമാത്രം.