വെറും ഇരുപതു മിനിറ്റിൽ കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് തുടച്ചു കളയാം

EDITOR

കഴുത്തിനു ചുറ്റും കറുപ്പ് നിറം വ്യാപിക്കുന്നത് പല തരത്തിലാണ് നമ്മളെ അസ്വസ്ഥയാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ട് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള കാരണങ്ങള്‍ ഇതിനു പുറകിലുണ്ട്. കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. ഇത് പലപ്പോഴും കറുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.പലപ്പോഴും മുഖം വൃത്തിയാക്കുന്ന തിരക്കില്‍ നമ്മള്‍ കഴുത്തിനെ മറന്ന് പോവുന്നു. പൊടിയുടെ അഴുക്കും അടിഞ്ഞിരുന്ന് തന്നെയാണ് പ്രധാനമായും കഴുത്തിനു ചുറ്റും കറുപ്പ് പടരുന്നതും. എന്നാല്‍ കഴുത്ത് കഴുകിയെന്ന് തന്നെ ഇരിക്കട്ടെ ഇത് പലപ്പോഴും മോയ്‌സ്ചുറൈസ് ചെയ്യാന്‍ മറന്നു പോവും. ഇത് കഴുത്തില്‍ ഇരുണ്ട നിറവും ചുളിവുകളും വീഴാന്‍ കാരണമാകും.

ചര്‍മ്മസംരക്ഷണത്തിന് യാതൊന്നും നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. ഒരു കറ്റാര്‍ വാഴ എടുത്ത് അത് കഴുത്തിനു ചുറ്റും നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് 10 മിനിട്ടോളം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ഇതിലുള്ള ഫ്‌ളവനോയ്ഡുകളും എന്‍സൈമുകളും കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ മതി ഇത് കഴുത്തിലെ കറുപ്പിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.