എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ വലിയ മൂത്ര കഥ ശംഖുമുഖത്തു നേരിട്ട് ഉണ്ടായ അനുഭവം

EDITOR

ചിലർക്ക് മലം, മൂത്രം, ആർത്തവം എന്ന വാക്ക് കേൾക്കുമ്പോൾ സംസാരിക്കാൻ മടി ആണ് .പക്ഷെ സ്ത്രീകൾ പൊതു ഇടങ്ങളിൽ വളരെ വിഷമം അനുഭവിക്കുന്ന ഒരു സാഹചര്യം കൂടെ ഉണ്ട് ഇതുമൂലം .കഴിഞ്ഞ ദിവസം ശംഘുമുഖത്തു തനിക്ക് നേരിടേണ്ടി വന്ന കുറച്ചു കാര്യങ്ങൾ റീംസ് എഴുതുന്നു.

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ ശംഖുമുഖം തലസ്ഥാന വാസികളും ടൂറിസ്റ്റുകളും വന്നു മറിയുന്ന സ്ഥലമാണല്ലോ .ഈ കഴിഞ്ഞ കുറച്ചു നാളുകൾക്കു ഉള്ളിൽ 5 തവണയാണ് ഞാൻ ശംഖുമുഖം ബീച്ചിൽ പോകുന്നത്. നല്ല സ്റ്റൈൽ ആയി അടിപൊളിയായി പുറമെ നിന്നു കാണാൻ നല്ല ഭംഗിയിൽ ഇലക്ട്രോണിക് ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.ഒരു രൂപ കോയിൻ ഇട്ടു ആ ടോയ്ലറ്റിന്റെ വാതിൽ തുറന്ന എനിക്ക് കാണാൻ ആയതു ഉള്ളിൽ അകത്തേക്ക് കയറുന്ന സ്ഥലത്തു തന്നെ തറയിൽ മല വിസർജനം നടത്തി വച്ചേക്കുന്നത് ആണ്‌.

അന്ന് മൂക്ക് പൊത്തി ഡോർ വലിക്കചടച്ചു തിരിഞ്ഞു നടന്ന ഞാൻ ക്ലോസേറ്റ് ഉണ്ടായിരുന്നിട്ടും അത് ഫ്ലോറിൽ ചെയ്ത ആളെ കുറെ ശപിക്കുകയും ചെയ്തു.എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ , ഒരു ദുർബല നിമിഷത്തിന്റെ നിസഹായാവസ്ഥയിൽ ഒരു മനുഷ്യന് പറ്റിപ്പോയ ഒരു അവിചാരിത സംഭവം ആയി അതിനെ കണ്ടു ഞാൻ അങ്ങ് ആശ്വസിച്ചു. തുടർന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും അവിടെ പോയി.. അന്നും വളരേ അത്യാവശ്യപ്പെട്ടു ചെന്ന് ക്യാഷ് ഇട്ടു ടോയ്ലറ്റ് തുറന്ന എനിക്ക് മുന്നിൽ ഇതേ കാഴ്ച തന്നെ. വേറൊരു ഡിസൈനിൽ .

ഇതെന്താ ഇങ്ങനെ ???? മലയാളികൾ എന്താ ഇങ്ങനെ ഇത്ര വിവരം ഇല്ലാത്തവരായി പോകുന്നെ എന്നൊക്കെ മനസ്സിൽ കരുതി തിരികെ പൊന്നു .അടുത്ത ട്രിപ്പ്‌ പോയപ്പോൾ ആ ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ കേറാനുള്ള ആവശ്യം വന്നില്ല.വന്നാൽ തന്നെ കേറാനുള്ള ധൈര്യവും വന്നില്ല.അടുത്ത തവണ പോയപ്പോൾ അതിനടുത്തു കാർ ചെയ്തു ഇറങ്ങിയപ്പോൾ അവിചാരിതമായി ഒരു കാഴ്ച കണ്ടു. ഒരു സ്ത്രീ ആ ടോയ്ലറ്റിന്റെ ഡോർ തുറന്നു അകത്തേയ്ക്ക് കയറാൻ ശ്രമിക്കുന്നു. ഡബ്ബിൾ സ്പീഡിൽ അവർ പുറത്തേയ്ക്ക് ഇറങ്ങി ശർദ്ധിക്കുന്നു .അവരുടെ husband അവരെകേറി പിടിച്ചു വേറെ എവിടേക്കോ കൊണ്ട് പോകുന്നു .ബാക്കിൽ മൂത്രമൊഴിക്കാൻ വന്ന സ്ത്രീകൾ അവരോടു കാര്യം അന്വേഷിക്കുന്നു.

അവർ കാര്യം പറയുന്നു ആ സ്ത്രീകളും അവരുടെ പിന്നാലെ. ഏതാനും വാര അകലെയുള്ള വേറൊരിടത്തേയ്ക്കു പോകുന്നു. ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി.എനിക്ക് മാത്രമേ കാര്യം മനസിലായുള്ളു. അന്ന് ഞാൻ ഇതിനെക്കുറിച്ചു ഒരുപാടു ചിന്തിച്ചു പൊലീസിന് മൂക്കിന്റെ തുമ്പിൽ ക്യാമറകളുടെ നടുവിൽ ഇരിക്കുന്ന ഈ ടോയ്‌ലെറ്റിൽ ഏതു സാമൂഹിക ദ്രോഹി ആണ് ഈ വൃത്തികേട് കാണിക്കുന്നത് എന്ന് ??? ചിന്തിച്ചു ചിന്തിച്ചു ഞാനും ആ സ്ത്രീകളുടെ പിന്നാലെ അടുത്തുള്ള ടേക്ക് അവയിൽ പോയി 10 രൂപ കൊടുത്തു മൂത്രം ഒഴിച്ച് കഴിഞ്ഞപ്പോൾ എനിക്ക് പകുതി ഉത്തരം കിട്ടി .ആാാ ഉത്തരം അല്ലെങ്കിൽ സംശയം ശെരിയാണോ എന്ന് ഉറപ്പി ക്കാനായി അതിനു ശേഷം ഇന്നലെ വീണ്ടും ശംഖുമുഖം പോയി . ഒരു സാധാരണ വ്യക്തി എന്ന നിലയിൽ എന്റെ മനസ്സിൽ കേറിക്കൂടിയ ഒരു dout ക്ലിയർ ചെയ്യാനും വേണ്ടി മാത്റം ഞാനാ ടോയ്ലറ്റ് 1 റുപ്പേ കോയിൻ ഇട്ടു ഒന്നുകൂടി തുറന്നു നോക്കി.

പഴേ അവസ്ഥയിൽ തന്നെ വളരേ ഫ്രഷ് ആയി വാതിൽ പടിക്കുള്ളിൽ മലവിസർജനം നടത്തി വച്ചിട്ടുണ്ട്.ഡോർ വലിച്ചടച്ചു ഞാൻ നേരെ പോയത് തൊട്ടടുത്തുള്ള ബാത്റൂമിലേക്കാണ്… അവിടെ ഒരു സെക്യൂരിറ്റി ലാഡിയെ ഒക്കെ വച്ചു ആൾക്കൊന്നിനു മൂത്രം ഒഴിക്കാൻ 10 രൂപ വച്ചു കൂപ്പൺ കൊടുത്തു പരിപാടി പൊടിപൊടിക്കുന്നു.ഞാൻ അവിടെ നിന്ന 5 മിനിറ്റിനുള്ളിൽ 20–25 സ്ത്രീകൾ എന്ന നിലയിൽ അവിടെ കേറി കാര്യം സാധിച്ചു ഇറങ്ങി പോകുന്നു. ഒരു ഗർഭിണി സ്ത്രീ അത്യാവശ്യപ്പെട്ടു 500 നോട്ട് കൊടുത്തു പക്ഷെ ചേഞ്ച്‌ ഇല്ലാ. എന്ന പേരിൽ ടിക്കറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല ഒരു ദാക്ഷിണ്യവും ഇല്ല്ലാതെ ടിക്കറ്റ് എടുത്തിട്ട് കേറിയാൽ മതി എന്ന് പറയുന്നതും കേട്ടു.

ഒടുവിൽ അവർ അവിടുന്ന് തന്നെ 40 രൂപ കൊടുത്തു അവർക്ക് വേണ്ടാത്ത ഒരു കട്ലറ്റ് വാങ്ങി 500 രൂപ ചേഞ്ച്‌ ആക്കി 10 രൂപ ബില്ല് അടച്ചു മൂത്രമൊഴിക്കാൻ ഓടിക്കേറുന്ന അവസ്ഥയും കണ്ടു. ചുരുക്കം പറഞ്ഞാൽ അത്യാവശ്യത്തിനു പ്രാഥമിക ആവശ്യം നിർവഹിക്കാൻ 50 രൂപ ചിലവാക്കേണ്ട അവസ്ഥ. പ്രിയരേ.ഞാൻ ഇത്രയും വിവരിച്ചു എഴുതിയത് ആരെയും ബോറടിപ്പിക്കാൻ അല്ല.ഇതിനു പിന്നിലെ വലിയ കളികൾ ഓരോരുത്തർക്കും മനസിലാക്കി തരാൻ ആണ്. 1) ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ ഒരു രൂപ രണ്ട് രൂപ കോയിൻ ഇടുന്നുണ്ട് . ഇട്ടു ഡോർ തുറക്കുമ്പോൾ ഈ വൃത്തികെട്ട കാഴ്ച കാണുന്നു.അവർ മൂക്കും പൊത്തി പിൻ തിരിഞ്ഞു ഓടുന്നു.ആാാ ഇട്ട ക്യാഷ് സ്വാഹാ.

ഗോവെര്മെന്റിനു കാര്യസാദ്യം നടത്താതെ ദിവസം ആയിരക്കണക്കിന് രൂപ ലാഭം. അടുത്ത പ്രൈവറ്റ് ടോയ്ലറ്റ് പാർട്ടിക്കോ ?? ദിവസം മൂത്രമൊഴിപ്പ് വകയിൽ പതിനായിരം ഇരുപതിനായിരം രൂപയുടെ സിമ്പിൾ അയി നടത്താവുന്ന വമ്പൻ ബിസിനസ്‌.ഇലക്ട്രോണിക് ടോയ്ലറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഇത്തരം പ്രൈവറ്റ് മൂത്രo കൊണ്ട് ജീവിക്കുന്നവരുടെ ബിസിനസ്‌ പൊട്ടി പോകും എന്നുള്ള നഗ്‌ന സത്യം മനസിലാക്കിയ എനിക്ക്.ഇലക്ട്രോണിക് ടോയ്ലറ്റുകൾ ആരോ മനഃപൂർവം ആളു കയറാതെ ഇരിക്കാൻ വൃത്തികേടാക്കുന്നത് ആണ് എന്ന് സംശയം വന്നാൽ അതിൽ തെറ്റ് പറയാൻ ആവുമോ ???.NB ഈ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ആവശ്യമെങ്കിൽ ഓരോരുത്തർക്കും നേരിട്ട് പോയി കണ്ടു ബോദ്യപ്പെടാവുന്നത് ആണ്.(മൂത്ര ബില്ല് ഇതോടൊപ്പം ചേർക്കുന്നു . ആയിരക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന ഈ മൂത്ര പ്രശ്നത്തിന് അധികാരികൾ പരിഹാരം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട്.നിർത്തട്ടെ