നല്ല കരുത്തുള്ള കറുത്ത മുടി ഉണ്ടാകുവാന്‍ കറ്റാര്‍വാഴ എണ്ണ ഇങ്ങനെ തടവിയാൽ മതി

    0
    3296

    മുടിക്കും, ചര്‍മ്മത്തിനും ഒരു പോലെ പ്രശ്‌നമാണ് താരന്‍. താരന്‍ കാരണം മുടി കൊഴിയുന്നു എന്ന പരാതി സാധാരണമാണ്. ഒപ്പം മുഖക്കുരും ഉണ്ടാവാറുണ്ട്. ചര്‍മ്മത്തിന് മറ്റ് പല പ്രശ്‌നങ്ങളും താരന്‍ വഴി ഉണ്ടാകുന്നു. ശരീരത്തിലെ ചര്‍മത്തിനു വരെ അലര്‍ജിയുണ്ടാക്കാം. പുരികത്തിലെ രോമങ്ങള്‍ പൊഴിഞ്ഞു പോകാന്‍ കാരണമാകാം. ബാക്ടീരിയ, ഫംഗസ് എന്നിവ കാരണമാണ് താരന്‍ ഉണ്ടാകുന്നത്. മുടി വൃത്തിയായി സംരക്ഷിയ്ക്കാത്തതും, തലയില്‍ പറ്റിപ്പിടിയ്ക്കുന്ന എണ്ണയും ചെളിയുമെല്ലാം താരന് കാരണമാവുന്നതാണ്. താരന്‍ പരിഹരിക്കാന്‍ പലതും ഉപയോഗിക്കുന്നവരുണ്ട്. പല മരന്നുകള്‍. ഷാമ്പു എന്നിങ്ങനെ പലതും തേടിപ്പോകുന്നു. പലപ്പോഴും ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നത് പിന്നീട് മുടിക്ക് ദോഷമാവാറുമുണ്ട്. അതിനാല്‍ തന്നെ ഇത്തരം സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത്. നാടന്‍ രീതിയിലും നമുക്ക് താരനെ അകറ്റാന്‍ സാധിക്കുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ചില എളുപ്പവഴികള്‍.