ചെറിയ ഒരു വീട് വളരെ ചിലവ് കുറഞ്ഞ രീതിയിൽ വെക്കാൻ ഇ കാര്യങ്ങൾ ശ്രദ്ധിക്കുക .ലളിതമായ ഡിസൈൻ ആവശ്യമില്ലാത്ത കോർണറുകളും വച്ചു പിടിപ്പിക്കലും ഒഴിവാക്കാം. ലളിതമായ ഡിസൈനാണെങ്കിൽ വൃത്തിയാക്കാൻ എളുപ്പവുമാണ്.
ഒാപൻ ഫ്ളോർ പ്ലാൻ:ഭിത്തികൾ കൊണ്ട് നിറഞ്ഞ വീടിനെക്കാൾ നല്ലത് തുറന്ന സ്ഥലം നിറഞ്ഞ ഡിസൈൻ തന്നെ. ഡൈനിങ് -ലിവിങ് സ്ഥലങ്ങൾ തുറന്നിരിക്കട്ടെ. വീടിനുള്ളിൽ ഉള്ളതിൽ കൂടുതൽ സ്ഥലം തോന്നിക്കുകയും ചെയ്യും.
ലളിതമായ അലങ്കാരങ്ങൾ:വീടിന് പുറം ഭാഗം കൊത്തുപണികളും വിലകൂടിയ അലങ്കാര പണികളും ചെയ്യേണ്ട കാര്യമുണ്ടോ? പുറം ഭംഗിക്ക് ചെത്തിമിനുക്കിയ ഡിസൈനുകൾ തീർത്ത് പൊടിപിടിച്ച് വൃത്തിയാക്കാനും ബുദ്ധിമുട്ടി കഴിയുന്ന പലരും നമുക്ക് ചുറ്റും ഉണ്ട്. പുറം ഭംഗിയെക്കാൾ വീടിനുള്ളിലെ സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. പുറം മോടിയിലല്ല കാര്യം.
നിർമ്മാണ സാമഗ്രികൾ:നിർമ്മാണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധ ആവശ്യമാണ്. ഇവിടെയും കൃത്യമായ പ്ലാനിങ്ങോടെ കീശയിലൊതുങ്ങുന്ന തരത്തിൽ വീടിനു ചേർന്ന നിറത്തിലും ആവശ്യങ്ങൾ മനസിലാക്കിയും തിരഞ്ഞെടുക്കണമെന്ന് മാത്രം. നിർമ്മാണ സ്ഥലത്ത് ലഭ്യമായ വസ്തുക്കളും ഉപയോഗിക്കാം.
ആർഭാടം വേണ്ട:പുറം മോടി ഉപേക്ഷിക്കുന്ന പോലെ തന്നെ ഒഴിവാക്കേണ്ട കാര്യമാണ് വീടിന് അകത്ത് ആവശ്യത്തിൽ കൂടുതൽ ഫർണിച്ചറുകൾ വലിച്ചുവാരിനിറയ്ക്കുന്നത്. ഫർണിച്ചർ കുത്തിനിറയ്ക്കുന്നതിലൂടെ വീടിന് ഭംഗി കൂടുകയില്ല. എല്ലായിടവും ഒരേ പോലെ ഫിനിഷ് ചെയ്യണം എന്ന വാശിയൊന്നും നിശ്ചിത ബജറ്റിൽ വീടുപണിയുമ്പോൾ വേണ്ട. അപ്രധാനസ്ഥലളിൽ അതിനനുസരിച്ചുള്ള സാമഗ്രികൾ കൊണ്ടാകണം നിർമ്മാണം.
വില കുറവ് ഗുണം മെച്ചം:വീടു പണി എങ്ങനെയെങ്കിലും പൂർത്തിയായാലും അതിലും തലവേദനയാണ് ഇന്റീരിയർ ഒരുക്കുന്നതിന്. ലൈറ്റുകളും ഫർണിച്ചറുകൾക്കുമെല്ലാം തീപിടിച്ച വിലയാണ്. ഏതെങ്കിലും ഷോറുമിൽ നിന്ന് തീവിലകൊടുത്ത് കണ്ണടച്ചു വാങ്ങാതെ ഈ കാര്യത്തിൽ കുറച്ച് അന്വേഷമങ്ങൾ നടത്തിയാൽ വലിയ തോതിൽ പണം ലാഭിക്കാം. നമ്മുടെ ആവശ്യം മനസിൽ ഉറപ്പിച്ച ശേഷം ഒാൺലൈൻ സൈറ്റുകളിലൂടെ ഒന്ന് തപ്പിനോക്കിയാൽ ചിലപ്പോൾ വൻ വിലക്കുറവിൽ സാമഗ്രികൾ ലഭിക്കും.