പേൻ ശല്യം അത്ര നിസാരമായി കാണണ്ട. പേന്‍ ശല്യം കാരണം പൊറുതി മുട്ടുന്നവര്‍ നിരവധിയാണ്. ഇത് കാരണം കൂട്ടുകാരുടെ മുന്നില്‍ പോലും ചിലപ്പോള്‍ നാണം കെടേണ്ട അവസ്ഥവരെ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാകും. എന്നാല്‍ ഇനി നിങ്ങള്‍ക്ക് പേന്‍ ശല്യം ഒരു ശല്യമാകില്ല.കാരണം പേനിനെ തുരത്താനും പ്രകൃതി ദത്തമായ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുടിയ്ക്ക് യാതൊരു തരത്തിലും പ്രശ്‌നമുണ്ടാക്കില്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകതയും. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പേനിനെ തുരത്താം എന്നു നോക്കാം.
വെളുത്തുള്ളി :വെളുത്തുള്ളി പേനിനെ ഇല്ലാതാക്കാനുള്ള നല്ലൊരു മരുന്നാണ്. എട്ട് വെളുത്തുള്ളി അല്ലികള്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ചാലിക്കുത. ഇത് തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയാണ്. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ മതി.
ഒലീവ് ഓയില്‍ :ഭക്ഷണം പാകം ചെയ്യാനും മുഖം മിനുക്കാനും മാത്രമല്ല ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത്. പേനിനെ തുരത്താനും ഏറ്റവും നല്ല മരുന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ തലയില്‍ പുരട്ടി കിടക്കുക. രാത്രി തലമുഴുവന്‍ കവര്‍ ചെയ്ത് വേണം ഉറങ്ങാന്‍ കിടക്കേണ്ടത്. രാവിലെ എഴുന്നേറ്റ് തല കഴുകുക.
ഉപ്പ് :ഉപ്പും ഇത്തരത്തില്‍ പേനിന്റെ അന്തകനാണ്. ഒരു ടീസ്പൂണ്‍ ഉപ്പും അല്‍പം വിനാഗിരിയും മിക്‌സ് ചെയ്യുക. ഇത് തലയില്‍ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകിക്കളയുക.
ടീ ട്രീ ഓയില്‍ :ടീ ട്രീ ഓയില്‍ പേനിനെ കളയുന്നതില്‍ മുന്നിലാണ്. ടീ ട്രീ ഓയിലില്‍ ഷാമ്പൂ മിക്‌സ് ചെയ്ത് തല കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യുക.
വെളിച്ചെണ്ണ :മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല പേനിനെ തുരത്താനും വെളിച്ചെണ്ണ മുന്നില്‍ തന്നെയാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് തല കഴുകിയതിനു ശേഷം ഉണങ്ങിക്കഴിഞ്ഞാല്‍ തല മുഴുവന്‍ എണ്ണ പുരട്ടി കവര്‍ ചെയ്ത് കിടക്കുക. പിറ്റേ ദിവസം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം